Vazhapindi Thoran: രക്തം ശുദ്ധീകരിക്കും, അമിതവണ്ണം കുറയ്ക്കും; ഈ തോരൻ കുറച്ചൊന്ന് കഴിച്ചു നോക്കൂ
Vazhapindi Thoran Recipe: വാഴപ്പിണ്ടി കൊണ്ടുള്ള തോരൻ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. എന്നാൽ ഇന്ന് പലർക്കും ഇതിന്റെ ആരോഗ്യ ഗുണത്തെ കുറിച്ച് അറിയില്ലെന്നതാണ് വാസ്തവം.

Vazhapindi Thoran
പണ്ട് കാലങ്ങളിൽ പല വീടുകളിലെ അടുക്കളകളിലും രുചിക്ക് പുറമെ ആരോഗ്യത്തിനു പ്രാധാന്യം നൽകിയായിരുന്നു ഭക്ഷണങ്ങൾ തയ്യാറാക്കിയിരുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തിൽ പഴയ ആളുകൾ കൂടുതൽ കരുത്തരാണ്. അത്തരത്തിലുള്ള ഒരു വിഭവമാണ് വാഴപ്പിണ്ടി. നിറയെ ആരോഗ്യ ഗുണങ്ങളും ഔഷധ ഗുണങ്ങളുമാണ് വാഴപ്പിണ്ടിക്കുള്ളത്.
പോഷകസമൃദ്ധമായ ഈ തോരൻ പണ്ട് കാലങ്ങളിൽ മിക്ക വീടുകളിലും തയ്യാറാക്കാറുണ്ട്. ഇവ വൃക്കയിലെ കല്ലുകൾ അലിയിക്കാൻ സഹായിക്കും എന്നാണ് പറയപ്പെടുന്നത്. കൂടാതെ, ജലദോഷം, ചുമ, ചെവിവേദന, തൊണ്ടവേദന തുടങ്ങിയ പ്രശ്നങ്ങൾക്കും ഗുണം ചെയ്യും. വയറിലെ കൊഴുപ്പ് കുറയ്ക്കാനും വാഴപ്പിണ്ടി സഹായിക്കും. ഇതിൽ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. ഇതിന് രക്തം ശുദ്ധീകരിക്കാനും അമിതവണ്ണം കുറയ്ക്കാനുമുള്ള കഴിവുണ്ട്. ആഴ്ചയിൽ മൂന്ന് തവണ ഭക്ഷണത്തിൽ വാഴപ്പിണ്ടി ഉൾപ്പെടുത്തുന്നത് ശരീരത്തിന് നല്ലതാണ്. വാഴപ്പിണ്ടി കൊണ്ടുള്ള തോരൻ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. എന്നാൽ ഇന്ന് പലർക്കും ഇതിന്റെ ആരോഗ്യ ഗുണത്തെ കുറിച്ച് അറിയില്ലെന്നതാണ് വാസ്തവം.
Also Read:രുചിയിൽ മാത്രമല്ല, ആരോഗ്യഗുണത്തിലും കേമനാണ് പൊതിച്ചോറ്; അറിയാം ഇക്കാര്യങ്ങള്‍
പോഷകസമൃദ്ധമായ വാഴപ്പിണ്ടി തോരൻ എങ്ങനെ തയ്യാറാക്കാം
ചേരുവകൾ
വാഴപ്പിണ്ടി -1 വലിയ കഷണം
കടല – 2 ടേബിൾസ്പൂൺ
മുളകുപൊടി – 1/2 ടേബിൾസ്പൂൺ
മല്ലിപ്പൊടി – 1/2 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്
എണ്ണ – 1 ടേബിൾസ്പൂൺ
കടുക് – 1 ടേബിൾസ്പൂൺ
പരിപ്പ് – 1 ടേബിൾസ്പൂൺ
10 ചെറിയ ഉള്ളി (അരിഞ്ഞത്)
കറിവേപ്പില
തയ്യാറാക്കുന്ന വിധം
വാഴപ്പിണ്ടി തൊലി കളഞ്ഞ് നന്നായി വൃത്തിയാക്കി ചെറുതായി മുറിച്ചെടുക്കുക. ശേഷം വെള്ളത്തിൽ നന്നായി കഴുകിയശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം വാഴപ്പിണ്ടിയും പരിപ്പും കുറച്ച് മഞ്ഞൾപൊടിയും ഉപ്പും വെള്ളവും ചേർത്ത് കുക്കറിൽ വേവിക്കുക. ഇതിനു ശേഷം ഒരു പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടാകുമ്പോൾ കടുക് ചേർത്ത് പൊട്ടിക്കുക. തുടർന്ന് അരിഞ്ഞെടുത്ത ഉള്ളി, കറിവേപ്പില, മുളക് എന്നിവ ചേർക്കുക. ഇതിലേക്ക് വേവിച്ച വാഴപ്പിണ്ടി ചേർത്ത് ഇളക്കുക. ഇതിലേക്ക് കടലയും തേങ്ങയും ചതച്ചെടുത്തത് ചേർത്ത് യോജിപ്പിക്കുക. വെള്ളം മുഴുവൻ വറ്റിച്ച്, വാഴത്തണ്ടുകൾ വെന്തു കഴിയുമ്പോൾ സ്റ്റൗവിൽ നിന്ന് മാറ്റുക.