Valentine’s Day 2026: ഇന്ന് വാലെൻ്റൈൻസ് ദിനം; ഹൃദയം ഹൃദയത്തോട് ചേരുന്ന നേരം, പ്രണയിക്കാം ഈ സുന്ദര നിമിഷങ്ങളിൽ

Happy Valentine's Day 2026: നമ്മെ സ്നേഹിക്കാൻ ഒരാളുണ്ടാവുക എന്നതിനേക്കാൾ വലിയ ഭാഗ്യം ഈ ഭൂമിയിൽ മറ്റൊന്നില്ല. അത് വെറും ചുവന്ന റോസാപ്പൂക്കളിലോ വിലകൂടിയ സമ്മാനങ്ങളിലോ ഒതുങ്ങുന്നില്ല എന്നതാണ് ഈ വാലൻ്റൈൻസ് ദിനത്തിൽ പ്രണയിതാക്കൾ ഓർമ്മിക്കേണ്ടത്.

Valentine’s Day 2026: ഇന്ന് വാലെൻ്റൈൻസ് ദിനം; ഹൃദയം ഹൃദയത്തോട് ചേരുന്ന നേരം, പ്രണയിക്കാം ഈ സുന്ദര നിമിഷങ്ങളിൽ

Valentines Day

Published: 

14 Feb 2026 | 06:04 AM

ഇന്ന് ഫെബ്രുവരി 14 ശനി. ലോകം മുഴുവൻ പ്രണയത്തിൻ്റെ ചുവപ്പണിഞ്ഞ് നിൽക്കുകയാണ്. സ്നേഹത്തിൻ്റെയും പ്രണയത്തിൻ്റെയും കൊച്ചു നിമിഷങ്ങളെ വീണ്ടും ഓർത്തെടുക്കാനും ചേർത്തുപിടിക്കാനും ഒരു വാലൻ്റൈൻസ് ദിനം കൂടി വന്നെത്തിയിരിക്കുകയാണ്. പ്രണയം എന്നാൽ വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത ഒരുതരം അനുഭൂതിയാണത്. അത് വെറും ചുവന്ന റോസാപ്പൂക്കളിലോ വിലകൂടിയ സമ്മാനങ്ങളിലോ ഒതുങ്ങുന്നില്ല എന്നതാണ് ഈ വാലൻ്റൈൻസ് ദിനത്തിൽ പ്രണയിതാക്കൾ ഓർമ്മിക്കേണ്ടത്.

നമ്മെ സ്നേഹിക്കാൻ ഒരാളുണ്ടാവുക എന്നതിനേക്കാൾ വലിയ ഭാഗ്യം ഈ ഭൂമിയിൽ മറ്റൊന്നില്ല. നമ്മൾ ഇന്ന് ആഘോഷിക്കുന്ന പ്രണയത്തിൻ്റെ ഈ സുന്ദര നിമിഷത്തിന് പിന്നിൽ വിശുദ്ധ വാലൻ്റൈന്റെ ത്യാഗത്തിൻ്റെ കഥയാണ് പറയാനുള്ളത്. മൂന്നാം നൂറ്റാണ്ടിൽ അങ്ങ് റോം ഭരിച്ചിരുന്ന ക്ലോഡിയസ് രണ്ടാമൻ ചക്രവർത്തി യുവാക്കൾ വിവാഹം കഴിക്കുന്നത് പൂർണമായും നിരോധിച്ചിരുന്നു. വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് യുദ്ധത്തിൽ ഏർപ്പെടാൻ കഴിയില്ല എന്നതായിരുന്നു അദ്ദേഹം മുന്നോട്ട് വച്ച ന്യായീകരണം.

