AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ravi Mohan: 3 നായകന്മാരുടെ ജീവിതം തകർത്ത ‘ഇഡലി നടി’ എന്നെയും വേട്ടയാടുന്നു; രവി മോഹന് മറുപടിയുമായി ഖുശ്ബു

Ravi Mohan Idly Actress Remmarks:അതിൽ ഒരു പരാമർശം ആയിരുന്നു ഇഡ്ഡലി നടിയെന്നെത്. അവരുടെ പേര് പറയുന്നില്ല എന്നും പേര് പറഞ്ഞാൽ ചിലപ്പോൾ തനിക്ക് കേസ് ആയി മാറും. അവരുടെ പേരിൽ മൂന്ന് അക്ഷരമാണുള്ളത്. വേണമെങ്കിൽ ഇത്ര കൂടി പറഞ്ഞു തരാം ഇഡ്ഡലി നടി എന്നാണ് അവർ പൊതുവിൽ അറിയപ്പെടുന്നത്......

Ravi Mohan: 3 നായകന്മാരുടെ ജീവിതം തകർത്ത ‘ഇഡലി നടി’ എന്നെയും വേട്ടയാടുന്നു; രവി മോഹന് മറുപടിയുമായി ഖുശ്ബു
Ravi Mohan, KhushbuImage Credit source: Social Media
Ashli C
Ashli C | Published: 17 May 2026 | 10:26 AM

കഴിഞ്ഞദിവസം തമിഴിലെ പ്രമുഖ നടനായ രവി മോഹൻ തന്റെ കുടുംബജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ച് വാർത്ത സമ്മേളനത്തിൽ തുറന്നടിച്ചത്. ഏറെ നാളായി ഭാര്യ ആരതിയുമായി രവിമോഹൻ പിരിഞ്ഞാണ് താമസിക്കുന്നത്. എന്നാൽ നാളിതുവരെ അദ്ദേഹം ഭാര്യയെ കുറിച്ചും തന്റെ ജീവിതത്തെക്കുറിച്ചും എവിടെയും തുറന്നു പറഞ്ഞില്ല. എന്നാൽ കഴിഞ്ഞദിവസം വളരെ വികാരാധിതനായി പൊട്ടിത്തെറിച്ചു കൊണ്ടാണ് മാധ്യമങ്ങൾക്ക് മുമ്പിൽ താൻ നേരിട്ടുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും ദുരിതങ്ങളെക്കുറിച്ചും അദ്ദേഹം തുറന്നു പറയുന്നത്.

തന്റെ ഭാര്യയിൽ നിന്നും അവരുടെ കുടുംബാംഗങ്ങളിൽ നിന്നും വലിയ രീതിയിലുള്ള പീഡനമാണ് താൻ സഹിച്ചുകൊണ്ടിരിക്കുന്നത്. വിവാഹമോചനത്തിന് ശ്രമിച്ചിട്ട് അതുപോലും തനിക്ക് നൽകില്ല എന്നും എത്ര വർഷമായി താനിത് സഹിക്കുന്നു എന്നാണ് രവി മോഹൻ പറയുന്നത്.ഭാര്യ ആരതിയിൽ നിന്നും വിവാഹമോചനം ലഭിക്കാതെ താൻ ഇനി ഒരിക്കലും സിനിമയിൽ അഭിനയിക്കില്ല തന്റെ സിനിമകൾ ഒന്നും തന്നെ ഇനി റിലീസ് ചെയ്യില്ല എന്നും രവിമോഹൻ പ്രഖ്യാപിച്ചിരുന്നു കൂടാതെ തന്റെ ജീവിതത്തിൽ അനാവശ്യമായി ഇടപെടുന്ന മറ്റു ചില പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശം നടത്തി.

അതിൽ ഒരു പരാമർശം ആയിരുന്നു ഇഡ്ഡലി നടിയെന്നെത്. അവരുടെ പേര് പറയുന്നില്ല എന്നും പേര് പറഞ്ഞാൽ ചിലപ്പോൾ തനിക്ക് കേസ് ആയി മാറും. അവരുടെ പേരിൽ മൂന്ന് അക്ഷരമാണുള്ളത്. വേണമെങ്കിൽ ഇത്ര കൂടി പറഞ്ഞു തരാം ഇഡ്ഡലി നടി എന്നാണ് അവർ പൊതുവിൽ അറിയപ്പെടുന്നത്. ഈ പ്രമുഖ നടി തന്റെ ജീവിതത്തിൽ വലിയ രീതിയിൽ ഇടപെടുകയും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ചെയ്യുന്നതായാണ് രവിമോഹൻ ആരോപിക്കുന്നത്.

ALSO READ:4ാം വയസ്സിൽ ബന്ധു പീഡിപ്പിച്ചു, 18ാം വയസ്സിൽ വിവാഹം, ഒരു കുഞ്ഞിനെ നഷ്ടപ്പെട്ട ഞാൻ രവി മോഹന്റെ ജീവിതം തുലയ്ക്കുമോ?

എന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കാൻ എന്ത് യോഗ്യതയാണ് നിങ്ങൾക്കുള്ളത്?

