AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Water: മുപ്പതാം വയസിൽ എത്ര ​ഗ്ലാസ് വെള്ളം കുടിക്കണം? പ്രായത്തിനനുസരിച്ചുള്ള അളവ് ഇതാ

How Much Water Should You Drink Daily: പ്രായം, ലിംഗഭേദം, കാലാവസ്ഥ, ചെയ്യുന്ന ജോലി എന്നിവയനുസരിച്ച് ഓരോരുത്തർക്കും ആവശ്യമായ വെള്ളത്തിന്റെ അളവും മാറിക്കൊണ്ടിരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Water: മുപ്പതാം വയസിൽ എത്ര ​ഗ്ലാസ് വെള്ളം കുടിക്കണം? പ്രായത്തിനനുസരിച്ചുള്ള അളവ് ഇതാ
പ്രതീകാത്മക ചിത്രംImage Credit source: milorad kravic/E+/Getty Images
Nithya Vinu
Nithya Vinu | Published: 06 Mar 2026 | 02:46 PM

ധാരാളം വെള്ളം കുടിക്കേണ്ടത് ആരോ​ഗ്യത്തിന് അത്യാവശ്യമാണെന്ന് നമുക്ക് അറിയാം. എന്നാൽ എത്രത്തോളം കുടിക്കണമെന്ന് അറിയാമോ? ദിവസവും എട്ട് ​ഗ്ലാസ് വെള്ളം കുടിക്കണമെന്ന് പണ്ട് മുതലേ കേട്ട് ശീലിച്ച കാര്യമാണ്. എന്നാൽ ഇപ്പോഴിതാ, പ്രായം, ലിംഗഭേദം, കാലാവസ്ഥ, ചെയ്യുന്ന ജോലി എന്നിവയനുസരിച്ച് ഓരോരുത്തർക്കും ആവശ്യമായ വെള്ളത്തിന്റെ അളവും മാറിക്കൊണ്ടിരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്ത വെള്ളത്തിന്റെ അളവ് അറിഞ്ഞാലോ….

 

ഒരു ദിവസം എത്ര വെള്ളം കുടിക്കണം?

 

കുട്ടികൾക്ക് (6 മാസം മുതൽ 18 വയസ്സ് വരെ)

 

0-6 മാസം: മുലപ്പാൽ മാത്രം മതിയാകും, പ്രത്യേകിച്ച് വെള്ളത്തിന്റെ ആവശ്യമില്ല

1-3 വയസ്സ്: ഏകദേശം 1 ലിറ്റർ (ഭക്ഷണത്തിലെ വെള്ളം ഉൾപ്പെടെ)

4-8 വയസ്സ്: 1.2 ലിറ്റർ

9-13 വയസ്സ് (പെൺകുട്ടികൾ): 1.4 ലിറ്റർ

9-13 വയസ്സ് (ആൺകുട്ടികൾ): 1.6 ലിറ്റർ

14-18 വയസ്സ് (പെൺകുട്ടികൾ): 1.6 ലിറ്റർ

14-18 വയസ്സ് (ആൺകുട്ടികൾ): 1.9 ലിറ്റർ

 

മുതിർന്നവർക്ക് (19 വയസ്സിന് മുകളിൽ)

 

പ്രായം കൂടുമ്പോൾ ശരീരത്തിന്റെ ദാഹം തിരിച്ചറിയാനുള്ള കഴിവ് ദുർബലമാകുന്നു. അതിനാൽ, നിർജലീകരണം ഒഴിവാക്കാൻ കൃത്യമായി വെള്ളം കുടിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

സ്ത്രീകൾ: ശരാശരി 2.1 ലിറ്റർ

പുരുഷന്മാർ: ശരാശരി 2.6 ലിറ്റർ

ALSO READ: ഇനി സ്ട്രെസ് വേണ്ട! ഓഫീസും വീടും സ്മാർട്ടായി ബാലൻസ് ചെയ്യാം; സ്ത്രീകൾ ഈ ടിപ്സ് മനസിൽവെച്ചോ

 

പ്രത്യേകം ശ്രദ്ധിക്കേണ്ടവർ

 

ഗർഭിണികൾ കൂടുതൽ വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്. ഈ സമയത്ത് ഏകദേശം 3 ലിറ്റർ വെള്ളം കുടിക്കേണ്ടതാണ്. മുലയൂട്ടുന്ന സമയത്ത് 3.1 ലിറ്റർ വരെ ആവശ്യമായി വന്നേക്കാം

അതുപോലെ കായികതാരങ്ങൾ, കഠിനമായ വ്യായാമം ചെയ്യുന്നവർ ഓരോ അരമണിക്കൂറിലും അധികമായി വെള്ളം കുടിക്കേണ്ടതുണ്ട്.

 

നിങ്ങൾ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടോ?

 

ശരീരത്തിൽ ജലാംശം കുറവാണോ എന്ന് തിരിച്ചറിയാൻ ചില വഴികളുണ്ട്. മൂത്രം കടുത്ത മഞ്ഞ നിറത്തിലാണെങ്കിൽ നിങ്ങൾ കുടിക്കുന്ന വെള്ളം കുറവാണെന്നാണ് അർത്ഥം. ഇളം മഞ്ഞയോ തെളിഞ്ഞതോ ആയ നിറമാണ് ഉത്തമം.

അമിതമായ ദാഹം തോന്നുന്നത് നിർജ്ജലീകരണത്തിന്റെ  ലക്ഷണമാണ്. അതുപോലെ അകാരണമായ ക്ഷീണം, തലവേദന, വായ ഉണങ്ങുക എന്നിവയും ജലാംശം കുറയുന്നതിന്റെ ലക്ഷണങ്ങളാണ്.

Follow Us