Food Safety: തണ്ണിമത്തൻ മുതൽ മുന്തിരി വരെ: കഴിക്കുന്നതിന് മുൻപ് പരിശോധിച്ചില്ലെങ്കിൽ പണി കിട്ടും

Identify Chemical In Fruits: ആരോഗ്യത്തിന് വേണ്ടി വാങ്ങി കഴിക്കുന്ന ഈ പഴങ്ങൾ ശരീരത്തിന് വലിയ രീതിയിൽ ദോഷം ചെയ്യും എന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? അത് നമ്മൾ പലപ്പോഴും വിചാരിക്കാത്ത അപകടങ്ങളിലേക്കാണ് ഇവ കൊണ്ടെത്തിക്കുക. തണ്ണിമത്തൻ മുതൽ മുന്തിരി വരെയുള്ള പല പഴങ്ങളിലും വേഗത്തിൽ പഴുപ്പിക്കാനും കേടുകൂടാതെ ഇരിക്കാനും വൻതോതിൽ മാരകമായ രാസവസ്തുക്കളും കീടനാശിനികളുമാണ് ഉപയോഗിക്കുന്നുണ്ട്.

Food Safety: തണ്ണിമത്തൻ മുതൽ മുന്തിരി വരെ: കഴിക്കുന്നതിന് മുൻപ് പരിശോധിച്ചില്ലെങ്കിൽ പണി കിട്ടും

പ്രതീകാത്മക ചിത്രം

Published: 

17 May 2026 | 10:41 AM

ആരോ​ഗ്യത്തിന് വേണ്ടിയും ജലാംശം നിലനിർത്താനും നമ്മൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് പഴവർ​ഗങ്ങളെയാണ്. തണ്ണിമത്തൻ, മുന്തിരി, മാമ്പഴം തുടങ്ങിയവയെല്ലാം വിപണിയിൽ സജീവമായ സമയമാണിത്. എന്നാൽ, നമ്മൾ ആരോഗ്യത്തിന് വേണ്ടി വാങ്ങി കഴിക്കുന്ന ഈ പഴങ്ങൾ ശരീരത്തിന് വലിയ രീതിയിൽ ദോഷം ചെയ്യും എന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? അത് നമ്മൾ പലപ്പോഴും വിചാരിക്കാത്ത അപകടങ്ങളിലേക്കാണ് ഇവ കൊണ്ടെത്തിക്കുക. തണ്ണിമത്തൻ മുതൽ മുന്തിരി വരെയുള്ള പല പഴങ്ങളിലും വേഗത്തിൽ പഴുപ്പിക്കാനും കേടുകൂടാതെ ഇരിക്കാനും വൻതോതിൽ മാരകമായ രാസവസ്തുക്കളും കീടനാശിനികളുമാണ് ഉപയോഗിക്കുന്നുണ്ട്.

അത്തരത്തിൽ നമ്മൾ നിത്യേന ഉപയോഗിക്കുന്ന ചില പഴങ്ങൾ കഴിക്കുന്നതിന് മുൻപ് കൃത്യമായി പരിശോധിച്ചില്ലെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാകും നിങ്ങളെ കാത്തിരിക്കുന്നത്. അവ ഏതെല്ലാമെന്ന് നമുക്ക് പരിശോധിക്കാം.

ALSO READ: മൂത്രം ദീർഘനേരം പിടിച്ചുവെക്കാറുണ്ടോ? ഈ ശീലം മാറ്റിയില്ലെങ്കിൽ കിഡ്നിയെ വരെ ബാധിക്കാം

തണ്ണിമത്തൻ

വേനൽക്കാലത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പഴങ്ങളിൽ ഒന്നാണ് തണ്ണിമത്തൻ. എന്നാൽ തണ്ണിമത്തന് നല്ല ചുവപ്പ് നിറം ലഭിക്കാനും മധുരം കൂട്ടാനും മാരകമായ എറിത്രോസിൻ പോലുള്ള കെമിക്കൽ ഡൈയും നൈട്രേറ്റും സിറിഞ്ച് വഴി കുത്തിവെക്കാറുണ്ട്. ഇവ വിപണിയിൽ നിന്ന് വാങ്ങി കഴിക്കുന്നത് പലപ്പോഴും ജീവന് തന്നെ ഭീഷണിയുണ്ടാക്കുന്നു. തണ്ണിമത്തൻ മുറിച്ച ശേഷം അതിന്റെ ഉൾഭാഗത്ത് ഒരു കഷ്ണം വെള്ള കോട്ടൺ പഞ്ഞി വെച്ച് ചെറുതായി തുടച്ചു നോക്കുക. പഞ്ഞിയിൽ ചുവപ്പ് നിറം പടരുകയാണെങ്കിൽ അതിൽ കൃത്രിമ നിറം ചേർത്തിട്ടുണ്ടെന്ന് ഉറപ്പിക്കാം.

