Lilly: ലില്ലി പൂക്കൾ ഇഷ്ടമാണോ? നിങ്ങളുടെ ഗാർഡനിലും വിരിയും; നടേണ്ട വിധം

How to Plant Lily Bulbs: പൂക്കളെ സ്‌നേഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ലില്ലി കിഴങ്ങുകൾ വാങ്ങാൻ ഇനിയും മടിക്കേണ്ട! ഇന്ത്യൻ മണ്ണിൽ ലില്ലി നടാൻ ഏറ്റവും അനുയോജ്യമായ മാസങ്ങളാണ് ഒക്ടോബറും നവംബറും. അതിനാൽ, നിങ്ങളുടെ വീട്ടിൽ മനോഹരമായ ലില്ലി പൂക്കൾ വിരിഞ്ഞു നിൽക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ, ചെടി നടാൻ ഏറ്റവും പറ്റിയ സമയം ഇതാണ്.

Lilly: ലില്ലി പൂക്കൾ ഇഷ്ടമാണോ? നിങ്ങളുടെ ഗാർഡനിലും വിരിയും; നടേണ്ട വിധം

പ്രതീകാത്മക ചിത്രം

Updated On: 

25 Oct 2026 | 10:46 PM

പൂക്കളെ സ്‌നേഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ലില്ലി കിഴങ്ങുകൾ വാങ്ങാൻ ഇനിയും മടിക്കേണ്ട! ഇന്ത്യൻ മണ്ണിൽ ലില്ലി നടാൻ ഏറ്റവും അനുയോജ്യമായ മാസങ്ങളാണ് ഒക്ടോബറും നവംബറും. അതിനാൽ, നിങ്ങളുടെ വീട്ടിൽ മനോഹരമായ ലില്ലി പൂക്കൾ വിരിഞ്ഞു നിൽക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ, ചെടി നടാൻ ഏറ്റവും പറ്റിയ സമയം ഇതാണ്.

മുറിക്കും പൂന്തോട്ടത്തിനും ഒരേപോലെ ആകർഷകമായ ഭംഗി നൽകാൻ വളരെ കുറച്ച് പൂക്കൾക്ക് മാത്രമേ സാധിക്കൂ. അക്കൂട്ടത്തിൽ പെടുന്ന ഒരു പൂവാണ് ലില്ലിയും. വെള്ള, മഞ്ഞ, ഓറഞ്ച്, പിങ്ക്, കടും ചുവപ്പ് എന്നിങ്ങനെ വിവിധ നിറങ്ങളിൽ ആകർഷകമായ സുഗന്ധത്തോടു കൂടിയാണ് ലില്ലി പൂക്കൾ കാണപ്പെടുന്നത്. നീളമുള്ള തണ്ടുകളും വ്യത്യസ്ത രൂപത്തിലുള്ള പൂക്കളുമൊക്കെയായി പൂന്തോട്ടത്തിലായാലും ഫ്ലവർ വെയ്സിലായാലും ഇവ ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നു.

ലില്ലി പൂക്കൾ നടേണ്ട വിധം

ആദ്യമായി, നിങ്ങളുടെ പ്രദേശത്തിനും സ്ഥലത്തിനും അനുയോജ്യമായ, മുളവന്ന ആരോഗ്യമുള്ള കിഴങ്ങുകൾ (bulbs) വാങ്ങുക. മുളച്ച കിഴങ്ങുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. വെള്ളം കെട്ടിക്കിടക്കാതെ എളുപ്പത്തിൽ വാർന്നുപോകുന്ന അയഞ്ഞ മണ്ണ് ഇതിനായി തിരഞ്ഞെടുക്കുക, ലില്ലികൾക്ക് ഈർപ്പം ആവശ്യമാണെങ്കിലും മണ്ണിൽ വെള്ളം കെട്ടിക്കിടക്കുന്നത് അവയ്ക്ക് താങ്ങാനാവില്ല. വാങ്ങിയ ഇനത്തിനനുസരിച്ച് വിതരണക്കാർ നിർദ്ദേശിക്കുന്ന ആഴത്തിൽ കിഴങ്ങുകൾ നടേണ്ടതാണ്. നട്ടതിനുശേഷം വെള്ളം ഒഴിക്കാം.

