Fridge Cleaning Tips: 5 മിനിറ്റിൽ ഫ്രിഡ്ജ് വൃത്തിയാക്കാം; കറയും ദുർഗന്ധവും അകറ്റാൻ ഈ സ്പ്രേ സഹായിക്കും
5 Minute DIY Spray for Refrigerator Cleaning: ഫ്രിഡ്ജ് വൃത്തിയാക്കുക എന്നത് മലർക്കും മടിയാണ്. പലപ്പോഴും മണിക്കൂറുകളാണ് ഫ്രിഡ്ജ് വൃത്തിയാക്കാനായി വേണ്ടി വരുന്നത്. എന്നാൽ, കെമിക്കലുകൾ നിറഞ്ഞ ക്ലീനറുകൾക്ക് പകരമായി, അടുക്കളയിലെ ചില ചേരുവകൾ മാത്രം ഉപയോഗിച്ച് വെറും 5 മിനിറ്റിൽ ഫ്രിഡ്ജ് വൃത്തിയാക്കാൻ സഹായിക്കുന്ന ഒരു സ്പ്രേ ഉണ്ടാക്കിയാലോ.....
ഫ്രിഡ്ജ് ഇല്ലാത്ത വീടുകൾ വളരെ ചുരുക്കമായിരിക്കും. നമ്മുടെ വീടുകളിൽ രാത്രിയും പകലും വ്യത്യാസമില്ലാതെ എപ്പോഴും പ്രവർത്തിക്കുന്ന ഒരു ഇലക്ട്രോണിക് ഉപകരണമാണ് ഫ്രിഡ്ജ്. പരലതരത്തിലുള്ള ആഹാര സാധനങ്ങൾ സൂക്ഷിക്കുന്നത് കൊണ്ട് തന്നെ ഫ്രിഡ്ജിൽ കറകൾ വീഴാനും ദുർഗന്ധം ഉണ്ടാകാനുമുള്ള സാധ്യത വലുതാണ്. എന്നാൽ എന്നും ഫ്രിഡ്ജ് വൃത്തിയാക്കുക എന്നത് മലർക്കും മടിയാണ്. പലപ്പോഴും മണിക്കൂറുകളാണ് ഫ്രിഡ്ജ് വൃത്തിയാക്കാനായി വേണ്ടി വരുന്നത്. എന്നാൽ, വെറും 5 മിനിറ്റിൽ ഫ്രിഡ്ജ് വൃത്തിയാക്കാൻ സാധിക്കുമെന്ന് അറിയാമോ? കെമിക്കലുകൾ നിറഞ്ഞ ക്ലീനറുകൾക്ക് പകരമായി, അടുക്കളയിലെ ചില ചേരുവകൾ മാത്രം ഉപയോഗിച്ച് വെറും 5 മിനിറ്റിൽ ഫ്രിഡ്ജ് വൃത്തിയാക്കാൻ സഹായിക്കുന്ന ഒരു സ്പ്രേ ഉണ്ടാക്കിയാലോ…..
ആവശ്യമായ സാധനങ്ങൾ
- ചൂടുവെള്ളം – 2 കപ്പ്
- വൈറ്റ് വിനാഗിരി – 1 കപ്പ്
- ബേക്കിംഗ് സോഡ – 2 ടേബിൾ സ്പൂൺ
- നാരങ്ങാനീര് അല്ലെങ്കിൽ എസൻഷ്യൽ ഓയിൽ
- ഒരു സ്പ്രേ ബോട്ടിൽ
ALSO READ: വർഷം മുഴുവൻ അധികവരുമാനം; പേര നന്നായി പൂവിടാൻ ഇങ്ങനെ ചെയ്താൽ മതി
സ്പ്രേ തയ്യാറാക്കുന്ന വിധം
- ആദ്യം എടുത്തു വെച്ചിരിക്കുന്ന രണ്ട് കപ്പ് ചൂടുവെള്ളത്തിലേക്ക് ഒരു കപ്പ് വൈറ്റ് വിനാഗിരി ചേർക്കുക.
