Hair Care Tips: രാവിലെയാണോ രാത്രിയാണോ എണ്ണ തേക്കേണ്ടത്? മുടി വളരാൻ ശ്രദ്ധിക്കേണ്ടത്….
Morning vs Night Hair Oiling: നമ്മുടെ ഭക്ഷണശീലം മുതൽ എണ്ണ തേയ്ക്കുന്ന രീതി വരെ മുടിയുടെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. നിങ്ങൾ എല്ലാ ദിവസവും തലമുടിയിൽ എണ്ണ തേയ്ക്കാറുണ്ടോ? എപ്പോഴാണ് എണ്ണ തേയ്ക്കുന്നത്, ചൂടാക്കിയ എണ്ണയാണോ ഉപയോഗിക്കുന്നത് ....... പരിശോധിക്കാം....
നീളമുള്ള കരുത്തുറ്റ തലമുടി ഓരോരുത്തരുടെയും സ്വപ്നമാണ്. എന്നാൽ, താരനും മുടിക്കൊഴിച്ചിലും അറ്റം പിളരുന്നതുമെല്ലാം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. നമ്മുടെ ഭക്ഷണശീലം മുതൽ എണ്ണ തേയ്ക്കുന്ന രീതി വരെ മുടിയുടെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. നിങ്ങൾ എല്ലാ ദിവസവും തലമുടിയിൽ എണ്ണ തേയ്ക്കാറുണ്ടോ? എപ്പോഴാണ് എണ്ണ തേയ്ക്കുന്നത്, ചൂടാക്കിയ എണ്ണയാണോ ഉപയോഗിക്കുന്നത്……. പരിശോധിക്കാം….
രാവിലെയോ രാത്രിയോ?
മുടി കൊഴിച്ചിൽ മാറ്റി തഴച്ചുവളരാൻ തലമുടിയിൽ എണ്ണ തേക്കുന്നത് നമ്മുടെ നാട്ടിലെ ഒരു പ്രധാന ദിനചര്യയാണ്. എന്നാൽ എണ്ണ തേക്കുന്ന സമയം മുടി വളർച്ചയെ നേരിട്ട് സ്വാധീനിക്കുമെന്ന കാര്യം പലർക്കും അറിയില്ല. രാവിലെ എണ്ണ തേക്കുന്നതാണോ അതോ രാത്രിയിൽ തേച്ച് കിടന്നുറങ്ങുന്നതാണോ കൂടുതൽ മെച്ചം എന്ന് പരിശോധിച്ചാലോ….
രാത്രിയിൽ എണ്ണതേയ്ക്കുന്നത്
വളരെക്കാലമായി ആളുകൾ പിന്തുടരുന്ന രീതിയാണ് രാത്രിയിൽ എണ്ണ തേച്ച് രാവിലെ കഴുകിക്കളയുന്നത്. ഇങ്ങനെ ചെയ്യുന്നതിന് ഗുണവും ദോഷവുമുണ്ട്. എണ്ണ രാത്രി മുഴുവൻ തലയോട്ടിയിലും മുടിയിലും ഇരിക്കുന്നത് കൊണ്ട് അത് മുടിയുടെ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലാനും ഈർപ്പം നിലനിർത്താനും സഹായിക്കും. ഡ്രൈ ഹെയർ ഉള്ളവർക്കും മുടിക്ക് കട്ടി കുറഞ്ഞവർക്കും ഇത് കൂടുതൽ മിനുസവും തിളക്കവും നൽകും.
ALSO READ: കർക്കിടകത്തിൽ മുടി തഴച്ചു വളരാൻ ഈ ഒരൊറ്റ വിദ്യ മതി; ഇങ്ങനെ ചെയ്താൽ മുടി പനംകുല പോലെ വളരും
എന്നാൽ, രാത്രി മുഴുവൻ എണ്ണ തലയിൽ ഇരിക്കുമ്പോൾ വിയർപ്പും പൊടിയും അടിഞ്ഞുകൂടാൻ സാധ്യത കൂടുതലാണ്. ഇത് താരൻ, ഫംഗസ് അണുബാധ എന്നിവയ്ക്ക് കാരണമാകാം. രാത്രിയിൽ തലയിൽ നിന്ന് എണ്ണ തലയിണയിലേക്കും അതിലൂടെ മുഖത്തേക്കും പടരുന്നത് മുഖക്കുരു ഉണ്ടാക്കാം.