ALSO READ: ചുവന്നു തുടുത്ത സ്ട്രോബെറി നമ്മുടെ വീട്ടിലും വളരും! ചെയ്യേണ്ടത് ഇത്രമാത്രം

വേരുകൾക്ക് ചുറ്റും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കാതെ മണ്ണിൽ എപ്പോഴും ഒരേപോലെ ഈർപ്പം നിലനിർത്താൻ ശ്രദ്ധിക്കേണ്ടതാണ്. കടുത്ത ചൂടിൽ നിന്ന് സംരക്ഷിക്കാനാവശ്യമായ മുന്നൊരുക്കലും ചെയ്യണം. വാങ്ങുന്നതിന് മുമ്പ് ആ ഇനത്തിന് ആവശ്യമായ താപനില പരിശോധിക്കേണ്ടതാണ്. സാധാരണയായി ഇനവും വളരുന്ന സാഹചര്യവും അനുസരിച്ച്, ലില്ലികൾ നട്ട് മൂന്ന് മുതൽ നാല് മാസം കൊണ്ടാണ് പൂവിടുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  1. നല്ല വലിപ്പമുള്ളതും കേടുപാടുകൾ ഇല്ലാത്തതുമായ ആരോഗ്യമുള്ള കിഴങ്ങുകൾ തിരഞ്ഞെടുക്കുക.
  2. സാധ്യമെങ്കിൽ ചെറിയ രീതിയിൽ മുള വന്ന കിഴങ്ങുകൾ നടാൻ ഉപയോഗിക്കുന്നത് പെട്ടെന്ന് വളരാൻ സഹായിക്കും.
  3. ചെടികൾക്ക് മണ്ണിൽ നല്ല ഈർപ്പം വേണമെങ്കിലും വേരുകളിൽ വെള്ളം കെട്ടിനിൽക്കാൻ പാടില്ല.
  4. ചകരിച്ചോറ്, മേൽമണ്ണ്, മണൽ, ഉണങ്ങിയ ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവ സമമായി ചേർത്ത് മണ്ണ് തയ്യാറാക്കാം.
  5. ബൾബുകൾ മണ്ണിൽ കുഴിച്ചിടുമ്പോൾ അതിന് കൃത്യമായ ആഴം നൽകണം.
  6. പല ബൾബുകൾ ഒന്നിച്ച് നടുകയാണെങ്കിൽ അവ തമ്മിൽ കുറഞ്ഞത് 4–6 ഇഞ്ച് അകലം പാലിക്കുക.
  7. ദിവസവും 4–5 മണിക്കൂർ നല്ല വെളിച്ചമോ ഭാഗികമായ വെയിലോ കിട്ടുന്ന സ്ഥലത്ത് വെക്കുന്നതാണ് ഏറ്റവും അനുയോജ്യം.

English Summary:

October and November are considered the ideal months to plant lily bulbs in the Indian plains. For successful growth, gardeners should choose healthy, sprouted bulbs, use loose, well-draining soil and water them regularly while avoiding waterlogging.

Loading...
Unable to load recommendations.
Follow Us
​ഫ്ലിപ്പ്കാർട്ട് ടോപ് ഡീൽസ്: മോട്ടോ G37 പവർ 5G ഡിസ്കൗണ്ട്
വെറുംവയറ്റിൽ വെള്ളം കുടിക്കാറുണ്ടോ? ഈ ഗുണങ്ങൾ അറിയൂ
കുരുമുളക് നട്ടാലോ.. ​ഗ്രോബാ​ഗിലും പറ്റും!
തേങ്ങാവെള്ളം പതിവായി കുടിക്കുന്നത് പ്രമേഹത്തിന് കാരണമാകുമോ?
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