AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Guava Farming: വർഷം മുഴുവൻ അധികവരുമാനം; പേര നന്നായി പൂവിടാൻ ഇങ്ങനെ ചെയ്താൽ മതി

Tips to Increase Flowering and Fruiting in Guava Trees: പണ്ടുകാലങ്ങളിൽ നമ്മുടെ വീട്ടുമുറ്റത്ത് സാധാരണയായി കണ്ടുവന്നിരുന്ന ഒന്നാണ് പേര മരം. നല്ല രുചിയോടൊപ്പം തന്നെ ധാരാളം ആരോഗ്യഗുണങ്ങളുള്ളതിനാൽ പേരയ്ക്കയ്ക്ക് ഡിമാൻഡ് കൂടുതലാണ്. എന്നാൽ, മരം നന്നായി പൂവിടാത്തതും കായ്ക്കാത്തതും പലരും നേരിടുന്ന പ്രധാന പ്രശ്നമാണ്. 

Guava Farming: വർഷം മുഴുവൻ അധികവരുമാനം; പേര നന്നായി പൂവിടാൻ ഇങ്ങനെ ചെയ്താൽ മതി
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 22 Jun 2026 | 07:40 PM

ചെലവുകൾ കൂടുംതോറും ശമ്പളം ഒന്നിനും തികയാത്ത അവസ്ഥയാണ്. അതുകൊണ്ട് തന്നെ പലരും അധിക വരുമാനം തേടുകയാണ്. കുറഞ്ഞ മുടക്കുമുതലിൽ അധിക വരുമാനം നൽകുന്ന ഏറ്റവും മികച്ച ഓപ്ഷനാണ് കൃഷി. അധികം പരിചരണം ആവശ്യമില്ലാത്ത ഇനങ്ങൾ തിരഞ്ഞെടുത്താൽ, വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് അധിക വരുമാനം നേടാനാകും. അത്തരത്തിലുള്ള ഒന്നാണ് പേരയ്ക്ക കൃഷി.

പേര കൃഷി

പണ്ടുകാലങ്ങളിൽ നമ്മുടെ വീട്ടുമുറ്റത്ത് സാധാരണയായി കണ്ടുവന്നിരുന്ന ഒന്നാണ് പേര മരം. നല്ല രുചിയോടൊപ്പം തന്നെ ധാരാളം ആരോഗ്യഗുണങ്ങളുള്ളതിനാൽ പേരയ്ക്കയ്ക്ക് ഡിമാൻഡ് കൂടുതലാണ്. എന്നാൽ, മരം നന്നായി പൂവിടാത്തതും കായ്ക്കാത്തതും പലരും നേരിടുന്ന പ്രധാന പ്രശ്നമാണ്.  പേര മര നന്നായി കായിക്കാൻ ശരിയായ രീതിയിൽ വളപ്രയോഗം നടത്തേണ്ടതുണ്ട്. മണ്ണിൽ ശരിയായ രീതിയിൽ വളം ചേർക്കുന്നത് വഴി ചെടിക്ക് ആവശ്യമായ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം, മാംഗനീസ്, ഇരുമ്പ്, ചെമ്പ് എന്നിവയുടെ അളവ് വർദ്ധിക്കുന്നു. മണ്ണിൽ പൊട്ടാസ്യത്തിന്റെ അളവ് അൽപ്പം വർദ്ധിപ്പിച്ചു നൽകുന്നതും നല്ലതാണ്.

ചെടികൾക്ക് അഞ്ച് വയസ്സ് പ്രായമാകുന്നത് വരെ എല്ലാ വർഷവും 100 ഗ്രാം നൈട്രജൻ, 100 ഗ്രാം പൊട്ടാഷ്, 40 ഗ്രാം ഫോസ്ഫറസ് എന്നിവ വർദ്ധിപ്പിക്കുക, തുടർന്ന് 500 ഗ്രാം നൈട്രജൻ, 200 ഗ്രാം ഫോസ്ഫറസ്, 500 ഗ്രാം പൊട്ടാഷ് എന്നിവ കൊടുക്കാം. നൈട്രജന്റെ പകുതി ജൈവവളമായി നൽകിയാൽ മതി. 5 വർഷത്തിന് ശേഷം ഒരു മരത്തിന് പ്രതിവർഷം 500 ഗ്രാം നൈട്രജൻ, 200 ഗ്രാം ഫോസ്ഫറസ്, 500 ഗ്രാം പൊട്ടാഷ് എന്ന അളവിൽ നൽകാം. ഇതിൽ നൈട്രജന്റെ പകുതി ഭാഗം ജൈവവളമായി നൽകാൻ ശ്രദ്ധിക്കണം. മഴക്കാല വിളകൾക്കായി ആദ്യ മൺസൂൺ മഴയ്ക്ക് ശേഷവും, ശീതകാല വിളകൾക്കായി സെപ്റ്റംബർ ആദ്യവാരത്തിലും വളം നൽകാവുന്നതാണ്.

