Kochi Traffic Restrictions: കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം; ഈ വഴിയൊന്നും പോയേക്കല്ലേ…
Kochi Traffic Restrictions Amid Prime Minister's Visit: നെടുമ്പാശേരി മുതൽ മുട്ടം വരെ റൂറൽ പൊലീസും നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ വിമാനത്താവളം മുതൽ കൊച്ചി നഗരം വരെ കനത്ത ഗതാഗതക്കുരുക്കിനും സാധ്യതയുണ്ട്. അങ്കമാലി ഭാഗത്ത് നിന്ന് ആലുവയിലേക്ക് വരുന്ന വലിയ വാഹനങ്ങളും ചരക്ക് വാഹനങ്ങളും അങ്കമാലി - കാലടി എംസി റോഡ് വഴി പോകേണ്ടതാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. ബുധന്‍ പകല്‍ 11 മുതല്‍ വൈകിട്ട് നാല് മണിവരെയാണ് കൊച്ചി സിറ്റി പൊലീസ് കമീഷണറേറ്റ് പരിധിയിൽ ഗതാഗത, ഡ്രോൺ നിയന്ത്രണം ഏർപ്പെടുത്തിയത്. നെടുമ്പാശേരി മുതൽ മുട്ടം വരെ റൂറൽ പൊലീസും നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ വിമാനത്താവളം മുതൽ കൊച്ചി നഗരം വരെ കനത്ത ഗതാഗതക്കുരുക്കിനും സാധ്യതയുണ്ട്.
അങ്കമാലി ഭാഗത്ത് നിന്ന് ആലുവയിലേക്ക് വരുന്ന വലിയ വാഹനങ്ങളും ചരക്ക് വാഹനങ്ങളും അങ്കമാലി – കാലടി എംസി റോഡ് വഴി പോകേണ്ടതാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് ആലുവ മുതൽ മുട്ടം വരെ യാത്രകൾക്ക് രാവിലെ പത്തിനും വൈകിട്ട് നാലിനും ഇടക്കുള്ള സമയം നിയന്ത്രണം ഉണ്ടാകും. മുട്ടം മുതൽ നെടുമ്പാശ്ശേരി വരെയുള്ള റോഡിലും വശങ്ങളിലും യാതൊരു വാഹനങ്ങളും പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുന്നതാണെന്നും പൊലീസ് അറിയിച്ചു.
ഗതാഗത നിയന്ത്രണം
നേവൽ ബേസ്, തേവര, എം.ജി റോഡ്, അറ്റ്ലാന്റിസ്, രവിപുരം, പള്ളിമുക്ക്, ജോസ് ജംഗ്ഷൻ, ബി.ടി.എച്ച് റോഡ്, പാർക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ്, മറൈൻ ഡ്രൈവ്, ഹൈക്കോടതി ജംഗ്ഷൻ, ബാനർജി റോഡ്, കച്ചേരിപ്പടി, കലൂർ, പാലാരിവട്ടം ഭാഗങ്ങളിലും, NH-66 ചേരാനെല്ലൂർ മുതൽ വൈറ്റില വരെയും, NH-544-ൽ കളമശ്ശേരി മുട്ടം മുതൽ ഇടപ്പള്ളി വരെയും തുടങ്ങിയ പ്രധാന റോഡിൽ ഗതാഗത നിയന്ത്രണവും, ഡ്രോൺ നിയന്ത്രണവും ഉണ്ടായിരിക്കുന്നതാണ്.
ഹെവി ഗുഡ്സ് വാഹനങ്ങൾ / സർവീസ് ബസ് / കെ.എസ്.ആർ.ടി.സി ബസുകൾക്കുള്ള ഡൈവർഷൻ;
ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്തു നിന്നും എറണാകുളം , ആലുവ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തോപ്പുംപടി BOT പാലം, അലക്സാണ്ടർ പറമ്പിത്തറ പാലം വഴി കുണ്ടന്നൂർ ജംഗ്ഷൻ വൈറ്റില, പാലാരിവട്ടം NH 66 വഴി ആലുവയ്ക്ക് പോകേണ്ടതാണ്.