രാവിലെ എണ്ണ തേയ്ക്കുന്നത്
രാവിലെ എണ്ണ തേയ്ക്കുന്നത് ചെറിയ സമയം മാത്രം എണ്ണ തലയിൽ വെച്ച് കഴുകിക്കളയുന്ന രീതിയാണ്. കുളിക്കുന്നതിന് 30 മുതൽ 45 മിനിറ്റ് മുമ്പ് മാത്രം എണ്ണ തേക്കുന്നത് തലയോട്ടിയിലെ രന്ധ്രങ്ങൾ അടഞ്ഞുപോകാതെ സൂക്ഷിക്കാൻ സഹായിക്കും. എണ്ണയിലെ പോഷകങ്ങൾ തലയോട്ടി വലിച്ചെടുക്കാൻ 30-45 മിനിറ്റ് സമയം തന്നെ ധാരാളമാണ്. എ
ണ്ണമയമുള്ള ചർമ്മവും ഒയ്‌ലി സ്കാൽപ്പും ഉള്ളവർക്ക് ഈ രീതിയാണ് ഏറ്റവും അനുയോജ്യം. എന്നാൽ, സമയക്കുറവുള്ളവർക്ക് രാവിലെ എണ്ണ തേച്ച് മസാജ് ചെയ്യാനും കഴുകിക്കളയാനും പ്രയാസമായി തോന്നാം.
ഏതാണ് മികച്ചത്?
മുടിയുടെ തരം അനുസരിച്ചാണ് സമയം തിരഞ്ഞെടുക്കേണ്ടതെന്ന് വിദഗ്ധർ പറയുന്നു. ഡ്രൈ ഹെയർ ഉള്ളവർക്ക് ആഴ്ചയിൽ 1-2 ദിവസം രാത്രി എണ്ണ തേച്ച് കിടക്കാം. ഒയ്‌ലി സ്കാൽപ്പ് / താരൻ ഉള്ളവർക്ക്: രാവിലെ കുളിക്കുന്നതിന് 30-45 മിനിറ്റ് മുമ്പ് മാത്രം എണ്ണ തേക്കുന്നതാണ് ഏറ്റവും നല്ലത്.
എണ്ണ ചൂടാക്കിയാണോ ഉപയോഗിക്കേണ്ടത്?
എണ്ണ ചെറുതായി ചൂടാക്കി ഉപയോഗിക്കുന്നതാണ് മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഏറ്റവും ഉത്തമം. എന്നാൽ എണ്ണ അമിതമായി ചൂടാക്കാൻ പാടില്ല. ചെറുചൂടുള്ള എണ്ണ തലയോട്ടിയിൽ തൊടുമ്പോൾ അവിടുത്തെ രക്തധമനികൾ വികസിക്കുകയും രക്തസഞ്ചാരം കൂടും. ഇത് മുടിയിഴകളുടെ വേരുകൾക്ക് കൂടുതൽ ഓക്സിജനും പോഷകങ്ങളും നൽകുന്നു.
എണ്ണ ചൂടാക്കുമ്പോൾ അതിന്റെ കട്ടി കുറയുകയും തലയോട്ടിയുടെ ആഴത്തിലേക്ക് വളരെ വേഗത്തിൽ ഇറങ്ങിച്ചെല്ലാൻ സാധിക്കുകയും ചെയ്യും. വരണ്ട മുടിയും തലയോട്ടിയും ഉള്ളവർക്ക് ഈർപ്പം ദീർഘനേരം നിലനിർത്താൻ ഡീപ്പ് കണ്ടീഷനിംഗ് നൽകാൻ ചെറുചൂടുള്ള എണ്ണയ്ക്ക് കഴിയും.
English Summary:
Hair oiling can help nourish the scalp, reduce dryness, strengthen hair, and minimize breakage, but the best time to apply oil depends on your hair type rather than a universal rule. Morning oiling, done one to three hours before shampooing, is generally better for people with oily or acne-prone scalps because it avoids dirt buildup and keeps the scalp clean.