Night Hunger: പാതിരാത്രിയിൽ വിശക്കാറുണ്ടോ? നിങ്ങൾക്ക് ഈ പ്രശ്നമുണ്ടെന്നതിന്റെ തെളിവാണിത്
Frequent Midnight Cravings: ലളിതമായ ജീവിതശൈലി മാറ്റങ്ങളിലൂടെ ഈ പ്രശ്നം ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കും. രാത്രിയിലെ അമിത വിശപ്പിന് പിന്നിലെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
Late Night EatingImage Credit source: TV9 Network
രാവിലെ ഉണരുമ്പോൾ അസഹനീയമായ വിശപ്പ് അനുഭവപ്പെടുകയോ, രാത്രിയിൽ വിശപ്പ് കാരണം ഉറക്കം തടസ്സപ്പെടുകയോ ചെയ്യുന്നത് സാധാരണ അവസ്ഥയല്ല. സാധാരണയായി രാത്രിയിൽ വിശ്രമത്തിലായിരിക്കുന്ന ശരീരം, വിശപ്പ് ഇല്ലാതെ ഉറങ്ങുന്നതാണ് പതിവ്. എന്നാൽ, രാത്രിയിലും വെളുപ്പിനെയും അമിതമായി വിശക്കുന്നത് ചില ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാകാം.
രാത്രി വൈകിയുള്ള ഭക്ഷണം, ഉറക്കക്കുറവ്, ഹോർമോൺ വ്യതിയാനങ്ങൾ, ചില മരുന്നുകളുടെ ഉപയോഗം എന്നിവയെല്ലാം ഇതിന് കാരണമാവാം. ലളിതമായ ജീവിതശൈലി മാറ്റങ്ങളിലൂടെ ഈ പ്രശ്നം ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കും. രാത്രിയിലെ അമിത വിശപ്പിന് പിന്നിലെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
കാരണങ്ങൾ
- രാത്രിയിൽ, പ്രത്യേകിച്ച് കിടക്കുന്നതിന് തൊട്ടുമുമ്പ് അന്നജവും മധുരവും കൂടിയ ഭക്ഷണം അമിതമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ പെട്ടെന്ന് വ്യതിയാനം വരുത്തും.
- രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുമ്പോൾ, ഇത് നിയന്ത്രിക്കാനായി പാൻക്രിയാസ് ഇൻസുലിൻ ഹോർമോൺ പുറത്തുവിടും. ഇതിന്റെ ഫലമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയും രാത്രിയിൽ വീണ്ടും വിശപ്പ് അനുഭവപ്പെടുകയും ചെയ്യും.
- രാത്രി വൈകിയുള്ള ഭക്ഷണം, ശരീരത്തിൻ്റെ സ്വാഭാവിക ഉറക്ക-ഉണർവ് ചക്രമായ സിർക്കാഡിയൻ റിഥത്തെ ബാധിക്കും. വയറു നിറഞ്ഞു എന്ന തോന്നൽ നൽകുന്ന ‘ലെപ്റ്റിൻ’ പോലുള്ള ഹോർമോണുകളുടെ അളവ് കുറയ്ക്കുന്നതിനും ഇത് കാരണമാകും.
- ഈ അവസ്ഥ ഒഴിവാക്കാൻ വൈകുന്നേരം ലളിതമായ ലഘുഭക്ഷണം കഴിക്കാം. പ്രോട്ടീനോ ഫൈബറോ ധാരാളം അടങ്ങിയ ഭക്ഷണം (ഉദാഹരണത്തിന്: നട്‌സ്, പയറുവർഗ്ഗങ്ങൾ) വളരെ സാവധാനത്തിൽ മാത്രമേ ദഹിക്കൂ. ഇത് രാത്രിയിൽ ഗ്ലൂക്കോസ് നില സ്ഥിരമായി നിലനിർത്താൻ സഹായിക്കും.
(നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല. ആരോഗ്യ വിദഗ്ധരുടെ ഉപദേശം തേടുന്നത് ഉചിതം)