ആലുവ ഭാഗത്തു നിന്നും ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ NH 544 നിന്നും ഇടപ്പള്ളി ഫ്ലൈ ഓവേറിന് മുന്നേ ഇടത്തോട്ട് തിരിഞ്ഞു ഗ്രാൻഡ് മാളിന് മുന്നിലൂടെ NH 66 വഴി പാലാരിവട്ടം , വൈറ്റില കുണ്ടന്നൂർ ജംഗ്ഷൻ, കുണ്ടന്നൂർ പാലം അലക്സാണ്ടർ പറമ്പിത്തറ പാലം BOT East Junction, തോപ്പുംപടി വഴി ഫോർട്ട് കൊച്ചി / മട്ടാഞ്ചേരി ഭാഗത്തേക്ക് പോകേണ്ടതാണ്.
ALSO READ: മോദി ഇന്ന് കേരളത്തില്‍; 10,800 കോടിയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും
ചെറിയ വാഹനങ്ങൾ (LMV) – ഡൈവർഷൻ
ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്തു നിന്നും എറണാകുളം , ആലുവ ഭാഗത്തേക്ക് വരുന്ന ചെറിയ വാഹനങ്ങൾ തോപ്പുംപടി BOT പാലം, അലക്സാണ്ടർ പറമ്പിത്തറ പാലം വഴി തേവര ഫെറി ജംഗ്ഷൻ, മട്ടമ്മൽ, പനമ്പള്ളി നഗർ സൗത്ത് എൻഡ്, മനോരമ ജംഗ്ഷൻ, കടവന്ത്ര, വൈറ്റില വഴി ആലുവയ്ക്ക് പോകേണ്ടതാണ്. അല്ലെങ്കിൽ ഫോർട്ടുകൊച്ചി – വൈപ്പിൻ ജംങ്കാർ സർവീസ് ഉപയോഗിക്കേണ്ടതാണ്.
ആലുവ, കാക്കനാട് ഭാഗത്തു നിന്നും ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് വരുന്ന ചെറിയ വാഹനങ്ങൾ NH 544 നിന്നും ഇടപ്പള്ളി ഫ്ലൈ ഓവേറിന് മുന്നേ ഇടത്തോട്ട് തിരിഞ്ഞു Grand Mall നു മുന്നിലൂടെ NH 66 വഴി പാലാരിവട്ടം , വൈറ്റില കുണ്ടന്നൂർ ജംഗ്ഷൻ, കുണ്ടന്നൂർ പാലം അലക്സാണ്ടർ പറമ്പിത്തറ പാലം BOT East Junction, തോപ്പുംപടി വഴി ഫോർട്ട് കൊച്ചി / മട്ടാഞ്ചേരി ഭാഗത്തേക്ക് പോകേണ്ടതാണ്.
വൈപ്പിൻ, ബോൾഗാട്ടി, കണ്ടെയ്നർ റോഡ് ഭാഗത്തു നിന്നും കലൂർ, ആലുവ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചാത്ത്യത്ത് ജംഗ്ഷൻ വഴി പച്ചാളം, പച്ചാളം ഓവർബ്രിഡ്ജ്, പൊറ്റക്കുഴി , മാമംഗലം, ഇടപ്പള്ളി വഴി ആലുവയ്ക്ക് പോകേണ്ടതാണ്. അല്ലെങ്കിൽ കണ്ടെയ്നർ റോഡ് വഴി പോകേണ്ടതാണ്.
ഹൈക്കോടതി ഭാഗത്തു നിന്നും ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഹൈക്കോടതി ജംഗ്ഷൻ വഴി മാധവ ഫാർമസി, ഡി.സി.സി ജംഗ്ഷൻ, ഇയ്യാട്ടിൽ ജംഗ്ഷൻ, ചിറ്റൂർ റോഡ്, വലഞ്ഞമ്പലം, മനോരമ യു ടേൺ, പനമ്പള്ളി നഗർ സൗത്ത് എൻഡ്, മട്ടമ്മൽ, തേവര ഫെറി, BOT East Junction, തോപ്പുംപടി വഴി ഫോർട്ട് കൊച്ചി മട്ടാഞ്ചേരി ഭാഗത്തേക്ക് പോകേണ്ടതാണ്. അല്ലെങ്കിൽ ഫോർട്ടുകൊച്ചി – വൈപ്പിൻ ജംങ്കാർ സർവീസ് ഉപയോഗിക്കേണ്ടതാണ്.