Monsoon Myths: മഴക്കാലത്ത് കുറച്ച് വെള്ളം കുടിച്ചാൽ മതിയോ?; ഇവ തെറ്റിദ്ധാരണയോ ശരിയോ, കൂടുതലറിയാം
Common Monsoon Myths: ജലജന്യരോഗങ്ങൾ, അലർജികൾ തുടങ്ങി നിരവധി പ്രശ്നങ്ങളിലൂടെ കടന്നുപോയേക്കാം. മഴക്കാലത്തെ സംബന്ധിച്ച് സമൂഹത്തിൽ ചില തെറ്റിദ്ധാരണങ്ങൾ പണ്ടുമുതൽക്കെ നിലനിൽക്കുന്നു. അത്തരത്തിൽ ഒന്നാണ് മഴക്കാലത്ത് കുറച്ച് വെള്ളം കുടിച്ചാൽ മതിയാകും എന്നത്. മഴക്കാലത്ത് പൊതുവെ ധാഹം കുറവായിരിക്കും.
മഴക്കാലമായാൽ പൊതുവെ പല കാര്യങ്ങളിലും അല്പം ശ്രദ്ധ കൂടുതൽ വേണം. പ്രത്യേകിച്ച് നമ്മൾ കുടിക്കുന്ന വെള്ളത്തിൻ്റെ കാര്യത്തിൽ. ജലജന്യരോഗങ്ങൾ, അലർജികൾ തുടങ്ങി നിരവധി പ്രശ്നങ്ങളിലൂടെ കടന്നുപോയേക്കാം. മഴക്കാലത്തെ സംബന്ധിച്ച് സമൂഹത്തിൽ ചില തെറ്റിദ്ധാരണങ്ങൾ പണ്ടുമുതൽക്കെ നിലനിൽക്കുന്നു. അത്തരത്തിൽ ഒന്നാണ് മഴക്കാലത്ത് കുറച്ച് വെള്ളം കുടിച്ചാൽ മതിയാകും എന്നത്. മഴക്കാലത്ത് പൊതുവെ ധാഹം കുറവായിരിക്കും. അതിനാൽ കൃത്യമായി വെള്ളം കുടിക്കാൻ മറന്നു പോകുന്നവരാണ് നമ്മളിൽ പലരും.
എന്നാൽ ആവശ്യത്തിന് വെള്ളം കുടിക്കാത്തത് അപകടകമായി മാറുന്ന സ്ഥിതിയാണെന്നാണ് ഡയറ്റീഷ്യനും ആരോഗ്യ വിദഗ്ധനുമായ ഡോ. പ്രതയ്ക്ഷ ഭരദ്വാജ് പറയുന്നത്. ഹം തോന്നുന്നില്ലെങ്കിലും വെള്ളം കുടിക്കുക. ശരീരത്തിലെ ജലാംശം നിലനിർത്തേണ്ടത് ഏത് കാലാവസ്ഥയിലും പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടികാണിക്കുന്നു. കാരണം വെള്ളം കുടിക്കാത്തതുകൊണ്ട് നമ്മൾ പോലും അറിയാതെ നമ്മുടെ ശരീരം നിർജ്ജലീകരണത്തിന് കാരണമാകുന്നു.
മറ്റൊരു തെറ്റിദ്ധാരണയാണ്, കൊതുകുകൾ രാത്രിയിൽ മാത്രമേ കടിക്കുകയുള്ളൂ എന്നത്. ഈ മിഥ്യാധാരണയെക്കുറിച്ചും ഭരദ്വാജ് മുന്നറിയിപ്പ് നൽകുന്നു. ഡെങ്കിപ്പനിക്കും ചിക്കുൻഗുനിയയ്ക്കും കാരണമായ ഈഡിസ് കൊതുകുകൾ പകൽ സമയത്താണ് കടിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. രാത്രിയിൽ മാത്രമെ കടിക്കൂ എന്നത് തെറ്റിദ്ധാരണകൾ മാത്രമാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. അതിനാൽ വീടിന് ചുറ്റും കെട്ടികിടക്കുന്ന വെള്ളം നീക്കം ചെയ്യാനും കൊതുകിൽ നിന്ന് രക്ഷപ്പെടാൻ കഴിയുന്ന വസ്ത്രങ്ങൾ ധരിക്കാനും അദ്ദേഹം നിർദ്ദേശിക്കുന്നു.
മഴക്കാലത്തുണ്ടാകുന്ന അലർജികൾ വളരെ കുറച്ചുകാലത്തേക്ക് മാത്രമെ കാണൂ എന്നതും ചില തെറ്റിദ്ധാരണകളാണ്. ഈർപ്പമുള്ള കാലാവസ്ഥകളിൽ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പരിചരണം നൽകിയില്ലെങ്കിൽ ഇത്തരം അലർജികൾ ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. പാദങ്ങളിലെയും ഞരമ്പുകളിലെയും ഫംഗസ് അണുബാധ മുതൽ ശ്വസന പ്രശ്നങ്ങൾ വരെ മഴക്കാല അലർജികളിൽ ഉൾപ്പെടുന്നവയാണ്.
മഴക്കാലത്ത് ആരോഗ്യകരമായി ഇരിക്കാം
പ്രതിരോധശേഷി വർദ്ധിപ്പിക്കുക: വിറ്റാമിൻ സി അടങ്ങിയ പഴങ്ങളായ നെല്ലിക്ക, നാരങ്ങ, പേരക്ക എന്നിവ ഭക്ഷണത്തിൽ ചേർക്കുക. സീസണൽ അണുബാധകളെ ചെറുക്കാൻ മഞ്ഞൾ പാൽ, തുളസി ചായ, അല്ലെങ്കിൽ ഇഞ്ചി ചേർത്ത വെള്ളം എന്നിവ കുടിക്കുക.
ലഘുവും ചൂടുള്ള ഭക്ഷണവും കഴിക്കുക: എണ്ണമയമുള്ളതോ, എരിവുള്ളതോ, തണുത്തതോ ആയ ഭക്ഷണങ്ങൾ ഒഴിവാക്കുക. മഴക്കാലം ദഹനത്തെ മന്ദഗതിയിലാക്കുന്നു, അതിനാൽ ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.
ചുറ്റുപാടുകൾ: വെയിലത്ത് ഉണക്കിയ വസ്ത്രങ്ങളും മാറ്റുകളും, അണുനാശിനികൾ ഉപയോഗിക്കുക, വീട്ടിൽ നല്ല വായുസഞ്ചാരം ഉറപ്പാക്കുക. പൂപ്പൽ ഉണ്ടാകുന്നത് തടയുക, എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
പാദങ്ങളെ ശ്രദ്ധിക്കുക: പാദങ്ങൾ വൃത്തിയായി സൂക്ഷിക്കുക, വാട്ടർപ്രൂഫ് ഷൂസ്, കുളങ്ങളിലും കെട്ടികിടക്കുന്ന വെള്ളങ്ങളിലും ചവിട്ടുന്നത് ഒഴിവാക്കുക. നനഞ്ഞ സാഹചര്യങ്ങളിൽ ഫംഗസ് അണുബാധ വേഗത്തിൽ പടരുന്നതിനാൽ ശുചിത്വം പ്രധാനമാണ്.