മൂന്ന് നായകന്മാരുടെ ജീവിതം തകർക്കാൻ ശ്രമിച്ച വ്യക്തിയാണ് അവർ. അവരുടെ കാലഘട്ടത്തിൽ ജീവിച്ച ആ നായകന്മാർ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. ആ നടി എങ്ങനെയാണ് അവരോട് പെരുമാറിയിരുന്നത് എന്നും എന്താണ് അവരുടെ ജീവിതത്തിൽ കാണിച്ചു കൂട്ടിയത് എന്നും. അത്തരത്തിൽ മൂന്ന് നായകന്മാരുടെ ജീവിതം തുലക്കാൻ ശ്രമിച്ച ഇവരാണ് ഇപ്പോൾ എന്നെ വിലയിരുത്തുന്നത്. ആ നടന്മാർ ഈ സ്ത്രീയെ കുറിച്ച് വളരെ മോശമായ ഭാഷയിലാണ് അഭിസംബോധന ചെയ്തതും അതേക്കുറിച്ച് വിവരിച്ചതും. ആ സ്ത്രീ ഇപ്പോൾ എന്റെ ജീവിതത്തിലും ആക്രമിക്കുകയാണ്..

എന്നാൽ മറ്റെന്തെങ്കിലും പ്രശ്നം വരുമ്പോൾ അവർ ഉടനടി ഒരു ഫെമിനിസ്റ്റ് ആയി മാറും. എന്തൊക്കെ നാടകമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇതൊക്കെ ഒരു മനുഷ്യർ ഒരു മനുഷ്യനോടാണ് ചെയ്യുന്നത് എന്നത് നിങ്ങൾ ഓർക്കണം എന്നും രവി മോഹൻ പറയുന്നു. എന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കാൻ എന്ത് യോഗ്യതയാണ് നിങ്ങൾക്കുള്ളത് എന്നും ഇത്തരത്തിലുള്ള മനുഷ്യന്മാർ ജീവിക്കുന്നത് പോലും എന്തിനാണെന്ന് തനിക്ക് മനസ്സിലാവുന്നില്ല.

തന്റെ വ്യക്തിജീവിതത്തിൽ തൊടാൻ വരരുത് തന്റെ കൂടെ അഭിനയിക്കുകയാണെങ്കിൽ അഭിനയിച്ചിട്ട് പോണം. ഇനി നിങ്ങൾ അതിലും വലിയ അഭിനേത്രി ആണെങ്കിൽ ഞാൻ വേണമെങ്കിൽ നിങ്ങളുടെ അഭിനയത്തെ വാഴ്ത്താം. അവാർഡ് വാങ്ങിക്കണമെങ്കിൽ വാങ്ങിച്ചോളൂ പക്ഷേ അതൊന്നും തന്റെ വിഷയം അല്ല. ഈ നാട്ടിലുള്ള എല്ലാവരെയും നിങ്ങളാണോ പ്രസവിച്ചത് ഇനി എന്നെക്കുറിച്ച് എന്തെങ്കിലും മോശമായി സംസാരിച്ചാൽ ബ്ലഡി…. എന്ന് പറഞ്ഞുകൊണ്ട് രവിമോഹൻ അവസാനിപ്പിക്കുകയായിരുന്നു. അതേസമയം രവിമോഹൻ പറഞ്ഞ മൂന്ന് ലെറ്റർ പേരുള്ള നടി ആരാണെന്ന് സോഷ്യൽ മീഡിയ ഇതിനോടകം ഖുശ്ബു ആണെന്ന് അനുമാനത്തിൽ എത്തുമ്പോഴാണ് മറ്റൊരു പോസ്റ്റുമായി ഖുശ്ബുവും എത്തിയത്.

ചിലർ അവരുടെ ഡിഎൻഎ തെളിയിക്കാൻ കഠിനമായി ശ്രമിക്കുന്നു എന്നും താൻ ശരിയാണെന്ന് തെളിയിച്ചതിന് നന്ദി എന്നുമായിരുന്നു ഖുശ്ബുവിന്റെ പോസ്റ്റ്. ഇതോടെ സോഷ്യൽ മീഡിയ ഒന്നടങ്കം പേര് മൂന്നക്ഷരമുള്ള ആ നടി ഖുശ്ബു ആണെന്ന് ഉറപ്പിക്കുകയായിരുന്നു. മാത്രമല്ല ഖുശ്ബുവിനെതിരെ വലിയ രീതിയിലുള്ള സോഷ്യൽ മീഡിയ ആക്രമണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

ദയവായി നിങ്ങൾ നിങ്ങളുടെ കാര്യം മാത്രം അന്വേഷിക്കൂ മറ്റുള്ള ആളുകളുടെ കാര്യത്തിൽ ഇടപെടരുത് എന്നാണ് സോഷ്യൽ മീഡിയ ആവശ്യപ്പെടുന്നത്. മാത്രമല്ല വിജയ് തൃഷ് വിഷയത്തിലുള്ള ഖുശ്ബുവിന്റെ ഇരട്ടത്താപ്പും സോഷ്യൽ മീഡിയ തുറന്ന കാട്ടി. ആ വിഷയത്തിൽ സംഗീതയെ പിന്തുണയ്ക്കുന്നതിന് പകരം ഖുശ്ബു തൃഷയെ ആണ് പിന്തുണയ്ച്ചത്. മാത്രമല്ല രവി മോഹന് നീതി കിട്ടണമെന്നും സോഷ്യൽ മീഡിയ പറയുന്നു. എല്ലായിപ്പോഴും സ്ത്രീകൾ മാത്രമല്ല ഇരകൾ പുരുഷന്മാരും ഇരയാക്കപ്പെടുന്നുണ്ട് എന്നും സോഷ്യൽ മീഡിയ വിലയിരുത്തുന്നു.

ENGLISH SUMMARY

Ravi Mohan says Idali actress she ruined the lives of 3 heroes is also haunting me. netizend says its actress Khushbu. and khushbu also with a new post hints answer to ravi mohan.

Follow Us