AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chicken Pottitherichath Recipie: കേരളത്തിലെ വൈറൽ ‘ചിക്കൻ പൊട്ടിത്തെറിച്ചത്’ തയ്യാറാക്കാം! അതും നാടൻ രുചിയിൽ

Chicken Pottitherichathu Recipe: ചിക്കൻ പൊട്ടിത്തെറിച്ചതിന്റെ പ്രധാന ഹൈലേറ്റ് അതിന്റെ അരപ്പാണ്. ഇതിനായി ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി എന്നിവയോടൊപ്പം വറ്റൽ മുളക്, മല്ലി, ഉലുവ തുടങ്ങിയവ എണ്ണയിൽ വറുത്തെടുക്കുക.

Chicken Pottitherichath Recipie: കേരളത്തിലെ വൈറൽ ‘ചിക്കൻ പൊട്ടിത്തെറിച്ചത്’ തയ്യാറാക്കാം! അതും നാടൻ രുചിയിൽ
Chicken PottitherichathImage Credit source: Freepik
sarika-kp
Sarika KP | Updated On: 25 Sep 2025 20:55 PM

മലയാളികൾക്ക് ചിക്കൻ വിഭവങ്ങളോട് പ്രിയം കൂടുതലാണ്. നാടൻ പാചക കൂട്ടിലുണ്ടാക്കുന്ന വിഭവങ്ങൾ ആണെങ്കിൽ പിന്നെ ഒന്നും പറയേണ്ട. പ്ലേറ്റ് കാലിയാകുന്നത് എങ്ങനെ എന്ന് അറിയില്ല. അത്തരത്തിൽ ഒരു വിഭവമാണ് ചിക്കൻ പൊട്ടിത്തെറിച്ചത്. കേരളത്തിൽ വൈറലായ ഈ വിഭവം നല്ല നാടൻ രുചിയിൽ തയ്യാറാക്കിയാലോ?

ആവശ്യമായ ചേരുവകൾ

ചിക്കൻ
ചെറിയ ഉള്ളി
വെളുത്തുള്ളി
ഇഞ്ചി
വറ്റൽ മുളക്
മല്ലി
ഉലുവ
തക്കാളി
വെളിച്ചെണ്ണ (ആവശ്യത്തിന്)
ഉപ്പ് (ആവശ്യത്തിന്)

Also Read:കുടലിനെ സംരക്ഷിക്കാം, ദഹനക്കേട് ഒഴിവാക്കാം; നവരാത്രി വ്രതത്തിൽ ശ്രദ്ധിക്കേണ്ടത്

തയ്യാറാക്കുന്നത് എങ്ങനെ

ചിക്കൻ പൊട്ടിത്തെറിച്ചതിന്റെ പ്രധാന ഹൈലേറ്റ് അതിന്റെ അരപ്പാണ്. ഇതിനായി ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി എന്നിവയോടൊപ്പം വറ്റൽ മുളക്, മല്ലി, ഉലുവ തുടങ്ങിയവ എണ്ണയിൽ വറുത്തെടുക്കുക. ശേഷം വറുത്തെടുത്ത ഈ കൂട്ടുകൾ മിക്സിയിൽ നന്നായി അരച്ചെടുക്കുക. നന്നായി അരച്ചെടുക്കണം.

ഇതിനു ശേഷം ചെറുതായി മുറിച്ചെടുത്ത ചിക്കൻ കഷ്ണങ്ങളിലേക്ക് മസാല പുരട്ടി കൊടുക്കുക. ഇതിലേക്ക് തക്കാളി അരിഞ്ഞതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. നാടൻ രുചിയിൽ ചിക്കൻ പൊട്ടിത്തെറിച്ചത് തയ്യാർ.