AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sara Ali Khan Diet Secrets: പ്രോട്ടീൻ ധാരാളം, പഴങ്ങളും പച്ചക്കറികളും ചേർത്ത് സ്മൂത്തി; സാറാ അലിഖാൻ വണ്ണം കുറച്ചത് ഇങ്ങനെ

Sara Ali Khan Diet Secrets:തനിക്ക് അമിതഭാരം ഇല്ലായിരുന്നുവെന്നും പിന്നീട് വണ്ണം വെയ്ക്കുകയായിരുന്നുവെന്നും സാറ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു. ഒരു ഘട്ടത്തിൽ 85 കിലോ മുതൽ 96 കിലോ വരെ ഭാരം വർധിച്ചു.

Sara Ali Khan Diet Secrets: പ്രോട്ടീൻ ധാരാളം, പഴങ്ങളും പച്ചക്കറികളും ചേർത്ത് സ്മൂത്തി; സാറാ അലിഖാൻ വണ്ണം കുറച്ചത് ഇങ്ങനെ
Sara Ali Khan Diet SecretsImage Credit source: instagram
Sarika KP
Sarika KP | Updated On: 03 May 2025 | 01:43 PM

ഏറെ ആരാധകരുള്ള പ്രിയ താരമാണ് സാറാ അലി ഖാൻ. കേദാർനാഥ് എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രം​ഗത്തേക്ക് പ്രവേശിപ്പിക്കുന്നത്. ചിട്ടയായ ഭക്ഷണക്രമത്തിലൂടെയും വ്യായമത്തിലൂടെയും 45 കിലോ ഭാരമാണ് കുറച്ചത്. താരം തന്നെ പലപ്പോഴും തന്റെ ഭക്ഷണകാര്യത്തെ കുറിച്ച് തുറന്നുപറഞ്ഞിരുന്നു. ഒരു ചാറ്റ് ഷോയിൽ താൻ വലിയ ഭക്ഷണപ്രിയയാണെന്ന് സാറ പറഞ്ഞിരുന്നു.

ഇതോടെ ശരീരഭാരം വർദ്ധിക്കുകയും പിസിഓഡിക്ക് കാരണമാവുകയും ചെയ്തുവെന്നും താരം വ്യക്തമാക്കിയിരുന്നു. ഇതിനു ശേഷമാണ് ആരോ​ഗ്യകരമായ ഭക്ഷണം വ്യായമം പിന്തുടരുകയായിരുന്നു. ഇത് ശരീരഭാരം കുറയ്ക്കാനും പിസിഓഡി നിയന്ത്രിക്കാനും സഹായിച്ചു. 96 കിലോ വരെ ഭാരം വർധിച്ച സാറാ 45 കിലോ വരെയാണ് വർധിച്ചത്. സാറ അലിഖാന്റെ ശരീരഭാരം കുറയ്ക്കാനുള്ള യാത്ര ചെറുതല്ല. സാറ പിന്തുടരുന്ന ഭക്ഷണക്രമവും വ്യായാമവും ഇങ്ങനെയായിരുന്നു.

തനിക്ക് അമിതഭാരം ഇല്ലായിരുന്നുവെന്നും പിന്നീട് വണ്ണം വെയ്ക്കുകയായിരുന്നുവെന്നും സാറ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു. ഒരു ഘട്ടത്തിൽ 85 കിലോ മുതൽ 96 കിലോ വരെ ഭാരം വർധിച്ചു. കൊഴുപ്പായിരുന്നു, അനാരോ​ഗ്യ ശീലങ്ങളിലേക്ക് വീഴുന്നത് എത്ര എളുപ്പമാണെന്ന് സാറ പറയുന്നു.

Also Read:ദിവസവും ചോറ് കഴിച്ചു മടുത്തോ? നെയ്‌ച്ചോറ് എളുപ്പത്തിൽ തയാറാക്കാം

കുറഞ്ഞ കാർബോ ഹൈഡ്രേറ്റ് ഭക്ഷണങ്ങളും ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തി. ഒരു നേരം മാത്രം കാർബോ ഹൈഡ്രേറ്റ് കഴിക്കുന്ന ശീലം ഉണ്ടാക്കി. സാധാരണയായി അത് ഉച്ച സമയത്താണ്. കൂടുതൽ പ്രോട്ടീൻ ഭക്ഷണം ഉൾപ്പെടുത്തി. കൂടാതെ നാരുകൾ അടങ്ങിയ പഴങ്ങളും ഉൾപ്പെടുത്തി. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ മല്ലിയില, ജീരകം വെള്ളം അല്ലെങ്കിൽ പഴങ്ങളും പച്ചക്കറികളും ചേർത്ത് ഉണ്ടാക്കിയ സ്മൂത്തി പോലെയുള്ള വീട്ടിൽ തന്നെ തയ്യാറാക്കുന്ന പാനീയങ്ങൾ എന്നിവ സാറാ ഉൾപ്പെടുത്തി. ​ഗ്രീൻ ടീ അല്ലെങ്കിൽ നാരങ്ങയും തേനും ചേർത്ത പാനീയം എന്നിവ ഉപയോ​ഗിച്ചാണ് താരം തന്റെ ദിവസം ആരംഭിക്കുന്നത്.

എന്നാൽ ചിട്ടയായ ഭക്ഷണക്രമത്തിനു പുറമെ നിരന്തര വർക്കൗട്ടുകളും താരം ചെയ്തു. അധിക ഭാരം കുറയ്ക്കാൻ വെയ്റ്റ് ലിഫ്റ്റിം​ഗ്, യോ​ഗ, പൈലേറ്റ്സ് എന്നിവയ്ക്കൊപ്പം കാർഡിയോ വ്യായാമങ്ങളിലും താരം പ്രത്യേകമായി ശ്രദ്ധ പുലർത്തി.