AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vande Bharat Sleeper: വന്ദേ ഭാരത് സ്ലീപ്പറിലാകാം ഹണിമൂൺ ട്രിപ്പ്; കപ്പിൾസ് കൂപ്പയിലെ പ്രത്യേകതകൾ അറിയണ്ടേ

Vande Bharat Sleeper Train Couple Coupe: 16 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ റേക്ക് ദീർഘദൂര യാത്രക്കാർക്ക് അനുയോജ്യമായ രീതിയിലാണ് രൂപകൽപന ചെയ്തതിരിക്കുന്നത്. ഫ്ലൈറ്റിന്റെ പാതി കാശിന് ഇനി അത്യാഡംബര പൂർണമായി യാത്ര ചെയ്യാം.

Vande Bharat Sleeper: വന്ദേ ഭാരത് സ്ലീപ്പറിലാകാം ഹണിമൂൺ ട്രിപ്പ്; കപ്പിൾസ് കൂപ്പയിലെ പ്രത്യേകതകൾ അറിയണ്ടേ
Vande Bharat SleeperImage Credit source: PTI/ Social Media
Neethu Vijayan
Neethu Vijayan | Updated On: 10 Jan 2026 | 06:57 PM

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതോടെ എപ്പോൾ എത്തുമെന്ന ആകാക്ഷയിലാണ് ജനങ്ങൾ. അത്യാഡംബരം നിറഞ്ഞ ട്രെയിനിലെ സവിശേഷതകൾ തന്നെയാണ് ആളുകൾക്കിടയിലെ ചർച്ചാവിഷയം. സർവീസ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ പലരുടെയും മനസ്സിലേക്ക് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഓടികയറിയിരിക്കുന്നു. ഇന്ത്യൻ റെയിൽവേയുടെ മുഖച്ഛായ തന്നെ മാറ്റുന്ന പല സൗകര്യങ്ങളും ഇതിലുണ്ട്. ദീർഘദൂര യാത്രയ്ക്ക് വന്ദേ ഭാരത് സ്ലീപ്പർ മാത്രം മതിയെന്ന തരത്തിലേക്ക് ആളുകൾ തിരിയുന്ന ഇതിലെ സൗകര്യങ്ങൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

തദ്ദേശീയമായി രൂപകൽപന ചെയ്തു നിർമ്മിച്ച വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ 2026 ജനുവരി 17ന് കൊൽക്കത്ത – ഹൗറ റൂട്ടിൽ ആദ്യ സർവീസ് ആരംഭിക്കും. പിന്നാലെ ഭാവിയിൽ രാജ്യത്തുടനീളം വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൻ്റെ സർവീസ് ആരംഭിക്കമെന്നും റെയിവെ അറിയിച്ചിരുന്നു. 16 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ റേക്ക് ദീർഘദൂര യാത്രക്കാർക്ക് അനുയോജ്യമായ രീതിയിലാണ് രൂപകൽപന ചെയ്തതിരിക്കുന്നത്. ഫ്ലൈറ്റിന്റെ പാതി കാശിന് ഇനി അത്യാഡംബര പൂർണമായി യാത്ര ചെയ്യാം.

ALSO READ: ഓഫർ ഓഫർ… ട്രെയിൻ ടിക്കറ്റ് നിരക്കിൽ വമ്പൻ കിഴിവ്; ഈ ആപ്പിലൂടെ ബുക്ക് ചെയ്യൂ

എന്നാൽ വന്ദേ ഭാരത് സ്ലീപ്പറിലെ കപ്പിൾ കൂപ്പയാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാകുന്നത്. ഫസ്റ്റ് ക്ലാസ് കൂപ്പയുടെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ചർച്ചകൾ സജീവമായത്. കപ്പിൾ കൂപ്പയുടെ പ്രത്യേകതകൾ എന്തെല്ലാമെന്ന് നോക്കാം. രണ്ട് പേർക്ക് മാത്രം യാത്ര ചെയ്യാവുന്ന തരത്തിലാണ് ഈ കൂപ്പെ നിർമ്മിച്ചിരിക്കുന്നത്. ഏറ്റവും പ്രധാനമായി പറയേണ്ടത് അതിനുള്ളിലെ സുരക്ഷിതത്വമാണ്. മറ്റ് ട്രെയിനുകളിലെ ഫസ്റ്റ് ക്ലാസ് കൂപ്പയെ അപേക്ഷിച്ച് ഇതിലെ സുരക്ഷ വളരെ മികച്ചതാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

കപ്പിളായി യാത്ര ചെയ്യുന്നവർക്ക് എന്തുകൊണ്ടും അനുയോജ്യമായ കൂപ്പെയാണിത്. വന്ദേ ഭാരത് സ്ലീപ്പറിൽ, തേർഡ് എസി ടിക്കറ്റ് നിരക്ക് ഏകദേശം 2,300 രൂപയും, സെക്കൻഡ് എസിക്ക് ഏകദേശം 3,000 രൂപയും, ഫസ്റ്റ് എസിക്ക് ഏകദേശം 3,600 രൂപയുമായിരിക്കും ഈടാക്കുക. ഭക്ഷണം കൂടി ഉൾപ്പെടുത്തിയാണ് ഈ നിരക്ക്. ആധുനിക സൗകര്യങ്ങളോട് കൂടിയാണ് ഫസ്റ്റ് ക്ലാസ് കൂപ്പെ നിങ്ങളെ കാത്തിരിക്കുന്നത്. ചാർജിംഗ് ഓപ്ഷനുകൾ ഉൾപ്പെടെ നിരവധി സൗകര്യങ്ങൾ ഇതിലുണ്ട്.

കൂടാതെ കൂപ്പയ്ക്ക് ഉള്ളിൽ നിന്ന് പുറത്തുപോകാതെ തന്നെ സഹായം ആവശ്യപ്പെടാനുള്ള സൗകര്യവും ഇതിലുണ്ട്. രണ്ട് പേർക്ക് ആവശ്യത്തിനുള്ള സ്ഥല സൗകര്യങ്ങളും ഇതിലൊരുക്കിയിട്ടുണ്ട്. ആഭ്യന്തര വിമാന സർവീസുകൾക്ക് പകരമായി പ്രീമിയം യാത്ര ആ​ഗ്രഹിക്കുന്നവർക്ക് ഏറെ ഉപകാരപ്രദമാകുന്ന തരത്തിലാണ് വന്ദേഭാ​രത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറങ്ങുക. അതിവേഗ ഗതാഗത സംവിധാനം സമയം നഷ്ടമാകാതെ തന്നെ നിങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നു.

 

View this post on Instagram

 

A post shared by Devraj Divan (@devraj_divan)