AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Children’s Day 2026: നമ്മുടെ ഉള്ളിലെ കുട്ടിത്തം ഒരിക്കലും നഷ്ടപ്പെടാതിരിക്കട്ടെ…; എല്ലാവർക്കും ശിശുദിനാശംസകൾ

Happy Children's Day 2026 wishes: ഇത്തവണ ശനിയാഴ്ചയാണ് ശിശുദിനം ആഘോഷിക്കുന്നത്. കുട്ടികളെ സബന്ധിച്ചിടത്തോളം ശിശുദിനം വലിയൊരു ആഘോഷ ദിവസമാണ്. എല്ലാ വർഷവും വലിയ ആഘോഷത്തോടെയാണ് സ്കൂളുകളിൽ ശിശുദിനം ആഘോഷിക്കുന്നത്. ശിശുദിനം വെറുമൊരു ആഘോഷമായി മാത്രമല്ല കാണേണ്ടത്, കുട്ടികളുടെ അവകാശസംരക്ഷണത്തെക്കുറിച്ച് സമൂഹത്തെ ഓർമ്മിപ്പിക്കുന്ന ദിവസംകൂടിയാണിത്.

Children’s Day 2026: നമ്മുടെ ഉള്ളിലെ കുട്ടിത്തം ഒരിക്കലും നഷ്ടപ്പെടാതിരിക്കട്ടെ…; എല്ലാവർക്കും ശിശുദിനാശംസകൾ
Children's Day Image Credit source: PTI
Neethu Vijayan
Neethu Vijayan | Published: 14 Nov 2026 | 06:34 AM

വീണ്ടുമൊരു ശിശുദിനം കൂടി വന്നെത്തിയിരിക്കുന്നു. ഇന്ന് നവംബർ 14 ശിശുദിനം. ഇന്ത്യയിൽ എല്ലാ വർഷവും നവംബർ പതിനാലിനാണ് ശിശുദിനമായി ആഘോഷിക്കുന്നത്. ഇത്തവണ ശനിയാഴ്ചയാണ് ശിശുദിനം ആഘോഷിക്കുന്നത്. കുട്ടികളെ സബന്ധിച്ചിടത്തോളം ശിശുദിനം വലിയൊരു ആഘോഷ ദിവസമാണ്. എല്ലാ വർഷവും വലിയ ആഘോഷത്തോടെയാണ് സ്കൂളുകളിൽ ശിശുദിനം ആഘോഷിക്കുന്നത്. ശിശുദിനം വെറുമൊരു ആഘോഷമായി മാത്രമല്ല കാണേണ്ടത്, കുട്ടികളുടെ അവകാശസംരക്ഷണത്തെക്കുറിച്ച് സമൂഹത്തെ ഓർമ്മിപ്പിക്കുന്ന ദിവസംകൂടിയാണിത്.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് നാം ശിശുദിനമായി ആഘോഷിക്കുന്നത്. 1964-ൽ നെഹ്റുവിന്റെ മരണശേഷമാണ് അദ്ദേഹത്തിന്റെ ജന്മദിനം ഇന്ത്യയിൽ ശിശുദിനമായി ആചരിക്കാൻ തുടങ്ങിയത്. കുട്ടികളോട് സ്നേഹവും വാത്സവല്യവും പുലർത്തിയിരുന്ന അദ്ദേഹത്തെ കുട്ടികൾ സ്നേഹത്തോടെ ‘ചാച്ചാജി’ എന്നാണ് വിളിച്ചിരുന്നത്. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ നവംബർ 20-നാണ് ആഗോള ശിശുദിനം ആചരിക്കുന്നത്.

