Sharukh Khan: ഷാരൂഖ് ഖാൻ തന്റെ ഡയറ്റിൽ പിന്തുടരുന്നത് ഈ ഒറ്റ കാര്യം! നിങ്ങളും ട്രൈ ചെയ്യൂ
Shah Rukh Khan Diet: മമ്മൂട്ടി, മോഹൻലാൽ, സൽമാൻ ഖാൻ അടക്കമുള്ള നടന്മാരുടെ ഡയറ്റുകൾ നമ്മൾക്ക് അറിയാം. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ശൈലിയാണ് ഷാരൂഖ് പിന്തുടരുന്നത്
ഫിറ്റ്നസ് പിന്തുടരുന്ന പലരും തങ്ങളുടെ ഇഷ്ട താരങ്ങൾ ചെയ്യുന്ന ഡയറ്റുകളും ഫോളോ ചെയ്യാറുണ്ട്. അത്തരത്തിൽ നടൻ ഷാരൂഖാന്റെ ഡയറ്റ് ആണ് ഇപ്പോൾ ശ്രദ്ധയാകുന്നത്. സിമ്പിൾ ബട്ട് പവർഫുൾ എന്നൊക്കെ പറയാവുന്ന തരത്തിലുള്ള ഡയറ്റ് ആണ് താരത്തിന്റെത്. ജീവിതത്തിൽ ചിട്ടയാണ് എല്ലാറ്റിനും ആധാരം. അത് തന്നെയാണ് ഫിറ്റ്നസിന്റെയും പ്രധാനം എന്നാണ് നടൻ പറയുന്നത്.
സ്ഥിരത അച്ചടക്കം ഇവ ഉണ്ടെങ്കിൽ ആർക്കും തങ്ങളുടെ ഫിറ്റ്നസ് കാത്തുസൂക്ഷിക്കാം. 59 വയസ്സാണ് ഷാരൂഖാൻ ഉള്ളത്. എന്നാൽ അദ്ദേഹത്തിന്റെ ലുക്കോ പ്രകടനമോ കണ്ടാൽ ഇപ്പോഴും 18 കാരന്റെ ചുറുചുറുക്കാണ്. അതിനാൽ തന്നെ താരത്തിന്റെ ലൈഫ് സ്റ്റൈൽ എന്നും ആരാധകർക്ക് ഒരു മോട്ടിവേഷൻ കൂടിയാണ്. ഇപ്പോഴിതാ ആർ ജെ ദേവാംഗനയുമായുള്ള ഒരു സംഭാഷണത്തിൽ തന്റെ നിത്യ ജീവിതത്തെക്കുറിച്ചും ഫിറ്റ്നസിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരിക്കുകയാണ്.
മമ്മൂട്ടി, മോഹൻലാൽ, സൽമാൻ ഖാൻ അടക്കമുള്ള നടന്മാരുടെ ഡയറ്റുകൾ നമ്മൾക്ക് അറിയാം. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ശൈലിയാണ് ഷാരൂഖ് പിന്തുടരുന്നത്. തന്റെ ഭക്ഷണം വളരെ ലളിതമായി നിലനിർത്തുന്നു എന്നാണ് അദ്ദേഹം പറയുന്നത്. പലപ്പോഴും രണ്ടുനേരം മാത്രമാണ് ഭക്ഷണം കഴിക്കുക. അത് പലപ്പോഴും ഉച്ചയ്ക്കും അത്താഴത്തിനും മാത്രം. ഈ രണ്ടു നേരമല്ലാതെ മറ്റൊന്നും താൻ കഴിക്കാറില്ല. ആഡംബര പൂർണ്ണമായ ഭക്ഷണം തനിക്ക് ഇഷ്ടമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
അതിൽ മുളപ്പിച്ച പയർ, ചിക്കൻ, മറ്റു പച്ചക്കറികൾ ധാന്യങ്ങൾ എന്നിവയാണ് ഉൾപ്പെടുത്തുക. വർഷങ്ങളായി താൻ ഇതു മാത്രമാണ് കഴിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. എങ്കിലും എന്തെങ്കിലും ആഘോഷവേളകളിൽ ബിരിയാണി പോലുള്ള ഭക്ഷണങ്ങൾ ഒന്നും ഒഴിവാക്കില്ലെന്നും. സന്തോഷത്തോടെ ആരെങ്കിലും എന്തെങ്കിലും ഭക്ഷണം നൽകിയാൽ അത് നിരസിക്കാതെ കഴിക്കും എന്നും അദ്ദേഹം പറയുന്നു.