Vanasundari Chicken: അട്ടപ്പാടിയിലെ ‘വനസുന്ദരി ചിക്കന്‍’ നമ്മുടെ അടുക്കളയിലും ഈസിയായി തയ്യാറാക്കാം
Vanasundari Chicken Recipe: അട്ടപ്പാടിയിലെ ഗോത്രവിഭാഗത്തിലെ സ്പെഷ്യൽ വിഭവമാണ് വനസുന്ദരി ചിക്കൻ. പക്ഷേ മലയാളികൾക്ക് ഇത് സുപരിചിതമായത് കേരളീയം വേദിയിൽ കുടുംബശ്രീ അവതരിപ്പിച്ചതോട് കൂടിയാണ്.
ഭക്ഷണ പ്രേമികൾക്ക് ഏറ്റവും ഇഷ്‌ട വിഭവങ്ങളിലൊന്നായിരിക്കും ചിക്കന്‍. പല വെറൈറ്റികളാണ് ചിക്കനിൽ തന്നെയുള്ളത്. ചിക്കന്‍ കറി, ചിക്കന്‍ പെരട്ട്, ചിക്കന്‍ ഫ്രൈ, ചിക്കന്‍ മസാല, ചിക്കന്‍ ചില്ലി, കാന്താരി ചിക്കന്‍, ചിക്കന്‍ ലോലിപോപ്പ് തുടങ്ങി എന്നിങ്ങനെ നീളുന്നു ഇതിന്‍റെ പട്ടിക. എന്നാൽ ഇതിനെയെല്ലാം വെല്ലുന്നതാണ് അട്ടപ്പാടിയിലെ വനസുന്ദരി ചിക്കന്‍റെ രുചി.
അട്ടപ്പാടിയിലെ ഗോത്രവിഭാഗത്തിലെ സ്പെഷ്യൽ വിഭവമാണ് വനസുന്ദരി ചിക്കൻ. പക്ഷേ മലയാളികൾക്ക് ഇത് സുപരിചിതമായത് കേരളീയം വേദിയിൽ കുടുംബശ്രീ അവതരിപ്പിച്ചതോട് കൂടിയാണ്. പ്രത്യേകമായി തയ്യാറെടുക്കുന്ന പച്ചക്കൂട്ടാണ് വനസുന്ദരി ചിക്കനെ മറ്റ് ചിക്കൻ റെസിപ്പിയിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.
Also Read:മഴക്കാലത്ത് കുറച്ച് വെള്ളം കുടിച്ചാൽ മതിയോ?; ഇവ തെറ്റിദ്ധാരണയോ ശരിയോ, കൂടുതലറിയാം
അട്ടപ്പാടിക്കാരുടെ സ്വന്തം ‘വനസുന്ദരി ചിക്കന്‍’ ഇനി നമ്മുടെ അടുക്കളയിലും ഈസിയായി തയ്യാറാക്കാം. ഇതിന് വേണ്ടി ആദ്യം പച്ചക്കൂട്ട് തയ്യാറാക്കിയെടുക്കണം. ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, പച്ചക്കുരുമുളക്, മല്ലിയില, പച്ച കാന്താരി, കാട്ടുജീരകം, പുതിനയില, നാരങ്ങാനീര്, ഉപ്പ് എന്നിവ ചേർത്ത് നന്നായി അരച്ചെടുത്ത് മാറ്റിവെക്കുക. ഇതിനു ശേഷം നന്നായി വൃത്തിയാക്കിയെടുത്ത കോഴിയിറച്ചിയിലേക്ക് മഞ്ഞള്‍ പൊടിയും കുരുമുളകും ഉപ്പും ചേര്‍ത്ത് വേവിക്കണം. വേവിച്ച് എടുത്ത ഇറച്ചിയിലേക്ക് മുൻപ് തയ്യാറാക്കി വച്ചിരിക്കുന്ന പച്ച കൂട്ട് ചേര്‍ത്ത് ഇടിച്ച് കൊത്തി ഇറച്ചിയെ നൂല്‍ പരുവത്തില്‍ ആക്കിയെടുത്താൽ ഏറെ രുചികരമായ വനസുന്ദരി ചിക്കൻ തയ്യാർ.