Anti Ageing Natural Tips: പ്രായമാകുന്നത് തടയാൻ അപകടകാരികൾക്ക് പിന്നാലെ പോകേണ്ട; ഇവ ശീലമാക്കൂ
Natural Collagen Production: പ്രായം കുറയ്ക്കാൻ വിലകൂടിയ എന്നാൽ അപകടകാരികളായ മരുന്നുകൾക്ക് പിന്നാലെ പോകുന്നവർ ധാരാളമാണ്. പക്ഷേ ഇതൊന്നുമില്ലാതെ നിങ്ങൾ വീട്ടിൽ തന്നെ പ്രകൃതിദത്തമായി തയ്യാറാക്കാവുന്ന ചില കൂട്ടുകളുണ്ട്. കൊളാജൻ ഉൽപാദനത്തെ സ്വാഭാവികമായി പിന്തുണയ്ക്കുന്ന ചില പൊടികൈകൾ എന്തെല്ലാമെന്ന് നോക്കാം.
വാർദ്ധക്യം സ്വാഭാവികമായ ഒരു പ്രക്രിയയാണ്. എന്നാൽ ചെറുപ്രായത്തിൽ തന്നെ അതിൻ്റെ ലക്ഷണങ്ങൾ കാട്ടിതുടങ്ങുന്നത് ശരിയായ രീതിയല്ല. അതുകൊണ്ട് തന്നെ പ്രായം കുറയ്ക്കാൻ വിലകൂടിയ എന്നാൽ അപകടകാരികളായ മരുന്നുകൾക്ക് പിന്നാലെ പോകുന്നവർ ധാരാളമാണ്. പക്ഷേ ഇതൊന്നുമില്ലാതെ നിങ്ങൾ വീട്ടിൽ തന്നെ പ്രകൃതിദത്തമായി തയ്യാറാക്കാവുന്ന ചില കൂട്ടുകളുണ്ട്. കൊളാജൻ ഉൽപാദനത്തെ സ്വാഭാവികമായി പിന്തുണയ്ക്കുന്ന ചില പൊടികൈകൾ എന്തെല്ലാമെന്ന് നോക്കാം.
നെല്ലിക്ക
ചർമ്മസംരക്ഷണത്തിൽ വലിയ പങ്കുവഹിക്കുന്ന ഒന്നാണ് നെല്ലിക്ക. ഇതിൽ അക്ഷരാർത്ഥത്തിൽ ഓറഞ്ചിനേക്കാൾ കൂടുതൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ശരീരത്തിന്റെ കൊളാജൻ അളവ് വർദ്ധിപ്പിക്കുന്നു. കൊളാജൻ എന്നത് ചർമ്മത്തെ ഉറപ്പുള്ളതും യുവത്വമുള്ളതുമായി നിലനിർത്തുന്ന പ്രോട്ടീനാണ്. നെല്ലിക്ക നിങ്ങളുടെ ശരീരത്തിൽ ഇവ കൂടുതൽ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു, കൂടാതെ വാർദ്ധക്യത്തെ വേഗത്തിലാക്കുന്ന ഫ്രീ റാഡിക്കലുകളെയും ചെറുക്കുന്നു.
ചർമ്മത്തിന് മാത്രമല്ല, ഇത് മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. രാവിലെ ഒരു നെല്ലിക്ക ജ്യൂസാക്കി കുടിക്കുക. അല്ലെങ്കിൽ സ്മൂത്തിയിൽ കുറച്ച് നെല്ലിക്കയുടെ പൊടി യോജിപ്പിക്കാം.ഉപ്പിട്ട ഉണങ്ങിയ നെല്ലിക്ക ലഘുഭക്ഷണമായി കഴിക്കാവുന്നതാണ്.
മഞ്ഞൾ
കറികളിൽ മാത്രമല്ല മഞ്ഞൾ ഉപയോഗിക്കുന്നത്. വീക്കം, മുഖക്കുരു, മങ്ങിയ ചർമ്മം എന്നിവയ്‌ക്കെതിരെ എക്കാലവും പോരാടിക്കൊണ്ടിരിക്കുന്ന ഒന്നാണ് മഞ്ഞൾ. ഇത് കൊളാജനെ സംരക്ഷിക്കാനും സഹായിക്കുന്നു. മഞ്ഞളിലെ പ്രധാന സംയുക്തമായ കുർക്കുമിനാണ് ഇവയ്ക്കായി സഹായിക്കുന്നത്. സമ്മർദ്ദം, മലിനീകരണം, ആരോഗ്യം എന്നിവ മൂലമുണ്ടാകുന്ന അകാല വാർദ്ധക്യത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റാണിത്.
ഉറങ്ങുന്നതിന് മുമ്പ് ഒരു നുള്ള് ചൂടുള്ള പാലിൽ യോജിപ്പിച്ച് കുടിക്കാവുന്നാതാണ്. കൂടാതെ മഞ്ഞൾ തേൻ തൈര് എന്നിവ ചേർത്ത് ഫേസ് പാക്ക് തയ്യാറാക്കി മുഖത്ത് ഉപയോഗിക്കാം.
നെയ്യ്
നെയ്യ് ഏറ്റവും മികച്ച പ്രകൃതിദത്ത കൊഴുപ്പുകളിൽ ഒന്നാണ്. നെയ്യ് നിങ്ങളുടെ ചർമ്മത്തിൻ്റെ ഈർപ്പം നിലനിർത്തുന്നു, കൂടാതെ വിറ്റാമിൻ എ, ഇ എന്നിവയാൽ സമ്പുഷ്ടമായ ഇവ കൊളാജൻ ഉൽപാദനവും ചർമ്മസംരക്ഷണത്തിനും വളരെ നല്ലതാണ്. നെയ്യ് ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യാം. കുടലിനും ചർമ്മത്തിനും ഗുണങ്ങൾക്കായി ചെറുചൂടുള്ള വെള്ളത്തിലോ രാവിലെ കാപ്പിയിലോ അൽപം യോജിപ്പിച്ച് കൊടുക്കാവുന്നതാണ്.