Vitamin D3 Supplements: മുടി കൊഴിച്ചിൽ നിക്കണോ…; മൂന്ന് മാസം വൈറ്റമിൻ ഡി3 സപ്ലിമെൻ്റുകൾ കഴിക്കൂ
Vitamin D3 Supplements Benefits: കൃത്യമായ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കിൽ കാലക്രമേണ ആരോഗ്യം വളരെ മോശമായേക്കാം. വൈറ്റമിൻ ഡി 3 സപ്ലിമെന്റേഷൻ മൂന്ന് മാസം കൃത്യമായി കഴിച്ചാൽ നിങ്ങളുടെ ശരീരത്തിന് ഉണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കാം.
തുടർച്ചയായ മുടി കൊഴിച്ചിൽ, നിരന്തരം ക്ഷീണം, കുടലിൻ്റെ അസ്വസ്ഥത എന്നിവ പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. നമ്മൾ അവഗണിക്കുന്ന ഈ ലക്ഷണങ്ങൾ പല കാരണങ്ങളാൽ സംഭവിക്കുന്നതാകാം. അത്തരത്തിൽ നാം അവഗണിക്കുന്ന ഒന്നാണ് വൈറ്റമിൻ ഡി3യുടെ ആവശ്യകത. ശരീരത്തിന് ആവശ്യത്തിന് വൈറ്റമിൻ ഡി ലഭിക്കുന്നില്ലെങ്കിൽ വിവിധ ആരോഗ്യ പ്രശ്‌നൾ നേരിടേണ്ടി വന്നേക്കാം. പോഷകം എന്നതിലുപരി അവ ഒരു ഹോർമോൺ പോലെയാണ് ശരീരത്തിൽ പ്രവർത്തിക്കുന്നത്.
വൈറ്റമിൻ ഡി കുറഞ്ഞാൽ വീക്കം, ഊർജ്ജമില്ലായ്മ, കുടലിൻ്റെ ആരോഗ്യം, മുടിയുടെ ആരോഗ്യം എന്നിവ ഇല്ലാതാകുന്നു. കൃത്യമായ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കിൽ കാലക്രമേണ ആരോഗ്യം വളരെ മോശമായേക്കാം. വൈറ്റമിൻ ഡി 3 സപ്ലിമെന്റേഷൻ മൂന്ന് മാസം കൃത്യമായി കഴിച്ചാൽ നിങ്ങളുടെ ശരീരത്തിന് ഉണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കാം.
വീക്കം കുറയുന്നു
വൈറ്റാമിൻ ഡി 3 സപ്ലിമെന്റേഷൻ കഴിക്കുന്നതിലൂടെ പ്രധാനമായും, ശരീരത്തിലെ വീക്കം കുറയാൻ സഹായിക്കുന്നു. ഇത് കാലക്രമേണ മറ്റ് നിരവധി ആരോഗ്യ പ്രശ്‌നങ്ങളെ മറികടക്കാൻ സഹായകരമാണ്. കാരണം വൈറ്റാമിൻ ഡി 3 യഥാർത്ഥത്തിൽ ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഹോർമോൺ പോലെയാണ് പ്രവർത്തിക്കുന്നത്. ഇത് PCOS, തൈറോയ്ഡ്, പ്രമേഹം, കുടൽ പ്രശ്നങ്ങൾ, നിരവധി ഓട്ടോഇമ്മ്യൂൺ തകരാറുകൾ എന്നിവയിൽ നിന്ന് നിങ്ങളെ അകറ്റി നിർത്തുന്നു.
ALSO READ: സൂര്യപ്രകാശമേറ്റാൽ ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാം?; പഠനം പറയുന്നത് ഇങ്ങനെ
ഊർജ്ജം
വൈറ്റാമിൻ D3 ദിവസം മുഴുവൻ ഊർജ്ജത്തോടെ ഇരിക്കാൻ സഹായിക്കും. നിരന്തരമായ ക്ഷീണത്തിൽ നിന്ന് നിങ്ങൾക്ക് മുക്തമാകാൻ കഴിയും. പലരുടെയും ദൈനദിന ജീവിതത്തെ പോലും ബാധിക്കുന്ന ഒന്നാണ് ക്ഷീണം. സ്ട്രെസ്, തിരക്കേറിയ ജീവിതം, ജോലി സ്ഥലത്തെ സമ്മർദ്ദം എന്നിവ മൂലമാണ് ക്ഷീണമെന്ന് തെറ്റിദ്ധരിച്ച്, അവയെ അവഗണിക്കുന്നവരാണ് അധികവും. എന്നാൽ കൃത്യമായ പരിശോധനയിലൂടെ വൈറ്റമിൻ ഡി3 സപ്ലിമെൻ് എടുക്കുന്നത് ഒരു പരിധി വരെ ക്ഷീണത്തെ അകറ്റാൻ നല്ലതാണ്.
കുടലിൻ്റെ ആരോഗ്യം
കുടൽ മൈക്രോബയത്തെ പിന്തുണയ്ക്കുന്നതിലൂടെ കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ വിറ്റാമിൻ D3 സപ്ലിമെന്റേഷന് സഹായിക്കുന്നു. നിരന്തരം കുടൽ പ്രശ്നങ്ങൾ നേരിടുന്നവർക്ക് ഇത് വലിയ ആശ്വാസമായേക്കും.
മുടി കൊഴിച്ചിൽ കുറയുന്നു
മുടി കൊഴിച്ചിലിന് കാരണമാകുന്ന പ്രധാന കാരണങ്ങളിലൊന്നാണ് വിറ്റാമിൻ ഡി 3 യുടെ കുറവ്. അതിനാൽ മൂന്ന് മാസം സ്ഥിരമായി സപ്ലിമെന്റ് എടുത്താൽ മുടി കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും. എന്നിരുന്നാലും, സപ്ലിമെന്റുകൾ ആരംഭിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിച്ച് വിറ്റാമിൻ ഡിയുടെ അളവ് പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ മാത്രമെ ഇതിലേക്ക് തിരിയാവൂ.