AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Korean Banana Coffee: സോഷ്യല്‍ മീഡിയയില്‍ തരംഗമായ കൊറിയന്‍ പാനീയം നമ്മുക്കും തയ്യാറാക്കാം

Korean Banana Coffee Recipe: സൗത്ത് കൊറിയയുടെ തലസ്ഥാനമായ സോളില്‍നിന്നും ഇന്ന് ലോകമെമ്പാടുമുള്ള കഫേ മെനുകളില്‍ ഇടംപിടിച്ചിരിക്കുകയാണ് ഈ കുഞ്ഞൻ താരം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക്ടോക്കിലൂടെയാണ് കൊറിയന്‍ ബനാനാ കോഫി വൈറലായത്.

Korean Banana Coffee: സോഷ്യല്‍ മീഡിയയില്‍ തരംഗമായ കൊറിയന്‍ പാനീയം നമ്മുക്കും തയ്യാറാക്കാം
Korean Banana CoffeeImage Credit source: social media
Sarika KP
Sarika KP | Published: 23 Sep 2025 | 01:08 PM

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ താരം ഒരു കൊറിയന്‍ പാനീയമാണ്. ബനാനാ മില്‍ക്കും കോഫിയും ചേര്‍ന്ന ഈ പാനീയത്തിന്റെ പേര് കൊറിയന്‍ ബനാനാ കോഫി എന്നാണ്. സൗത്ത് കൊറിയയുടെ തലസ്ഥാനമായ സോളില്‍നിന്നും ഇന്ന് ലോകമെമ്പാടുമുള്ള കഫേ മെനുകളില്‍ ഇടംപിടിച്ചിരിക്കുകയാണ് ഈ കുഞ്ഞൻ താരം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക്ടോക്കിലൂടെയാണ് കൊറിയന്‍ ബനാനാ കോഫി വൈറലായത്.

എന്താണ് ബനാനാ കോഫി?

സ്മൂത്തിയും ലാറ്റെയുടെയും ഒരു സങ്കരയിനമാണ് ഇത്. പഴുത്ത പഴം, തണുപ്പിച്ച പാല്‍, ഐസ്, കടുപ്പമുള്ള കാപ്പി അല്ലെങ്കില്‍ എസ്‌പ്രെസ്സോ എന്നിവ ചേര്‍ത്താണ് ഇത് തയ്യാറാക്കുന്നത്. 150 കലോറി ഊർജമാണത്രേ ബനാനാ കോഫിക്കുള്ളത്.

Also Read:പുളിപ്പിച്ചാൽ മാത്രം ഇഡ്ഡലി സോഫ്റ്റാകില്ല! ചില പൊടിക്കെെകൾ നോക്കിയാലോ?

എങ്ങനെയാണ് ബനാനാ കോഫി തയ്യാറാക്കാം

ആവശ്യമായ ചേരുവകള്‍

പഴുത്ത പഴം-1
തണുത്ത പാല്‍-1 കപ്പ്
ഇന്‍സ്റ്റന്റ് കോഫി 1-2 ടേബിള്‍ സ്പൂണ്‍ അല്ലെങ്കില്‍ 1 ഷോട്ട് എക്‌സ്പ്രസ്സോ
തേന്‍ അല്ലെങ്കില്‍ പഞ്ചസാര- 1-2 ടേബിള്‍ സ്പൂണ്‍
ഐസ് ക്യൂബുകള്‍

തയ്യാറാക്കുന്നവിധം

പഴവും പാലും ഐസും തേനും ബ്ലെന്‍ഡ് ചെയ്‌തെടുക്കുക. ശേഷം ഒരു ഗ്ലാസിലൊഴിക്കുക. ഇതിലേക്ക് തയ്യാറാക്കിവെച്ച കാപ്പി ഒഴിക്കുക. ബനാനാ കോഫി റെഡി.

 

 

View this post on Instagram

 

A post shared by Rofle Rofle (@roflerofletucson)