Pothichoru Benefits: രുചിയിൽ മാത്രമല്ല, ആരോഗ്യഗുണത്തിലും കേമനാണ് പൊതിച്ചോറ്; അറിയാം ഇക്കാര്യങ്ങള്‍
Health Benefits of Pothichoru: വാഴയിലയിൽ പൊതിഞ്ഞു ചോറിന് പ്രത്യേക രുചിയും മണവും മാത്രമല്ല, ഇത് കഴിക്കുന്നതിലൂടെ ആരോഗ്യഗുണങ്ങളും ഏറെയാണ്. അത് എന്തൊക്കെയാണെന്ന് അറിയാം.
മലയാളികൾക്ക് എന്നും ഗൃഹാതുരമായ ഓർമ്മയാണ് പൊതിച്ചോറ്. നല്ല തൂശനില ചെറുതീയിൽ വാട്ടി അതിലേക്ക് ചോറും കറികളും വച്ച് പൊതിഞ്ഞെടുത്തത് കഴിക്കാൻ പ്രത്യേകം രുചി തന്നെയാണ്. വാട്ടിയ ഇലയുടെ മണവും ഭക്ഷണത്തിന്റെ രുചിയും കൂടുമ്പോൾ തന്നെ നാവിൽ കപ്പലോടും. അതുകൊണ്ട് തന്നെയാണ് ഇന്നും പൊതിച്ചോറ് കഴിക്കാൻ എല്ലാവരും ഇഷ്ടപ്പെടുന്നത്. എന്നാൽ ഇന്ന് ഹോട്ടലുകളിൽ പൊതിച്ചോറ് എന്ന വികാരത്തെ വൻ ലാഭത്തിന് വിറ്റ് കാശാക്കാൻ തുടങ്ങി. ഇതിനു ആവശ്യക്കാരും ഏറെയാണ്. വാഴയിലയിൽ പൊതിഞ്ഞു ചോറിന് പ്രത്യേക രുചിയും മണവും മാത്രമല്ല, ഇത് കഴിക്കുന്നതിലൂടെ ആരോഗ്യഗുണങ്ങളും ഏറെയാണ്. അത് എന്തൊക്കെയാണെന്ന് അറിയാം.
ചോറും കറിയും പൊതിയാനായി ഉപയോഗിക്കുന്ന വാഴയിലയിൽ മെഴുകു പോലുള്ള ഒരു ആവരണമുണ്ട്. ഇതാണ് ചൂടുള്ള ഭക്ഷണം പൊതിയുമ്പോൾ, ഉരുകി പ്രത്യേക മണവും രുചിയും നൽകുന്നത്. എണ്ണമെഴുക്കുള്ള ആഹാരസാധനങ്ങളും ചാറ് കറികളും വാഴയിലയിലേക്കു വലിച്ചെടുത്ത് ഇല കുതിർന്നു പോകാതിരിക്കാൻ സഹായിക്കുന്നതും ഈ ആവരണമാണ്. ഇതിനു പുറമെ വാഴയിലയിൽ ആരോഗ്യത്തിനു ഗുണകരമായ നിരവധി സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. പോളിഫിനോളുകൾ, ക്ലോറോഫില്ല്, ലിഗ്നിൻ, ഹെമിസെല്ലുലോസ്, പ്രോട്ടീനുകൾ, വൈറ്റമിൻ എ, കാൽസ്യം, കരോട്ടിൻ, സിട്രിക് ആസിഡ് എന്നിവ ഇവയിൽ ചിലതാണ്.
Also Read:മാവിലയെ നിസാരമായി കാണല്ലേ… ഗുണങ്ങൾ ഞെട്ടിക്കും; തലച്ചോറിന് അത്യുത്തമം
ഗ്രീൻടീയിലുള്ള എപ്പിഗാലോകാറ്റേക്കിൻ എന്ന ഘടകം വാഴയിലയിലുമുണ്ട്. ഇത് ഇലയിലെ ചൂടുഭക്ഷണം ആഗിരണം ചെയ്യുന്നു. ഇതിലൂടെ ഭക്ഷണം കഴിക്കുന്നവർക്ക് പോഷണം ലഭിക്കുന്നു. ഇതിലെ ആന്റിഓക്സിഡന്റുകൾ കാൻസറിനെ പ്രതിരോധിക്കുന്നു. ഇതിനു പുറമെ ഫംഗസ്, ബാക്ടീരിയ, വൈറസ് തുടങ്ങിയവയെ നശിപ്പിക്കാനും വാഴയിലയ്ക്കുണ്ട്. ഇലയിലെ ക്ലോറോഫിൽ കുടലിനുള്ളിലെ അൾസർ, ചർമസംബന്ധമായ രോഗങ്ങൾ എന്നിവയെ തടയാനും സഹായിക്കും.