ALSO READ: മഴ മാറി മാനം തെളിഞ്ഞു, അടുക്കളത്തോട്ടത്തിൽ ഇനി ഈ പച്ചക്കറികൾ നടാം….

മികച്ച കായ്ഫലത്തിന് ജൈവവളങ്ങൾ

രാസവളങ്ങൾക്ക് പുറമെ ഗുണമേന്മയുള്ള പേരയ്ക്കകൾ ലഭിക്കുന്നതിന് ജൈവവളങ്ങൾ അത്യന്താപേക്ഷിതമാണ്. ഒരു പേരച്ചെടിക്ക് 600 ഗ്രാം വേപ്പിൻ പിണ്ണാക്ക് ചേർക്കുന്നത് വിളവ് വലിയ രീതിയിൽ വർദ്ധിപ്പിക്കും. ഒരു മരത്തിന് 40 കിലോഗ്രാം ചാണകം അല്ലെങ്കിൽ 4 കിലോഗ്രാം മണ്ണിര കമ്പോസ്റ്റ് നൽകാം. ഇതിനൊപ്പം 40 കി. ഗ്രാം ചാണകം അല്ലെങ്കിൽ 4 കി.ഗ്രാം മണ്ണിര കമ്പോസ്റ്റ് 100 ഗ്രാം ജൈവവളങ്ങളായ അസോസ്പ്രേലിയം, ഫോസ്ഫറസ് ലയിക്കുന്ന ബാക്ടീരിയ (പിഎസ്ബി) എന്നിവയും നൽകാവുന്നതാണ്.

പേര കൃഷി – ബിസിനസ്

കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ലാഭം തരുന്നതും വളരെ കുറഞ്ഞ പരിചരണം മതിയെന്നതിനാൽ പേര കൃഷി ബിസിനസ് ആരംഭിക്കാവുന്നതാണ്. തായ്‌വാൻ പിങ്ക്, വിഎൻആർ ബിഹി തുടങ്ങിയ ഇനങ്ങൾ മികച്ച വിള നൽകിയേക്കാം. പരമ്പരാഗത നാടൻ പേരയ്ക്കകളെക്കാൾ വിപണിയിൽ വലിയ വില കിട്ടുന്ന ഇനങ്ങൾ തിരഞ്ഞെടുക്കുക. കുറഞ്ഞ സ്ഥലത്ത് നിന്ന് പരമാവധി വിളവ് എടുക്കാനുള്ള ആധുനിക രീതിയായ ഹൈ-ഡെൻസിറ്റി പ്ലാന്റിംഗ് രീതി തിരഞ്ഞെടുക്കാം. സാധാരണ രീതിയിൽ വരികൾ തമ്മിലും ചെടികൾ തമ്മിലും 5-6 മീറ്റർ അകലം നൽകുമ്പോൾ, ഹൈ-ഡെൻസിറ്റി രീതിയിൽ ഇത് 3 x 2 മീറ്റർ അല്ലെങ്കിൽ 2 x 2 മീറ്റർ ആയി കുറയ്ക്കും. കൃത്യമായ ഇടവേളകളിൽ അനാവശ്യ കൊമ്പുകൾ മുറിച്ചു മാറ്റണം. ചെടിയുടെ ഉയരം നിയന്ത്രിച്ചു നിർത്താനും കൂടുതൽ പുതിയ ശാഖകൾ ഉണ്ടാകാനും അതിലൂടെ കൂടുതൽ പൂക്കാനും സഹായിക്കും.

English Summary:

Guava trees can produce better flowering and fruiting with proper nutrient management and care. Timely application of fertilizers ensures the tree receives essential nutrients such as nitrogen, phosphorus, potassium, manganese, iron, and copper.

Follow Us