ALSO READ: ഇന്ന് കിസ് ഡേ; വാക്കുകൾക്ക് പറയാൻ കഴിയാത്തത് ഒരു ചുംബനത്തിലൂടെ കൈമാറാം, ആശംസകൾ നൽകാം

എന്നാൽ, ഈ സമ്പ്രദായത്തെ എതിർത്തുകൊണ്ട് വിശുദ്ധ വാലൻ്റൈൻ പ്രണയിക്കുന്നവരെ ഒന്നിപ്പിക്കാൻ രഹസ്യമായി വിവാഹങ്ങൾ നടത്തിക്കൊടുത്തു. ഇതറിഞ്ഞ ചക്രവർത്തി ഉ​ഗ്രകോപിയായി അദ്ദേഹത്തെ തടവിലാക്കുകയും ഫെബ്രുവരി 14ന് വധശിക്ഷ നടപ്പാക്കുകയും ചെയ്തു. തൻ്റെ മരണത്തിന് മുൻപ് അദ്ദേഹം തടവിൽ കഴിഞ്ഞ ജയിലിലെ ജയിലറുടെ മകൾക്ക് “From your Valentine” എന്ന് ഒപ്പിട്ട ഒരു കത്ത് സമ്മാനിച്ചിരുന്നു. അന്നുമുതൽ ആ സ്മരണയ്ക്കായിട്ടാണ് ലോകമെമ്പാടും ഇന്നേ ദിവസം പ്രണയദിനമായി ആഘോഷിക്കുന്നത്.

പ്രിയപ്പെട്ടവർക്കായി മനോഹരമായ വാലെൻ്റൈൻസ് ദിനാശംസകൾ

“നീയില്ലാത്ത ഒരു നിമിഷത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല. എൻ്റെ ജീവിതത്തിലെ പാതി നീയാണ്. ഹാപ്പി വാലൻ്റൈൻസ് ഡേ…

“വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്തത്ര ആഴത്തിൽ ഞാൻ നിന്നെ സ്നേഹിക്കുന്നു. നമ്മുടെ ഓരോ നിമിഷവും എനിക്ക് പ്രിയപ്പെട്ടതാണ്. പ്രണയ ദിനാശംസകൾ!”

“പ്രണയിക്കാം… പ്രണയിച്ചുകൊണ്ടേയിരിക്കാം. ഈ സുന്ദര നിമിഷങ്ങളിൽ സ്നേഹത്തിൻ്റെ ഒരായിരം പൂച്ചെണ്ടുകൾ നിനക്കായി സമ്മാനിക്കുന്നു. ഹാപ്പി വാലൻ്റൈൻസ് ഡേ”

“നിറങ്ങളില്ലാത്ത ഈ ലോകത്ത് നിൻ്റെ പ്രണയമാണ് എനിക്ക് നിറം പകരുന്നത്. ഹാപ്പി വാലന്റൈൻസ് ഡേ ഡിയർ!

 

മുട്ട പൊട്ടാതെ വേവിച്ച് എടുത്താലോ? അതിനും ടിപ്പുണ്ട്
പ്രമേഹ രോഗികള്‍ക്ക് ഉരുഴക്കിഴങ്ങ് കഴിക്കാമോ?
പാൽ കേടാകാതെ സൂക്ഷിക്കാം.... വളരെ സിമ്പിളാണ്
വാൽനക്ഷത്രം കണ്ടാൽ ഗുണമോ ദോഷമോ?
മച്ചിനുള്ളിൽ ഒളിച്ചിരുന്ന രാജവെമ്പാല, അവസാനം സംഭവിച്ചത്
തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ സുരക്ഷയ്ക്കായി 3 പുതിയ ഫയർ ടെൻഡെറുകൾ എത്തിയപ്പോൾ
പെട്ടെന്നൊരു ചീറ്റൽ, ഭയന്ന് പോയി! എന്നാലും അവസാനം രാജവെമ്പാലയെ പിടികൂടി
ആരേലും കണ്ടോ? വിവാഹവേദിയിൽ നിന്നും അടിച്ചോണ്ട് പോയത് 4 ലക്ഷം രൂപയുടെ സ്വർണമാണ്