Foods You Must Avoid in Monsoon: മഴക്കാലത്ത് ഈ ഭക്ഷണങ്ങള്‍ കഴിക്കാറുണ്ടോ? ഇന്ന് തന്നെ നിർത്തിക്കോ!
Foods You Must Avoid in Monsoon: മഴക്കാലത്ത് ശരീരത്തിന് ഊർജ്ജവും പ്രതിരോധശേഷിയും നൽകുന്ന ചില ഭക്ഷണക്രമങ്ങൾ ഉൾപ്പെടുത്തുന്നത് അത്യാവശ്യമാണ് അതുകൊണ്ട്, ഏതെല്ലാം ഭക്ഷണങ്ങള്‍ ഈ മഴക്കാലത്ത് കഴിക്കണമെന്നും ഒഴിവാക്കാണമെന്നും നോക്കാം.

മഴക്കാലം തുടങ്ങി. രോഗങ്ങളും വർധിച്ചു. അതുകൊണ്ട് തന്നെ മഴക്കാലത്ത് ശരീരത്തിന് ഊർജ്ജവും പ്രതിരോധശേഷിയും നൽകുന്ന ചില ഭക്ഷണക്രമങ്ങൾ ഉൾപ്പെടുത്തുന്നത് അത്യാവശ്യമാണ് അതുകൊണ്ട്, ഏതെല്ലാം ഭക്ഷണങ്ങള്‍ ഈ മഴക്കാലത്ത് കഴിക്കണമെന്നും ഒഴിവാക്കാണമെന്നും നോക്കാം.
ഇലക്കറികള്‍
മഴക്കാലത്ത് പൊതുവെ അന്തരീക്ഷം തണുത്തായിരിക്കും ഇരിക്കുന്നുണ്ടാവുക. അതുകൊണ്ട് തന്നെ അണുബാധകള്‍ കൂടുതലായിരിക്കും. പ്രത്യേകിച്ച് ഇലക്കറികളിൽ ഇത് അധികമായിരിക്കും. ഇത് കാരണം വയറുവേദന, ലൂസ്‌മോഷന്‍ എന്നീ രോഗങ്ങള്‍ പിടിപ്പെടാൻ സാധ്യതയുണ്ട്. ചീര, കാബേജ്, കോളിഫ്‌ലര്‍ എന്നിവയെല്ലാം മഴക്കാലത്ത് അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്.
എരിവുള്ള ഭക്ഷണങ്ങള്‍
മഴക്കാലം ആയതുകൊണ്ട് തന്നെ നല്ല എരിവുള്ള ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. ഇതിനു പുറമെ എണ്ണ പലഹാരങ്ങൾ ചക്കവറുത്തത്, കായവറുത്തത് ഒക്കെ ധാരാളം കഴിക്കുന്നവരാണ്. ഇത്തരത്തില്‍, കുറേ വറുത്തതും അതുപോലെ എരിവുള്ളതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇത് അമിതഭാരം, മറ്റ് രോഗങ്ങൾ എന്നിവയ്ക്കും വഴിവെക്കുന്നു.
Also Read:ജലദോഷം പോലും വരില്ല, മഴക്കാലത്ത് ഇവ കഴിക്കണം
സോഫ്റ്റ് ഡ്രിംഗ്‌സ്
മഴക്കാലത്ത് വെള്ളം കുടിക്കുന്നത് കുറവായിരിക്കും. ചിലർ പുറത്ത് പോയാൽ സോഫ്റ്റ് ഡ്രിംഗ്‌സ് കുടിച്ച് ദാഹം അകറ്റാറാണ് പതിവ്. എന്നാൽ ഇത് നിര്‍ജലീകരം സംഭവിക്കാൻ ഇടയുണ്ട്. ഇതിനായി സോഫ്റ്റ് ഡ്രിംഗ്‌സ് ഒഴിവാക്കി സാധാരണ തിളപ്പിച്ചാറിയവെള്ളം ഉപയോഗിക്കാവുന്നതാണ്.
തൈര്
മഴക്കാലത്ത് തൈര് കഴിക്കുന്നത് ചില ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവച്ചേക്കാം. ചിലർക്ക് തൈര് കഴിച്ചാല്‍ അലര്‍ജി കൂടുന്നതിലേയ്ക്ക് നയിക്കും. തൈരിന് തണുപ്പ് അധികമായതിനാൽ പനി, തൊണ്ടവേദന, ജലദോഷം എന്നിവയ്ക്ക് കാരണമാകും.
കൂണ്‍
മഴക്കാലത്ത് ആണ് കൂൺ അധികമായി കാണുന്നത്. ഈര്‍പ്പമുള്ള മണ്ണിൽ വളരുന്ന കൂണിൽ ബാക്ടീരിയയുടെ സാന്നിധ്യം. അതുകൊണ്ട് നമ്മള്‍ മഴക്കാലത്ത് ഇത്തരം ഭക്ഷണം അമിതമായി ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് അണുബാധ ഉണ്ടാകുന്നതിലേയ്ക്ക് നയിച്ചെന്നും വരാം.