AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Puttu history: ഇയ്യോബിന്റെ പുസ്തകത്തിലെ അരിക്കണ്ടി…. തമിഴർ കേരളത്തിനു തന്ന 400 വർഷം പഴക്കമുള്ള വിഭവം

Puttu, 400-Year-Old Dish Gifted by the Tamils to Kerala: 16-ാം നൂറ്റാണ്ടിലെ 'തുഞ്ചത്തെഴുത്തച്ഛൻ' രചിച്ച കൃഷ്ണഗാഥയിലെ ഒരു ഭാഗത്ത് പുട്ടിനെക്കുറിച്ച് പരാമർശിക്കുന്നുണ്ടത്രേ. ഇതിൽ നിന്ന് പുട്ടിന് നാനൂറിലേറെ വർഷത്തെ പഴക്കമുണ്ടെന്നു സ്ഥാപിക്കാൻ കഴിയും.

Puttu history: ഇയ്യോബിന്റെ പുസ്തകത്തിലെ അരിക്കണ്ടി…. തമിഴർ കേരളത്തിനു തന്ന 400 വർഷം പഴക്കമുള്ള വിഭവം
Puttu HistoryImage Credit source: social media
aswathy-balachandran
Aswathy Balachandran | Updated On: 29 Oct 2025 20:30 PM

1900 , ബ്രിട്ടീഷ് ഭരണകാലത്തുള്ള മൂന്നാർ. അവിടെയുള്ള ഒരു കവലയിലെ അത്യാവശ്യം തിരക്കുള്ള ചായക്കടയിലേക്ക് വരികയാണ് നായകൻ. ചായ കുടിക്കാനായി ഇരുന്നപ്പോൾ ചായക്കടക്കാരൻ പറയുകയാണ് പുതിയ വിഭവത്തെപ്പറ്റി. അരിക്കണ്ടി എന്ന് അയാൾ പറയുമ്പോൾ നായകൻ പുട്ടെന്നു തിരുത്തുന്നുണ്ട്. പക്ഷെ ഇത് അരിക്കണ്ടിയാണ് തങ്ങൾക്കെന്ന് ചായക്കടക്കാരൻ പറഞ്ഞു നിർത്തുന്നു… വർഷങ്ങൾക്കു മുമ്പേ കേരളത്തിൽ പല മാറ്റങ്ങൾക്കുമൊപ്പം കടന്നുവന്ന ആ വിഭവമാണ് നാം നമ്മുടെ സ്വന്തമെന്നു വിശ്വസിച്ച് കൊണ്ടു നടക്കുന്ന പിട്ട് അല്ലെങ്കിൽ പുട്ട്.

 

പുട്ടിന്റെ ചരിത്രം

 

കേരളീയരുടെ പ്രഭാതഭക്ഷണ ശീലങ്ങളിൽ തലയെടുപ്പോടെ നിൽക്കുന്ന വിഭവമാണ് പുട്ട്. അരിപ്പൊടിയും തേങ്ങയും ചേർത്ത് ആവിയിൽ വേവിച്ചെടുക്കുന്ന ഈ വിഭവം പ്രാചീനകാലം മുതൽ നമുക്കിടയിലുണ്ട്. പുട്ടിന് തമിഴ്നാട്ടിലെ വിഭവങ്ങളുമായി അടുത്ത ബന്ധമുണ്ട്. തമിഴ്നാട്ടിൽ പുട്ട് എന്ന പേരിൽ തന്നെയുള്ള വിഭവങ്ങളും ‘പിട്ട്’ എന്ന പേരിൽ ശ്രീലങ്കൻ തമിഴർക്കിടയിലും പ്രചാരത്തിലുണ്ട്. ഈ വിഭവങ്ങളെല്ലാം അരിപ്പൊടി ആവിയിൽ വേവിച്ചെടുക്കുന്നതാണ്. ഇത് ദക്ഷിണേന്ത്യൻ തീരദേശ സംസ്കാരത്തിലെ പൊതുവായ ഒരു ഭക്ഷണരീതിയുടെ ഭാഗമാണ് പുട്ട് എന്ന് സൂചിപ്പിക്കുന്നു. തമിഴർ കേരളത്തിനു സമ്മാനിച്ച വിഭവമാണ് ഇതെന്നു പറയുന്നുണ്ട്. എന്നാൽ പോർച്ചു​ഗീസുകാരാണ് പുട്ടിനെ കേരളത്തിലെത്തിച്ചത് എന്നു മറുവാദവും നിലനിൽക്കുന്നു.

16-ാം നൂറ്റാണ്ടിലെ ‘തുഞ്ചത്തെഴുത്തച്ഛൻ’ രചിച്ച കൃഷ്ണഗാഥയിലെ ഒരു ഭാഗത്ത് പുട്ടിനെക്കുറിച്ച് പരാമർശിക്കുന്നുണ്ടത്രേ. ഇതിൽ നിന്ന് പുട്ടിന് നാനൂറിലേറെ വർഷത്തെ പഴക്കമുണ്ടെന്നു സ്ഥാപിക്കാൻ കഴിയും. പണ്ടുകാലത്ത് മുളങ്കുഴലുകളിലോ ചിരട്ടയിലോ (ചിരട്ടപ്പുട്ട്) ആയിരുന്നു പുട്ട് ഉണ്ടാക്കിയിരുന്നത്. പിന്നീട് ഇത് മരം, പിച്ചള, അലുമിനിയം എന്നിവകൊണ്ടുള്ള കുറ്റികളിലേക്ക് മാറി. പുട്ടിന്റെ കൂട്ടായി ഉപയോഗിക്കുന്ന കടലക്കറി, പയർ കറി, പപ്പടം, പഴം എന്നിവ അതിന്റെ ചരിത്രപരമായ കൂട്ടായി തുടരുന്നു. പുട്ടിനു പല രൂപവും ഭാവവും വന്നാലും നമ്മുടെ സാധാരണ അയ്യോപാവം പുട്ടിനാണ് ഫാൻസ് കൂടുതൽ.