Gas and Bloating: എന്ത് കഴിച്ചാലും ​ഗ്യാസ് ആണ്, എവിടെ നിന്ന് വരുന്നു ഇത്… ഒഴിവാക്കാൻ കഴിക്കേണ്ടത്…

Gas trouble reason and how it formed: ദഹനത്തിന് എളുപ്പമുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നത് ഗ്യാസ്, വയറുവീർപ്പ് കീഴ്ശ്വാസം എന്നിവ കുറയ്ക്കാൻ സഹായിക്കും. കാർബോഹൈഡ്രേറ്റ് ഇല്ലാത്തതിനാൽ കൊഴുപ്പില്ലാത്ത ബീഫ്, ടർക്കി, ചിക്കൻ, മുട്ട, മീൻ എന്നിവ ഗ്യാസിന് കാരണമാകില്ല. വിറ്റാമിനുകളും ധാതുക്കളും ഉള്ളതും കാർബോഹൈഡ്രേറ്റ് കുറഞ്ഞതുമായ പച്ചക്കറികളാണ് നല്ലത്.

Gas and Bloating: എന്ത് കഴിച്ചാലും ​ഗ്യാസ് ആണ്, എവിടെ നിന്ന് വരുന്നു ഇത്... ഒഴിവാക്കാൻ കഴിക്കേണ്ടത്...

Tips For Gas Problem

Published: 

06 Dec 2025 16:33 PM

എന്ത് കഴിച്ചാലും ​ഗ്യാസാണ്… വന്നു വന്ന് എന്തെങ്കിലും കഴിക്കാൻ പേടിയാണ്. ഒരു പ്രായം കഴിഞ്ഞാൽ പലരുടേയും പരാതി ഇതാണ്. ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ​ഗ്യാസ് പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് നമുക്കെല്ലാം അറിയാം. എന്നാൽ ഏതു ഭക്ഷണം കഴിച്ചാലും ഈ പ്രശ്നമുണ്ടാകുന്നതിനു പിന്നിൽ എന്താണ് കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ?

ഗ്യാസ് ട്രബിൾ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം ദഹനനാളത്തിനുള്ളിൽ, പ്രത്യേകിച്ച് വൻകുടലിൽ നടക്കുന്ന രാസപ്രവർത്തനങ്ങളാണ്. ചില ഭക്ഷണങ്ങളിലെ കാർബോഹൈഡ്രേറ്റുകൾ, അന്നജം, നാരുകൾ എന്നിവ ചെറുകുടലിൽ വെച്ച് പൂർണ്ണമായി ദഹിക്കുകയില്ല. ഇതിന് കാരണം ഈ ഘടകങ്ങളെ വിഘടിപ്പിക്കാൻ ആവശ്യമായ എൻസൈമുകൾ നമ്മുടെ ശരീരത്തിൽ ഇല്ലാത്തതോ കുറവായതോ ആകാം. ഉദാഹരണത്തിന്, പാൽ ഉൽപ്പന്നങ്ങളിലെ ‘ലാക്ടോസ്’ ദഹിപ്പിക്കാൻ ലാക്ടേസ് എൻസൈമിന്റെ കുറവ് ഉണ്ടാകുന്നത് പോലെ.

ദഹിക്കാത്ത ഈ ഭക്ഷണാവശിഷ്ടങ്ങൾ വൻകുടലിൽ എത്തുമ്പോൾ, അവിടെ സ്വാഭാവികമായി കാണപ്പെടുന്ന ബാക്ടീരിയകൾ ഈ അവശിഷ്ടങ്ങളെ വിഘടിപ്പിക്കാൻ തുടങ്ങുന്നു. ഈ വിഘടന പ്രക്രിയയുടെ ഫലമായി ഹൈഡ്രജൻ, മീഥേൻ, കാർബൺ ഡൈ ഓക്സൈഡ് തുടങ്ങിയ വാതകങ്ങൾ ഉണ്ടാകുന്നു. ഈ വാതകങ്ങളാണ് കുടലിൽ കെട്ടിക്കിടന്ന് ഗ്യാസ്, വയറുവീർപ്പ്, കീഴ്ശ്വാസം എന്നിവയ്ക്ക് കാരണമാകുന്നത്. ചുരുക്കത്തിൽ, നമ്മുടെ ദഹനശേഷിക്ക് താങ്ങാൻ കഴിയാത്ത ഭക്ഷണങ്ങൾ കുടലിലെത്തി ബാക്ടീരിയകളാൽ വിഘടിക്കപ്പെടുമ്പോഴാണ് ഗ്യാസ് ട്രബിൾ രൂക്ഷമാകുന്നത്.

 

ഗ്യാസും വയറുവീർപ്പും കുറയ്ക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

 

ദഹനത്തിന് എളുപ്പമുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നത് ഗ്യാസ്, വയറുവീർപ്പ് കീഴ്ശ്വാസം എന്നിവ കുറയ്ക്കാൻ സഹായിക്കും. കാർബോഹൈഡ്രേറ്റ് ഇല്ലാത്തതിനാൽ കൊഴുപ്പില്ലാത്ത ബീഫ്, ടർക്കി, ചിക്കൻ, മുട്ട, മീൻ എന്നിവ ഗ്യാസിന് കാരണമാകില്ല. വിറ്റാമിനുകളും ധാതുക്കളും ഉള്ളതും കാർബോഹൈഡ്രേറ്റ് കുറഞ്ഞതുമായ പച്ചക്കറികളാണ് നല്ലത്. കാരറ്റ്, വഴുതനങ്ങ, ലെറ്റൂസ്, ഉരുളക്കിഴങ്ങ്, ചീര, തക്കാളി എന്നിവ ഉൾപ്പെടുത്താം. ബ്ലൂബെറി, ഓറഞ്ച്, മുന്തിരി, കിവി, റാസ്‌ബെറി, സ്ട്രോബെറി എന്നിവ ഗ്യാസ് കുറയ്ക്കാൻ സഹായിക്കും. തൈര്, കെഫീർ, കിംചി, കൊമ്പൂച്ച എന്നിവ ഉത്തമമാണ്.

ALSO READ – വീടിനുള്ളിലെ ചിലന്തിവല സ്ഥിരം പ്രശ്നമാണോ? ഈ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ

 

ലളിതമായ വഴികൾ

 

  • സാവധാനം ഭക്ഷണം കഴിക്കുക.
  • 10-15 മിനിറ്റ് നടക്കുന്നത് ഗ്യാസ് കുറയ്ക്കാൻ സഹായിക്കും.
  • ഡോക്ടറുടെ നിർദ്ദേശപ്രകാരം ആൽഫ ഗാലക്റ്റോസിഡേസ്, ലാക്റ്റേസ് പോലുള്ള എൻസൈം സപ്ലിമെന്റുകൾ പരിഗണിക്കാവുന്നതാണ്.

 

ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