AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Promise Day 2026: നിഴലായി കൂടെയുണ്ടാകാം; പ്രിയപ്പെട്ടവർക്കായി ഇതാ പ്രോമിസ് ഡേ ആശംസകൾ

Happy Promise Day 2026: വിലകൂടിയ സമ്മാനങ്ങളേക്കാൾ നിങ്ങളുടെ വികാരങ്ങൾക്കും സത്യസന്ധമായ വാഗ്ദാനങ്ങൾക്കുമാണ് ഈ ദിവസം പ്രാധാന്യം നൽകേണ്ടത്. പങ്കാളിക്ക് ഇഷ്ടമുള്ള ഒരു കുഞ്ഞു സമ്മാനത്തിനൊപ്പം "എന്നും നിനക്കൊപ്പം ഉണ്ടാകും" എന്നൊരു ചെറിയ കുറിപ്പ് കൂടി നൽകി നോക്കൂ... ആ ബന്ധം കൂടുതൽ സുന്ദരമാകും.

Promise Day 2026: നിഴലായി കൂടെയുണ്ടാകാം; പ്രിയപ്പെട്ടവർക്കായി ഇതാ പ്രോമിസ് ഡേ ആശംസകൾ
Happy Promise DayImage Credit source: Social Media
Neethu Vijayan
Neethu Vijayan | Updated On: 11 Feb 2026 | 09:10 AM

പ്രണയവാരത്തിലെ ഏറ്റവും അർത്ഥവത്തായ ദിനങ്ങളിൽ ഒന്നാണ് ഫെബ്രുവരി 11 – പ്രോമിസ് ഡേ (Happy Promise Day). വെറും വാക്കുകൾ കൊണ്ട് സ്നേഹം പ്രകടിപ്പിക്കുന്നതിനേക്കാൾ, ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുമെന്ന് ഒരു വാഗ്ദാനം നൽകുന്നതിലാണ് പ്രണയത്തിന്റെ മാറ്റ് വർദ്ധിക്കുന്നത്. നൽകുന്ന വാഗ്ദാനം ചെറുതായാലും വലുതായാലും അത് പാലിക്കുമ്പോഴാണ് പ്രണയം പൂർണ്ണമാകുന്നത്.

വിലകൂടിയ സമ്മാനങ്ങളേക്കാൾ നിങ്ങളുടെ വികാരങ്ങൾക്കും സത്യസന്ധമായ വാഗ്ദാനങ്ങൾക്കുമാണ് ഈ ദിവസം പ്രാധാന്യം നൽകേണ്ടത്. പങ്കാളിക്ക് ഇഷ്ടമുള്ള ഒരു കുഞ്ഞു സമ്മാനത്തിനൊപ്പം “എന്നും നിനക്കൊപ്പം ഉണ്ടാകും” എന്നൊരു ചെറിയ കുറിപ്പ് കൂടി നൽകി നോക്കൂ… ആ ബന്ധം കൂടുതൽ സുന്ദരമാകും. തകർക്കപ്പെടാത്ത വാഗ്ദാനങ്ങൾ കൊണ്ട് ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാൻ ഇതാ ചില ഹൃദയസ്പർശിയായ ആശംസകൾ.

ALSO READ: ഒട്ടും സമയമില്ല, വേഗം ബുക്ക് ചെയ്തോളൂ! വാലൻ്റൈൻസ് ദിനം ആഘോഷിക്കാൻ പറ്റിയ റോമാൻ്റിക് സ്ഥലങ്ങൾ ഇതാ

പ്രോമിസ് ഡേ ആശംസകൾ

നിൻ്റെ സന്തോഷത്തിലും സങ്കടത്തിലും, വെളിച്ചത്തിലും ഇരുട്ടിലും ഒരു നിഴലായി എന്നും ഞാൻ നിനക്കൊപ്പം ഉണ്ടാകുമെന്ന് ഈ പ്രോമിസ് ഡേയിൽ ഞാൻ വാഗ്ദാനം ചെയ്യുന്നു. ഹാപ്പി പ്രോമിസ് ഡേ!

കാലങ്ങൾ മാറിയേക്കാം, പക്ഷേ നിനക്കായുള്ള എൻ്റെ സ്നേഹം ഒരിക്കലും മാറില്ല. നിന്നെ എന്നും ചേർത്തുപിടിക്കുമെന്ന് ഞാൻ ഉറപ്പുനൽകുന്നു.

നിൻ്റെ മുഖത്തെ ആ പുഞ്ചിരി എന്നും കാത്തുസൂക്ഷിക്കുമെന്നും, ലോകം മുഴുവൻ നിനക്കെതിരായാലും നിൻ്റെ കൈകൾ വിടില്ലെന്നും ഞാൻ സത്യം ചെയ്യുന്നു.

നമ്മുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ, നമ്മൾ ഒരുമിച്ച് കണ്ട സ്വപ്നങ്ങളിലേക്ക് നടക്കാൻ ഞാൻ എന്നും നിൻ്റെ കൂടെയുണ്ടാകും.

ജീവിതത്തിലെ ഏത് പ്രതിസന്ധിയിലും നിൻ്റെ കൈകൾ ഞാൻ വിടില്ല. വിശ്വസിക്കാവുന്ന ഒരാളായി, സ്നേഹിക്കാവുന്ന പാതിയായി എന്നും കൂടെയുണ്ടാകും. ഹാപ്പി പ്രോമിസ് ഡേ!

നിൻ്റെ മുഖത്തെ ആ മനോഹരമായ പുഞ്ചിരി ഒരിക്കലും മങ്ങാതിരിക്കാൻ ഞാൻ ശ്രമിക്കും. നിൻ്റെ സന്തോഷമാണ് എൻ്റെയും സന്തോഷം.

Follow Us