ALSO READ: അനിമ ഇന്ത്യ 2026: ‘ബ്ലീച്ച്’ സംവിധായകൻ നോറിയുകി ആബെയും 1,500-ലധികം കലാകാരന്മാരും ഹൈദരാബാദിൽ

കുട്ടികളുടെ നിഷ്കളങ്കതയും ആഹ്ളാദവും നിറഞ്ഞ ഈ വിശേഷപ്പെട്ട ദിനത്തിൽ, നാളെയുടെ പ്രതീക്ഷകളായ എല്ലാ കുരുന്നുകൾക്കും ഒപ്പം നമ്മുടെ ഉള്ളിലെ കുട്ടിത്തത്തെയും നമുക്ക് ഓർമ്മിക്കാം. ശിശുദിനത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയ സ്റ്റാറ്റസുകളായും പ്രിയപ്പെട്ടവരുമായി പങ്കുവെക്കാനും ഉപയോഗിക്കാവുന്ന മനോഹരമായ ആശംസകൾ നമുക്ക് നോക്കാം.

ശിശുദിന ആശംസകൾ

“കണ്ണിലെ കൗതുകവും മനസ്സിലെ നിഷ്കളങ്കതയും ജീവിതത്തിൽ എപ്പോഴും സൂക്ഷിക്കുക. എല്ലാ കുരുന്നുകൾക്കും ഹൃദയം നിറഞ്ഞ ശിശുദിനാശംസകൾ!”

“തിരക്കുകൾ നിറഞ്ഞ ഈ ലോകത്ത് നമ്മുടെ ഉള്ളിലെ കുട്ടിത്തം എപ്പോഴും നിലനിർത്താം. ഏവർക്കും സന്തോഷവും സ്നേഹവും നിറഞ്ഞ ശിശുദിനാശംസകൾ!”

“ഓരോ കുഞ്ഞും ഈ ഭൂമിയിലെ ഈശ്വരന്റെ ഏറ്റവും മനോഹരമായ സമ്മാനമാണ്. അവരുടെ പുഞ്ചിരി ഈ ലോകത്തെ കൂടുതൽ സുന്ദരമാക്കുന്നു. ഹാപ്പി ചിൽഡ്രൻസ് ഡേ”

“പ്രായമേത്രയായാലും ഉള്ളിലെ കുട്ടിത്തം ഒരിക്കലും മരിക്കരുത്. ഹാപ്പി ചിൽഡ്രൻസ് ഡേ റോയ്സ്!”

“എല്ലാ വിദ്യാർഥികൾക്കും സന്തോഷകരമായ ശിശുദിനം നേരുന്നു.”

“ധൈര്യത്തോടെ മുന്നോട്ട് പോവുക, വളർന്നുകൊണ്ടേയിരിക്കുക, നാളെയുടെ അഭിമാനമാകുക, ശിശുദിനാശംസകൾ”

“വലിയ സ്വപ്നങ്ങൾ കാണുക, കഠിനാധ്വാനം ചെയ്യുക, ദയയുള്ളവരായിരിക്കുക; ശിശുദിനാശംസകൾ.”

“നാളെയുടെ ഇന്ത്യയെ കരുത്തോടെയും സ്വപ്നങ്ങളോടെയും വാർത്തെടുക്കുന്ന എല്ലാ കുഞ്ഞു താരങ്ങൾക്കും സ്നേഹാശംസകൾ”

ചാച്ചാജിയുടെ വാക്കുകൾ

“ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ നിർമിക്കുന്നത്. നാം അവരെ എങ്ങനെ വളർത്തുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും രാജ്യത്തിന്റെ ഭാവി നിർണയിക്കപ്പെടുക”

“കുട്ടികൾ ഒരു പൂന്തോട്ടത്തിലെ മൊട്ടുകൾ പോലെയാണ്. അവരെ ശ്രദ്ധയോടെയും സ്നേഹത്തോടെയും പരിപാലിക്കണം. കാരണം അവരാണ് രാജ്യത്തിന്റെ ഭാവിയും നാളത്തെ പൗരന്മാരും”

“കുട്ടികൾക്ക് മുൻവിധികളില്ല, അവർക്ക് ജാതിയോ മതമോ വർണമോ ഒന്നുമറിയില്ല. അവർ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ലോകത്താണ് ജീവിക്കുന്നത്”

English Summary:

Children’s Day 2026 will be celebrated across India on November 14. The occasion marks the birth anniversary of Jawaharlal Nehru, India’s first Prime Minister. This day highlights the importance of childhood, education, happiness and children’s rights.

Follow Us