AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chikoo Benefits: രക്തസമ്മർദം നിയന്ത്രിക്കും, വിളർച്ച തടയും; സപ്പോട്ടയ്ക്ക് പലതുണ്ട് ഗുണങ്ങൾ

Health Benefits of Chikoo Fruit: വിറ്റാമിൻ എ, ബി, സി, അയേൺ, പൊട്ടാസ്യം, ഫൈബർ തുടങ്ങിയവയാൽ സമ്പുഷ്ടമായ സപ്പോട്ട കഴിക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു. സപ്പോട്ട കഴിക്കുന്നത് കൊണ്ടുള്ള പ്രധാന ആരോഗ്യ ഗുണങ്ങൾ നോക്കാം.

Chikoo Benefits: രക്തസമ്മർദം നിയന്ത്രിക്കും, വിളർച്ച തടയും; സപ്പോട്ടയ്ക്ക് പലതുണ്ട് ഗുണങ്ങൾ
പ്രതീകാത്മക ചിത്രംImage Credit source: Freepik
Nandha Das
Nandha Das | Updated On: 03 May 2025 | 05:49 PM

നാം കഴിക്കുന്ന ഭക്ഷണവും നമ്മുടെ ജീവിതശൈലിയുമാണ് ഒരു പരിധി വരെ നമ്മുടെ ആരോഗ്യത്തെ നിർണയിക്കുന്നത്. അതിനാൽ ആരോഗ്യകരമായ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. അതുകൊണ്ട് തന്നെ ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കാൻ ശ്രദ്ധിക്കണം. സീസണലായി ലഭിക്കുന്ന പഴങ്ങളും പച്ചക്കറിയും കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്.

അത്തരത്തിൽ സീസണലായി ലഭിക്കുന്ന ഒരു ഫലമാണ് സപ്പോട്ട അഥവാ ചിക്കൂ. വിറ്റാമിൻ എ, ബി, സി, അയേൺ, പൊട്ടാസ്യം, ഫൈബർ തുടങ്ങിയവയാൽ സമ്പുഷ്ടമായ സപ്പോട്ട കഴിക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു. സപ്പോട്ട കഴിക്കുന്നത് കൊണ്ടുള്ള പ്രധാന ആരോഗ്യ ഗുണങ്ങൾ നോക്കാം.

ദഹനം മെച്ചപ്പെടുത്തും
സപ്പോട്ടയിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. അതിനാൽ സപ്പോട്ട പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും.

രോഗപ്രതിരോധശേഷി വർധിപ്പിക്കും
വിറ്റാമിൻ സിയും ആൻറി ഓക്സിഡൻറുകളും ധാരാളം അടങ്ങിയ സപ്പോട്ട രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.

ഊർജ്ജം നൽകുന്നു
സപ്പോട്ടയിൽ അടങ്ങിയിട്ടുള്ള അയേൺ, ഫ്രക്ടോസ്, സുക്രോസ് തുടങ്ങിയവ വിളർച്ച തടയുകയും ശരീരത്തിന് ഊർജ്ജം നൽകുകയും ചെയ്യുന്നു.

എല്ലിനും പല്ലിനും നല്ലത്
കാത്സ്യം, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് സപ്പോട്ട. അതിനാൽ ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഗുണം ചെയ്യും.

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ
ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ സപ്പോട്ട പതിവായി കഴിക്കുന്നത് രക്തസമ്മർദം നിയന്ത്രിക്കാനും സഹായിക്കുന്നു.

നേത്രാരോഗ്യം
സപ്പോട്ട കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്. ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ ആണ് ഇതിന് സഹായിക്കുന്നത്.

ക്യാൻസർ സാധ്യത കുറയ്ക്കാം
വിറ്റാമിൻ എ, ബി, സി, ആന്റി- ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് സപ്പോട്ട. അതുകൊണ്ട് തന്നെ ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്ന ചില ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

അമിതവണ്ണം കുറയ്ക്കാൻ
സപ്പോട്ടയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. എന്നാൽ കലോറി വളരെ കുറവാണ്. അതിനാൽ ഇത് പതിവായി കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും, അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും അതുവഴി അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.

ചർമ്മത്തിന്റെ ആരോഗ്യം
ചർമ്മത്തിന്റെ ആരോഗ്യത്തിനും സപ്പോട്ട ഏറെ നല്ലതാണ്. ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഇ ആണ് ചർമ്മത്തിന് ഗുണം ചെയ്യുന്നത്.

Follow Us