AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Palappam Recipe: പാലപ്പം ഉണ്ടാക്കിയാൽ പാളിപോകാറുണ്ടോ? എങ്കിൽ ഇങ്ങനെ ചെയ്യൂ!

Easy Palappam Recipe at Home: പലപ്പോഴും പാലപ്പം ഉണ്ടാക്കി പാളിപോകാറാണ് പതിവ്. പ്രത്യേകിച്ചും തണുപ്പ് കാലത്ത് . ഈ സമയങ്ങളിൽ മാവ് അരച്ച് വച്ചാൽ പൊങ്ങി വരില്ല.

Sarika KP
Sarika KP | Updated On: 27 Dec 2025 | 09:46 PM
മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിൽ  പ്രധാന വിഭവങ്ങളില്‍ ഒന്നാണ് പാലപ്പം. പാലപ്പവും നല്ല സ്റ്റൂവും പലരുടെയും പ്രിയപ്പെട്ട കോമ്പോയാണ്. എന്നാല്‍ പലപ്പോഴും പാലപ്പം ഉണ്ടാക്കി പാളിപോകാറാണ് പതിവ്.  പ്രത്യേകിച്ചും തണുപ്പ് കാലത്ത് . (Image Credits: Pinterest)

1 / 5
ഈ സമയങ്ങളിൽ  മാവ് അരച്ച് വച്ചാൽ പൊങ്ങി വരില്ല. അത് തയ്യാറാക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നതാണ് പ്രധാനപ്പെട്ടത്. എന്നാൽ ഇനി ആ പേടി വേണ്ട. ഇങ്ങനെ ചെയ്താൽ  മാവ് നന്നായി പൊങ്ങി വരും.

2 / 5
ഇതിനായി വേണ്ട ചേരുവകൾ ഇവയാണ്. പച്ചരി - 2 ഗ്ലാസ്‌,നാളികേരം - 1 ഗ്ലാസ്‌,ചോറ് - 3/4 ഗ്ലാസ്‌,തേങ്ങാവെള്ളം - 1,പഞ്ചസാര - 2 1/2 ടേബിൾ സ്പൂൺ, ഉപ്പ് - ആവശ്യത്തിന്

3 / 5
തയാറാക്കുന്ന വിധം:  പാലപ്പം തയ്യാറാക്കാനായി പച്ചരി നന്നായി കഴുകി മൂന്ന് മണിക്കൂർ കുതിർത്തു വയ്ക്കുക. അതിനുശേഷം പച്ചരി, ചോറ്, നാളികേരം, പഞ്ചസാര ,ഉപ്പ്, എന്നിവ കുറച്ച് വെള്ളം ചേർത്ത് നന്നായി ചെറിയ കട്ടിയിൽ അരച്ചെടുക്കുക.അതിനുശേഷം ഒരു പാത്രത്തിലേക്കു മാറ്റി 5 മിനിറ്റു തുറന്നു വയ്ക്കുക. ശേഷം അടച്ചു വയ്ക്കുക.

4 / 5
തണുപ്പ് കാലത്ത് മാവ് പൊങ്ങികിട്ടാൻ നല്ല തണുപ്പുള്ള കാലാവസ്ഥയാണെങ്കിൽ മാവ് പൊങ്ങാൻ ഒരു പാത്രത്തിൽ ഇളം ചൂട് വെള്ളത്തിൽ മാവ് ഒഴിച്ചുവച്ച പാത്രം ഇറക്കി അടച്ചുവയ്ക്കുക. ഇത്തരത്തിൽ ഒരു 8 മണിക്കൂർ എങ്കിലും വയ്ക്കുക. ചൂടുള്ള സമയത്താണെങ്കിൽ ഇങ്ങനെ ചെയ്യേണ്ട ആവശ്യം ഇല്ല. ശേഷം അപ്പം ചുട്ടെടുക്കാം.

5 / 5