Hug Day 2026: സ്നേഹം കൈമാറാൻ ഒരു ഹഗ് മതി! ഇന്ന് ഹഗ് ഡേ; പ്രിയപെട്ടവർക്ക് ആശംസകൾ അറിയിക്കാം

Happy Hug Day 2026: ശാസ്ത്രീയമായി പറഞ്ഞാൽ നിങ്ങൾ ഒരാളെ 20 സെക്കൻഡിൽ കൂടുതൽ കെട്ടിപ്പിടിക്കുമ്പോൾ ശരീരത്തിൽ 'ഓക്സിടോസിൻ' എന്ന ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് സമ്മർദ്ദം കുറയ്ക്കാനും സന്തോഷം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

Hug Day 2026: സ്നേഹം കൈമാറാൻ ഒരു ഹഗ് മതി! ഇന്ന് ഹഗ് ഡേ; പ്രിയപെട്ടവർക്ക് ആശംസകൾ അറിയിക്കാം

Happy Hug Day

Published: 

12 Feb 2026 | 06:31 AM

ഫിബ്രവരിയിലെ കുളിരുള്ള പ്രണയകാലത്ത്, വാക്കുകൾക്ക് അപ്പുറം ഹൃദയങ്ങൾ തമ്മിൽ സംസാരിക്കുന്ന സുന്ദരമായ ദിവസമാണ് വാലൻ്റൈൻ വാരത്തിലെ ഹഗ് ഡേ (Hug Day). വാലന്റൈൻ വാരത്തിലെ ഏറ്റവും അർത്ഥവത്തായ ഈ ദിനം സ്നേഹത്തിൻ്റെ ഹൃദ്യമായ സ്പർശനത്തിൻ്റേതാണെന്ന് പ്രണയിക്കുന്ന ഓരോരുത്തർക്കും അറിയാം. ലോകത്തിലെ ഏറ്റവും വലിയ ആശ്വാസ മരുന്നാണ് ഒരു കെട്ടിപ്പിടുത്തം. സന്തോഷം വരുമ്പോൾ മുറുകെ പിടിക്കാനും, സങ്കടം വരുമ്പോൾ താങ്ങായി നിൽക്കാനും ഒരു ആലിംഗനത്തോളം മറ്റൊന്നില്ല എന്നതാണ് വാസ്തവം.

ശാസ്ത്രീയമായി പറഞ്ഞാൽ നിങ്ങൾ ഒരാളെ 20 സെക്കൻഡിൽ കൂടുതൽ കെട്ടിപ്പിടിക്കുമ്പോൾ ശരീരത്തിൽ ‘ഓക്സിടോസിൻ’ (Oxytocin) എന്ന ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് സമ്മർദ്ദം കുറയ്ക്കാനും സന്തോഷം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

സ്നേഹത്തിന്റെ തീവ്രത പ്രകടിപ്പിക്കാൻ ഭാഷയോ വാക്കുകളോ ആവശ്യമില്ലാത്ത നിമിഷമാണ് ഇന്നത്തെ ദിവസമായ ഹഗ് ഡേ. 2026-ലെ ഈ ഹഗ് ഡേയിൽ, നമുക്ക് ചുറ്റുമുള്ള പ്രിയപ്പെട്ടവർക്ക് ഒരു ചെറിയ ഹഗ്ഗിലൂടെ വലിയൊരു ലോകത്തിന്റെ സ്നേഹം പകർന്നുനൽകാൻ മറക്കരുത്. അതുപോലെ തന്നെ നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി പങ്കുവെക്കാൻ പറ്റുന്ന മനോഹരമായ സന്ദേശങ്ങളും ആശംസകളും എന്തെല്ലാമെന്ന് ഒന്ന് നോക്കാം.

ALSO READ: നിഴലായി കൂടെയുണ്ടാകാം; പ്രിയപ്പെട്ടവർക്കായി ഇതാ പ്രോമിസ് ഡേ ആശംസകൾ

ഹഗ് ഡേ ആശംസകൾ

ആയിരം വാക്കുകൾക്ക് പറയാൻ കഴിയാത്തത് നിൻ്റെ ഈ കെട്ടിപ്പിടുത്തത്തിന് സാധിക്കുന്നു. എൻ്റെ ലോകം എന്നും നിൻ്റെ ഈ സ്നേഹവലയത്തിലായിരിക്കട്ടെ. ഹാപ്പി ഹഗ് ഡേ!

ലോകം മുഴുവൻ എനിക്ക് എതിരായാലും നിൻ്റെ ഈ കൈകൾക്കുള്ളിൽ ഞാൻ സുരക്ഷിതമാണ്. ഹഗ് ഡേ ആശംസകൾ

ഒരു കെട്ടിപ്പിടുത്തം കൊണ്ട് മായാത്ത പിണക്കങ്ങളില്ല, തീരാത്ത സങ്കടമില്ല. കൂടെയുണ്ട് എന്ന വാക്കിനേക്കാൾ വലിയ ഉറപ്പാണ് ഹഗ്. ഹാപ്പി ഹഗ് ഡേ

എൻ്റെ സങ്കടങ്ങളിൽ തളരാതെ എന്നെ ചേർത്തുപിടിക്കുന്ന നിൻ്റെ ആ കരങ്ങളാണ് എൻ്റെ ലോകം. ഹഗ് ഡേ ആശംസകൾ

ദൂരെയാണെങ്കിലും മനസ്സുകൊണ്ട് നിന്നെ ഞാൻ ഇന്ന് ചേർത്തുപിടിക്കുന്നു. ഹാപ്പി ഹഗ് ഡേ

ചേർത്തുപിടിക്കാം സ്നേഹത്തോടെ… ഹാപ്പി ഹഗ് ഡേ

 

പപ്പായ കൊണ്ടൊരു അച്ചാർ... ഇതുമതി ഒരു പ്ലേറ്റ് ചോറിന്
ഫ്രിഡ്ജിൽ വെച്ചാലും പാൽ പിരിയാം, പരിഹാരമുണ്ട്
ബീറ്റ്റൂട്ട് ഉണ്ടോ? ജാം ഇനി വീട്ടിൽ തയ്യാറാക്കാം
അച്ചാറുകൾ എത്ര കാലം ഫ്രിഡ്ജില്‍ സൂക്ഷിക്കാം?
ഡോള്‍ഫിനേ കണ്ണു ചിമ്മ്! ഒഡീഷയിലെ പുരി ബീച്ചിലെ ദൃശ്യങ്ങള്‍
മഥുരയിലെ വൃന്ദാവനിൽ ഉദ്ഘാടനത്തിന് പിന്നാലെ ഹോട്ടലിന് തീ പിടിച്ചപ്പോള്‍
യാത്ര ഇനി സംഗീതസാന്ദ്രം! ഇന്ത്യയിലെ ആദ്യ മ്യൂസിക്കല്‍ റോഡ് മുംബൈയില്‍
ആരോഗ്യമേഖലയ്ക്ക് പൊന്‍തൂവല്‍; കൊച്ചിൻ കാൻസർ സെന്റർ നാടിന് സമർപ്പിച്ചു