മുന്തിരി

മുന്തിരിയുടെ വിളവെടുപ്പ് സമയം മുതൽ വിപണിയിൽ എത്തുന്നതുവരെ നമ്മൾ കരുതുന്നതിലും കൂടുതൽ കീടനാശിനികളാണ് ഇവയിൽ തളിക്കുന്നത്. മുന്തിരിയുടെ പുറത്ത് കാണുന്ന വെളുത്ത പടലം പലപ്പോഴും കീടനാശിനിയുടെ അംശമായിരിക്കാം. അതിനാൽ ഇവ വാങ്ങികൊണ്ട് വന്ന ശേഷം വെറും വെള്ളത്തിൽ കഴുകരുത്. മുന്തിരി കഴിക്കുന്നതിന് മുൻപ് കുറഞ്ഞത് 10-15 മിനിറ്റ് ഉപ്പും വിനാഗിരിയും (Vinegar) ചേർത്ത ചെറുചൂടുവെള്ളത്തിൽ മുക്കിവെച്ച ശേഷം മാത്രം നല്ല വെള്ളത്തിൽ കഴുകിയെടുത്ത് കഴിക്കുക.

മാമ്പഴം

വേനലായാൽ മാമ്പഴത്തിൻ്റെ കാലമാണ്. സീസണായാലും വിപണിയിൽ എത്തുന്ന മാമ്പഴങ്ങളിൽ ഭൂരിഭാഗവും കാൽസ്യം കാർബൈഡ് ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ചെടുക്കുന്നവയാണ്. ഇത് വയറ്റിൽ പലതരത്തിലുള്ള അണുബാധയ്ക്കും ദഹനക്കേടിനും കാരണമാകും. അതുകൊണ്ട് വിപണിയിൽ നിന്ന് വാങ്ങിവരുന്ന മാമ്പഴം ആദ്യം തന്നെ മണപ്പിച്ച് നോക്കുക. സ്വാഭാവികമായി പഴുത്ത മാമ്പഴത്തിന് നല്ല സുഗന്ധം ഉണ്ടായിരിക്കും. എന്നാൽ കെമിക്കൽ ഉപയോഗിച്ചവയാണെങ്കിൽ അതിൽ മണം തീരെ അറിയാൻ കഴിയില്ല. മാമ്പഴത്തിൻ്റെ എല്ലാ ഭാഗവും ഒരേപോലെ കടും മഞ്ഞനിറത്തിലും എന്നാൽ തൊടുമ്പോൾ കട്ടിയായും ഇരിക്കുന്നുണ്ടെങ്കിൽ അത് കൃത്രിമമായി പഴുപ്പിച്ചതാകാനുള്ള സാധ്യതയാണുള്ളത്.

ആപ്പിൾ

ആപ്പിളുകൾ മാസങ്ങളോളം കേടുകൂടാതെ ഇരിക്കാനും തിളക്കം കൂട്ടാനും അവയുടെ പുറത്ത് മെഴുക് പുരട്ടാറുണ്ട്. നിങ്ങൾക്ക് ഇക്കാര്യത്തിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ, ഒരു കത്തി ഉപയോഗിച്ച് ആപ്പിളിൻ്റെ തൊലിപ്പുറത്ത് ചെറുതായി ചുരണ്ടി നോക്കുക. വെളുത്ത നിറത്തിൽ പൗഡർ പോലെ മെഴുക് ഇളകി വരുന്നുണ്ടെങ്കിൽ അത് കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കുക. ചൂടുവെള്ളത്തിൽ മുക്കി കഴുകുകയോ തൊലി ചെത്തി കളഞ്ഞ ശേഷം കഴിക്കുകയോ ചെയ്യുക.

English Summary:

Some of the most popular fruits sold in markets may be artificially ripened, dyed or coated with wax. Extra care before eating can go a long way toward protecting your health. Here is the simple testing methods and how to eat fruits.

Follow Us
മുട്ട പുഴുങ്ങുമ്പോൾ പൊട്ടാതിരിക്കാൻ... ഇത് പരീക്ഷിക്കൂ
ഗ്യാസിനും അസിഡിറ്റിക്കും ഇഞ്ചി കഴിക്കുന്നവരാണോ? ഇതറിഞ്ഞോളൂ
മഴക്കാല രോഗങ്ങളെ തുരത്താൻ കരിഞ്ചീരകം ഉപയോഗിക്കാം
പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്..
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്