Onam Sadhya Benefits: ഓണസദ്യ എങ്ങനെ ആരോഗ്യപ്രദമാക്കാം? സദ്യ വിളമ്പേണ്ടത് ഇങ്ങനെ

Health Benefits Of Onam Sadhya: ഓണസദ്യയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഭവങ്ങളിൽ നിരവധി ധാതുക്കളും പോഷകമൂല്യവും നിറഞ്ഞതാണ്. ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ടുന്ന എല്ലാ പോഷകങ്ങളും ഒരു നേരത്തെ സദ്യയിൽ നിന്നുതന്നെ ലഭിക്കുന്നു എന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെ ഓണസദ്യ വിളമ്പുന്നതിനും കഴിക്കുന്നതിനും അതിന്റേതായ രീതിയുണ്ട്.

Onam Sadhya Benefits: ഓണസദ്യ എങ്ങനെ ആരോഗ്യപ്രദമാക്കാം? സദ്യ വിളമ്പേണ്ടത് ഇങ്ങനെ

Onam Sadhya

Published: 

10 Aug 2025 12:41 PM

മലയാളികളുടെ പുതുവൽസര പിറവിയാണ് ചിങ്ങമാസം. ആഘോഷത്തിൻ്റെ ഐശ്വര്യത്തിൻ്റെയും നാളുകളാണ് കടന്നുവരുന്നത്. ചിങ്ങമാസം എത്തിയാൽ പിന്നെ തിരുവോണ ദിവസത്തേക്കുള്ള കാത്തിരിപ്പ് തുടങ്ങും. ഓണസദ്യ ഒരുക്കി പുത്തൻ കോടിയുടുത്ത് മഹാബലിയെ എതിരേൽക്കുന്ന ദിവസമാണ് തിരുവോണം. ഓണത്തിന് സദ്യ തന്നെയാണ് പ്രധാനി. സദ്യയില്ലാത്ത ഓണം മലയാളിക്കു സങ്കൽപിക്കാൻ കൂടി കഴിയില്ല. പക്ഷേ ഓണസദ്യ എന്നതിനപ്പുറം ഒട്ടേറം ആരോ​ഗ്യ ​ഗുണങ്ങൾ ഒളിഞ്ഞിരിക്കുന്ന ഒന്നാണ് ഇത്.

ഓണസദ്യയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഭവങ്ങളിൽ നിരവധി ധാതുക്കളും പോഷകമൂല്യവും നിറഞ്ഞതാണ്. ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ടുന്ന എല്ലാ പോഷകങ്ങളും ഒരു നേരത്തെ സദ്യയിൽ നിന്നുതന്നെ ലഭിക്കുന്നു എന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെ ഓണസദ്യ വിളമ്പുന്നതിനും കഴിക്കുന്നതിനും അതിന്റേതായ രീതിയുണ്ട്.

തൂശനിലയിൽ കുത്തരിയുടെ ചൂട് ചോറ്, പരിപ്പ്, പപ്പടം, നെയ്യ്, ഉപ്പേരി, ശർക്കര വരട്ടി, പഴം, പപ്പടം, അച്ചാറുകൾ, പച്ചടി, കിച്ചടി, അവിയൽ, സാമ്പാർ, തോരൻ, ഓലൻ, കാളൻ, കൂട്ടുകറി, രസം, മോര്, തുടങ്ങി എണ്ണിയാൽ തീരാത്ത വിഭവങ്ങളാണ് സദ്യവട്ടത്തിലെ താരങ്ങൾ. എല്ലാത്തിനും ഒടുവിൽ പായസവും. സദ്യയിലെ ഓരോ വിഭവത്തിന്റെയും ആരോഗ്യഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

വാഴയില: ആദ്യം വാഴയിലയിൽ തന്നെ തുടങ്ങാം. ഓണം സദ്യ എന്നല്ല ഏത് സദ്യയാണെങ്കിലും വാഴയിലയിൽ കഴിക്കുന്നതാണ് ഉത്തമം. കാരണം നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ ഇതിനുണ്ട്. വാഴയിലയിൽ അടങ്ങിയിരിക്കുന്ന പോളിഫിനോളുകൾക്ക് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഗുണങ്ങളുണ്ട്. ഭക്ഷണം ചൂടോടെ വിളമ്പുമ്പോൾ ഇലകൾ പോളിഫിനോളുകൾ പുറത്തുവിടുന്നു. സ്വാഭാവികമായി ഉണ്ടാകുന്ന ഈ സംയുക്തങ്ങൾ ഭക്ഷണവുമായി കലരുകയും കഴിക്കുമ്പോൾ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു.

ശർക്കര വരട്ടി: ഏത്തക്ക, ഉണക്ക ഇഞ്ചി, ഏലം, ശർക്കര എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഈ വിഭവം ദഹന പ്രക്രിയയെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. വിറ്റാമിനുകളും നിക്കോട്ടിനിക് ആസിഡും നിറഞ്ഞ ശർക്കര രക്തത്തിലെ ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കുകയും ചെയ്യും.

