AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

പാല് കൂട്ടി മധുരം കുറച്ച് നല്ല സ്‌ട്രോങ്ങ് ചായ! ചായയിൽ പാലൊഴിക്കുന്ന ശീലം ഇന്ത്യക്കാരിൽ എത്തിയത് എങ്ങനെ?

Origin of Indian Milk Tea: കട്ടൻ ചായ, സുലൈമാനി, മിന്റ് ടീ തുടങ്ങി പല വെറൈറ്റി ചായ ലഭിക്കുമെങ്കിലും പാൽച്ചായയോട് പ്രിയം കൂടുതലാണ്.

പാല് കൂട്ടി മധുരം കുറച്ച് നല്ല സ്‌ട്രോങ്ങ് ചായ! ചായയിൽ പാലൊഴിക്കുന്ന ശീലം ഇന്ത്യക്കാരിൽ എത്തിയത് എങ്ങനെ?
TeaImage Credit source: Stefania Pelfini la Waziya/Moment/Getty Images
sarika-kp
Sarika KP | Published: 29 Oct 2025 13:50 PM

ഇന്ത്യക്കാരുടെ ഒരു വികാരമാണ് ചായ. ഒരു ദിവസം കുറഞ്ഞത് ഒരു ചായയെങ്കിലും കുടിക്കുന്നവരാണ് ഭൂരിഭാഗം പേരും. കട്ടൻ ചായയും സുലൈമാനിയും മിന്റ് ചായയും അങ്ങനെ പല വെറൈറ്റി ചായ ലഭിക്കുമെങ്കിലും പാൽച്ചായയോട് പ്രിയം കൂടുതലാണ്. രാവിലെയും വൈകുന്നേരവുമുളള പതിവ് ചായയ്ക്ക് പുറമെ തലവേദന വന്നാലും ഉറക്കം വന്നാലും ചായ നിർബന്ധമുള്ളവരാണ് നമ്മളിൽ മിക്കവരും.ചുരുക്കത്തിൽ വെറുമൊരു പാനീയത്തിന് പുറമെ സംസ്കാരത്തിന്റെ ഭാ​ഗം കൂടിയാണ് നമ്മുക്ക് ചായ.

ദ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് രാജ്യത്ത് ആദ്യമായി തേയില കൃഷി ആരംഭിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഇതിനു തുടക്കം. ആദ്യ കാലങ്ങളിൽ കൃഷി ചെയ്ത തെയില കയറ്റുമതിക്കായും ധനികരായവർക്കും മാത്രമായിരുന്നു ലഭിച്ചത്. എന്നാൽ ഇതിനിടെയിൽ ഇന്ത്യക്കാർ ചായ കുടിക്കുന്നത് ഒരു ശീലമാക്കി മാറ്റിയെന്നാണ് പറയപ്പെടുന്നത്.

Also Read:65 കഷണങ്ങളാക്കി തയ്യാറാക്കണോ? ചിക്കന്‍ 65-ന് പേര് വന്നത് എങ്ങനെയാണെന്ന് അറിയാമോ?

പിന്നീട് ബ്രിട്ടീഷ് കമ്പനികൾ ചായയെ പ്രചരിപ്പിക്കാൻ ആരംഭിച്ചതോടെ അവർ അതിൽ പഞ്ചസാരയും പാലും ചേർക്കാൻ പ്രോത്സാഹിപ്പിച്ചു. എന്നാൽ ബ്രിട്ടീഷുക്കാർ സ്വപ്നം കണ്ടതിലും അതിവേ​ഗത്തിലായിരുന്നു ഇന്ത്യയിൽ പാൽച്ചായ ജനപ്രീതി നേടിയത്. ഇതിനു പ്രധാന കാരണം പാലായിരുന്നു. കാരണം രാജ്യത്ത് സുലഭമായ ലഭിക്കുന്ന പാൽ വെറുമൊരു സാധനമായി അല്ല ജനങ്ങൾ കണ്ടത്. നിരവധി ആരോ​ഗ്യ​ഗുണങ്ങളുള്ള പാൽ പിന്നീട് ചായയിൽ ചേർക്കാൻ തുടങ്ങി.

ഇതോടെ ചായയുടെ രുചി കൂടി. തെയില മാത്രം ചേർത്ത് തയ്യാറാക്കുന്ന സമയത്തെ കയ്പ്പ് മാറികിട്ടി. പിന്നാലെ ഇത് വ്യാപകമാവുകയായിരുന്നു. ഇന്ന് ജനങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാ​ഗമായി ചായ മാറി. ഇതിനു ശേഷം പാൽചായയിൽ തന്നെ പല വെറൈറ്റി ചായ വന്നു.