- വിനാഗിരി ഫ്രിഡ്ജിലെ കഠിനമായ കറകളെ അലിയിച്ചു കളയാൻ സഹായിക്കുന്നതാണ്.
- ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ സാവധാനം ചേർക്കുക.
- സോഡ ചേർക്കുമ്പോൾ പതഞ്ഞു പൊങ്ങാൻ സാധ്യതയുള്ളതിനാൽ വലിയ പാത്രത്തിൽ മിക്സ് ചെയ്യുന്നതാണ് നല്ലത്.
- ദുർഗന്ധം പൂർണ്ണമായി മാറ്റാൻ ബേക്കിംഗ് സോഡ സഹായിക്കുന്നതാണ്.
- ഫ്രിഡ്ജിനുള്ളിൽ നല്ലൊരു നാരങ്ങാ മണം ലഭിക്കുന്നതിനായി ഇതിലേക്ക് അല്പം നാരങ്ങാനീരോ അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള എസൻഷ്യൽ ഓയിലോ ചേർത്ത് നന്നായി ഇളക്കുക.
- ഈ മിശ്രിതം തണുത്ത ശേഷം ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റി നന്നായി കുലുക്കുക. ഫ്രിഡ്ജ് ക്ലീനിംഗ് സ്പ്രേ റെഡി.
ഫ്രിഡ്ജ് ക്ലീനിംഗ് സ്പ്രേ ഉപയോഗിച്ച് എങ്ങനെ വൃത്തിയാക്കാം?
- വൃത്തിയാക്കുന്നതിന് മുമ്പ് ഫ്രിഡ്ജ് ഓഫ് ചെയ്യാൻ മറക്കരുത്. ഫ്രിഡ്ജിന്റെ പ്ലഗ് ഊരി മാറ്റുക, ശേഷം ഉള്ളിലെ ആഹാര സാധനങ്ങളും ട്രേകളും പുറത്തേക്ക് മാറ്റുക.
- ഇനി തയ്യാറാക്കി വച്ചിരിക്കുന്ന സ്പ്രേ ഫ്രിഡ്ജിന്റെ ഉൾഭാഗങ്ങളിലും കറകളുള്ള ഭാഗങ്ങളിലും നന്നായി അടിക്കുക. രണ്ട് മിനിറ്റ് അങ്ങനെ തന്നെ വയ്ക്കുക.
- ശേഷം, ഒരു മൈക്രോഫൈബർ തുണിയോ അല്ലെങ്കിൽ മൃദുവായ സ്പോഞ്ചോ ഉപയോഗിച്ച് ഫ്രിഡ്ജിന്റെ ഉൾവശം നന്നായി തുടയ്ക്കുക. ഫ്രിഡ്ജിലെ കറകളെല്ലാം വളരെ പെട്ടെന്ന് ഇളകി വരുന്നത് നിങ്ങൾക്ക് കാണാം.
- വൃത്തിയാക്കിയ ശേഷം ഉൾവശം പൂർണ്ണമായി ഉണങ്ങാൻ അനുവദിക്കുക. അതിനുശേഷം സാധനങ്ങൾ തിരികെ വെച്ച് ഫ്രിഡ്ജ് ഓൺ ചെയ്യാവുന്നതാണ്.
- ആഴ്ചയിലൊരിക്കൽ ഈ സ്പ്രേ ഉപയോഗിച്ച് നിങ്ങൾക്ക് ഫ്രിഡ്ജ് വൃത്തിയാക്കാം. ഇങ്ങനെ ചെയ്യുന്നത് വഴി ബാക്ടീരിയകളെ അകറ്റി നിർത്താനും, ആഹാരസാധനങ്ങൾ കൂടുതൽ കാലം കേടുകൂടാതെ ഫ്രഷായി സൂക്ഷിക്കാനും സഹായിക്കും.
English Summary:
The Article explain a quick and natural way to clean and deodorize a refrigerator using a homemade DIY spray that can be prepared in just five minutes. Instead of relying on harsh chemical cleaners, the method uses simple household ingredients, including bicarbonate of soda, to create an eco-friendly cleaning solution.