മട്ട അരി: കാർബോഹൈഡ്രേറ്റുകളും മഗ്നീഷ്യം പോലുള്ള അവശ്യ പോഷകങ്ങളും കൊണ്ട് സമ്പുഷ്ടമായ ചുവന്ന അരി ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഇതിന് ഗ്ലൈസെമിക് സൂചികയും കുറവാണ്, പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. മട്ട അരിയിലെ ലയിക്കുന്ന നാരുകൾ കൊളസ്ട്രോൾ അളവ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

നെയ്യ്, പരിപ്പ്: പ്രോട്ടീൻ കൊണ്ട് സമ്പുഷ്ടമായ പരിപ്പ് നെയ്യ് ചേർത്ത് കഴിക്കുമ്പോൾ ദഹനത്തിന് ​ഗുണം ചെയ്യുന്നു. പരിപ്പ് മാത്രം ഉണ്ടാക്കുന്ന പ്രതികൂല ഫലങ്ങൾക്കെതിരെ നെയ്യ് ഒരു പ്രതിരോധ സംവിധാനമായി പ്രവർത്തിക്കും എന്നതാണ് ഇവ ഒന്നിച്ച് കഴിക്കുന്നതിൻ്റെ ​ഗുണം.

ഇഞ്ചിക്കറി: 100 കറികൾക്ക് തുല്യമാണ് ഇഞ്ചിക്കറിയെന്നാണ് പഴമക്കാർ പറയുന്നത്. ഇഞ്ചിയിലുള്ള ആന്റിഓക്സിഡന്റുകൾ രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും, ഇവയെല്ലാം കൂടാതെ വൈറ്റമിൻ എ, സി, ഇ, ബി മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാൽസ്യം എന്നിവയും ഇതിലുണ്ട്. വൈറസ്, ഫംഗസ്, വിഷ മാലിന്യങ്ങൾ പോലുള്ള രോ​ഗങ്ങൾ ഉണ്ടാക്കുന്നവയെ പ്രതിരോധിക്കാനുള്ള ശേഷി ഇഞ്ചിക്കുണ്ട്.

സാമ്പാർ: മുരിങ്ങക്ക, കാരറ്റ്, ബീൻസ്, വഴുതന, മത്തങ്ങ, ചേന, വെള്ളരി, പടവലങ്ങ, പച്ചമുളക്, ഉരുളക്കിഴങ്ങ് തുടങ്ങിയ നിരവധി പച്ചക്കറികളുടെ പോഷകസമൃദ്ധമായ കൂടിചേരലാണ് സാമ്പാർ. ഇതിൽ പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ എന്നിവ ദഹനത്തിന് വളരെ നല്ലതാണ്. കൂടാതെ, സാമ്പാറിൽ ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ വീക്കം തടയുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

സദ്യ വിളമ്പുന്ന രീതി

തൂശനില അഗ്രഭാഗം ഇടത് വശത്തും മുറിച്ച ഭാഗം വലത് ഭാഗത്തുമായി ഇടുക. കറികളുടെ എണ്ണത്തിലും വിളമ്പുന്ന രീതിയിലും പ്രാദേശികമായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. ഇലയുടെ ഇടത് വശത്ത് കായനുറുക്ക്, ശർക്കര വരട്ടിയും പപ്പടവും വിളമ്പുക. ഇതോടൊപ്പം ഇടത്തും വലത്തും പഴം വെയ്ക്കുന്നവരും ഉണ്ട്. ഇടത്തേമൂലയിൽ മുകളിലായി ഇഞ്ചിക്കറിയും അച്ചാറുകളും വിളമ്പും. തുടർന്ന് കിച്ചടി, പച്ചടി, അവിയൽ, തോരൻ, കൂട്ടുകറി, എരിശ്ശേരി, ഓലൻ എന്നിവയും വിളമ്പുന്നു. കാളൻ വലത്തേയറ്റത്താണ് വിളമ്പുക. കറിയെല്ലാം വിളമ്പിയാൽ പിന്നെ ചോറ് വിളമ്പാം.

ഇലയുടെ മധ്യത്ത് ചോറ് വിളമ്പും. ചോറിന്റെ വലത്തെ പകുതിയിൽ പരിപ്പും നെയ്യും വിളമ്പും. പപ്പടം കൂടി പൊടിച്ച് ആദ്യം ഈ ഭാഗം കഴിക്കുക. അതിന് ശേഷം കറികൾ കൂട്ടി സദ്യ കഴിക്കാൻ സാമ്പാർ വിളമ്പും. സാമ്പാർ കഴിഞ്ഞാൽ പുളിശ്ശേരി. സാമ്പാർ കഴിഞ്ഞാൽ വീണ്ടും അല്പം ചോറ്, പിന്നെ മോര്, രസം ഇങ്ങനെയാണ്. ചിലയിടങ്ങളിൽ സാമ്പാർ കഴിഞ്ഞാൽ പ്രഥമൻ നല്കും. ചോറ് കഴിഞ്ഞ് പായസം. അടപ്പായസമാണ് ആദ്യം. തെക്കൻ കേരളത്തിൽ അടപ്പായസം പഴവും പപ്പടവും ഉടച്ചാണ് കഴിക്കുക. അട കഴിഞ്ഞാൽ പാൽപ്പായസമോ സേമിയപ്പായസമോ എത്തും.

 

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും