Thrissur Thattukada: നാടൻ രുചികൾ ആസ്വദിക്കാൻ ഒരിടം തിരയുകയാണോ? ആടിൻതലയും കൊള്ളിയും കിട്ടുന്ന ഒരു കിടിലൻ സ്പോട്ട് ഇതാ…..
Varadha Naadan Bhakshana Shaala: നല്ല തട്ടുകടകളും റെസ്റ്റോറന്റുകളും കണ്ടുപിടിച്ച് അവിടേക്ക് പോകുന്നവരും നമ്മുക്ക് ചുറ്റുമുണ്ട്. അങ്ങനെ ഒരാളാണ് നിങ്ങളെങ്കിൽ വരദ നാടൻ ഭക്ഷണ ശാലയിലേക്ക് വിട്ടോളൂ...

Varadha Naadan Bhakshana Shaala
നാടൻ രുചികൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരാണ് പുതിയ തലമുറകൾ. ഇതിനായി നല്ല തട്ടുകടകളും റെസ്റ്റോറന്റുകളും കണ്ടുപിടിച്ച് അവിടേക്ക് പോകുന്നവരും നമ്മുക്ക് ചുറ്റുമുണ്ട്. അങ്ങനെ ഒരാളാണ് നിങ്ങളെങ്കിൽ വരദ നാടൻ ഭക്ഷണ ശാലയിലേക്ക് വിട്ടോളൂ… തൃശൂർ ജില്ലയിലെ കച്ചിത്തോട് ചെക്ക് ഡാമിന് സമീപത്തായാണ് ഈ തട്ടുകട സ്ഥിതി ചെയ്യുന്നത്. മനോഹരമായ കാഴ്ചകൾ കണ്ട് നാടൻ രുചികൾ ആസ്വദിക്കാൻ ഇത് മികച്ചൊരു ഓപ്ഷനാണ്.
വരദ തട്ടുകടയെ വ്യത്യസ്തമാക്കുന്നത് ഇവിടുത്തെ ‘കൊള്ളി’ (മരച്ചീനി) കോമ്പിനേഷനുകളാണ്. ഇതിനൊപ്പം കഴിക്കാനായി ചിക്കൻ പാർട്ട്സ് ബോട്ടി, ബീഫ് ലിവർ, താറാവ്, ആട് ബോട്ടി, ആട്ടിൻതല, ചിക്കൻ ക്യൂറി, ചിക്കൻ വറുത്തത്, കാട എന്നിവയുണ്ട്. കൊള്ളി ഇഷ്ടമല്ലാത്തവരാണെങ്കിൽ അതിനു പകരം ചപ്പാത്തിയും പൊറാട്ടയും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. എന്നാൽ ഇവിടെയെത്തുന്ന ഭക്ഷണപ്രേമികളെ കൊതിപ്പിക്കുന്ന വിഭവം ആടിൻതലയും കൊള്ളിയുമാണ്. കപ്പയും ആടിന്റെ തലക്കറിയും ചേർത്തുള്ള ഈ കോമ്പിനേഷൻ ഇവിടെ മാത്രം ലഭിക്കുന്ന ഒന്നാണ്.
Also Read:രക്തം ശുദ്ധീകരിക്കും, അമിതവണ്ണം കുറയ്ക്കും; ഈ തോരൻ കുറച്ചൊന്ന് കഴിച്ചു നോക്കൂ
പന്നിയിറച്ചിക്കറിയും കപ്പയും ചേർന്ന വിഭവം ഇവിടുത്തെ മറ്റൊരു വലിയ പ്രത്യേകതയാണ്. ബീഫും കപ്പയും ചേർന്ന കോമ്പിനേഷനും ഇവിടെയുണ്ട്. കടൽ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി കല്ലുമ്മക്കായ പോലുള്ള സീഫുഡ് വിഭവങ്ങളും ഇവിടെ ഒരുക്കിവച്ചിട്ടുണ്ട്. നല്ല നാടൻ താറാവ് കറിയും കാട ഫ്രൈയും ഇവിടെ ലഭിക്കും. 80 രൂപയാണ് കാട ഫ്രൈക്ക് ഇവർ വാങ്ങുന്നത്. 120 രൂപയാണ് കല്ലുമ്മക്കായുടെ വില.