Hair Growth Tips: അടുക്കളത്തോട്ടത്തിലെ ഈ ഇല മാത്രം മതി മുടി വളരാൻ: ഉപയോഗിക്കേണ്ടത് ഇങ്ങനെ
Curry leaves for Hair Growth: ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ എ, ബി, സി, ഇ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇതാകട്ടെ തലയോട്ടിയെ പോഷിപ്പിക്കുകയും ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അകാല നര തടയാനും, താരൻ കുറയ്ക്കാനും വളരെ നല്ലതാണ്.
ആയുർവേദത്തിൽ കറിവേപ്പില പൊതുവെ പോഷകങ്ങളുടെ കലവറ ആയാണ് കണക്കാക്കുന്നത്. മിക്കവാറും എല്ലാ വീട്ടുമുറ്റത്തും അടുക്കളത്തോട്ടത്തിലും ഒരു കറിവേപ്പില ചെടി ഉണ്ടാകാറുണ്ട്. കാരണം മലയാളികൾക്ക് കറിവേപ്പിലയിടാതെ കറികൾ പൂർണമാകില്ല. രുചിയും സുഗന്ധവും ഗുണങ്ങളും നൽകുന്ന മറ്റൊരു ഇല വേറെയില്ല. അതുപോലെ തന്നെ മുടിയുടെ കാര്യത്തിലും കറിവേപ്പിലയുടെ ഗുണങ്ങൾ വിലമതിക്കാനാകത്തതാണ്.
മുടിയുടെ വളർച്ചയ്ക്ക് കറിവേപ്പിലയുടെ ഗുണങ്ങൾ
കറിവേപ്പില രുചിക്ക് മാത്രമല്ല, മുടിക്ക് ആവശ്യമായ എല്ലാ പോഷകങ്ങളാലും കറിവേപ്പില സമ്പുഷ്ടമാണ്. ബീറ്റാ കരോട്ടിൻ, പ്രോട്ടീൻ, അമിനോ ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ് ഇവ മുടിയെ വേരുകളിൽ നിന്ന് ശക്തിപ്പെടുത്താൻ സഹായിക്കുന്നു. അവയിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ എ, ബി, സി, ഇ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇതാകട്ടെ തലയോട്ടിയെ പോഷിപ്പിക്കുകയും ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കറിവേപ്പില പതിവായി ഉപയോഗിക്കുന്നത് അകാല നര തടയാനും, രോമകൂപങ്ങളെ ശക്തിപ്പെടുത്താനും, താരൻ കുറയ്ക്കാനും വളരെ നല്ലതാണ്.
കറിവേപ്പില എങ്ങനെ ഉപയോഗിക്കാം
നിങ്ങളുടെ മുടി സംരക്ഷണ ദിനചര്യയിൽ കറിവേപ്പില പല രീതിയിൽ ഉൾപ്പെടുത്താവുന്നതാണ്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില മാർഗങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
കറിവേപ്പില എണ്ണ
കറിവേപ്പില ഉപയോഗിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗങ്ങളിലൊന്നാണ് എണ്ണ തയ്യാറാക്കുക എന്നത്. ഏകദേശം 15–20 (ഒരുപിടി) കറിവേപ്പില എടുത്ത് നന്നായി കഴുകുക. വെളിച്ചെണ്ണ ചൂടാക്കി എതിലേക്ക് കറിവേപ്പിലയിട്ട ഇളം പച്ച നിറമാകുന്നത് വരെ തിളപ്പിക്കുക. ഇടയ്ക്കിടെ ഇളക്കികൊണ്ടിരിക്കണം.
ശേഷം തണിത്തിട്ട് ഒരു കുപ്പിയിലേക്ക് അരിച്ച് ഒഴിച്ചുവയ്ക്കേണ്ടതാണ്. ആഴ്ച്ചയിൽ രണ്ട് മൂന്ന് തവണ ഇത് തലയോട്ടിയിൽ പുരട്ടി നന്നായി മസാജി ചെയ്ത് കൊടുക്കുക. ശേഷം മുടി നന്നായി ഷാംമ്പൂ ഉപയോഗിച്ച് കഴുകി കളയാം.
ALSO READ: സിമ്പിളാണ്…. തണുപ്പുകാലത്ത് സന്ധി വേദന കുറയ്ക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം
കറിവേപ്പിലയും ഉലുവയും ചേർത്ത മാസ്ക്
ഉലുവയും കറിവേപ്പിലയുമായി സംയോജിപ്പിക്കുമ്പോൾ, മുടിക്ക് നിങ്ങൾ കരുതുന്നതിലും അധികം ഗുണങ്ങൾ ലഭിക്കുന്നു. 1 ടേബിൾസ്പൂൺ ഉലുവ രാത്രി മുഴുവൻ കുതിർക്കുക. 10–15 കറിവേപ്പിലയുമായി ചേർത്ത് നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും പുരട്ടുക. 30–45 മിനിറ്റ് ശേഷം തല കഴുകുക. ഉലുവയിൽ പ്രോട്ടീനുകളും നിക്കോട്ടിനിക് ആസിഡും അടങ്ങിയിട്ടുണ്ട്, ഇത് മുടി കൊഴിയുന്നത് കുറയ്ക്കുകയും വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഭക്ഷണത്തിൽ കറിവേപ്പില ഉൾപ്പെടുത്തുക
കറികളിൽ നിന്ന് കറിവേപ്പില എടുത്തുമാറ്റുന്നവരാണ് നമ്മൾ. ഏത് കറികളിലാണെങ്കിലും കറിവേപ്പില കൂടി കഴിക്കാൻ ഓർക്കണം. ഇത് മുടിയുടെ ആരോഗ്യത്തെ ഉള്ളിൽ നിന്ന് പോഷിപ്പിക്കുന്നു. വൈറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും ഉള്ളിൽ നിന്ന് നിങ്ങളുടെ മുടിയെ ശക്തിപ്പെടുത്തുന്നു.