AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Highest Waterfalls: സാഹസികതയ്ക്ക് തയ്യാറാണോ? എങ്കിൽ കണ്ടിരിക്കണം ഈ വെള്ളച്ചാട്ടങ്ങൾ

Highest Waterfalls In India: ചില സ്ഥലങ്ങളിലൂടെയുള്ള സാഹസിക യാത്ര എക്കാലവും നിങ്ങളുടെ മനസ്സിന് നല്ലൊരു ഓർമ്മ നൽകുന്നതാണ്. അത്തരത്തിൽ നമ്മുടെ ഇന്ത്യയിൽ കണ്ടിരിക്കേണ്ട ചില സാഹസികത നിറഞ്ഞ വെള്ളച്ചാട്ടങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

Highest Waterfalls: സാഹസികതയ്ക്ക് തയ്യാറാണോ? എങ്കിൽ കണ്ടിരിക്കണം ഈ വെള്ളച്ചാട്ടങ്ങൾ
WaterfallsImage Credit source: Souradeep Chakraborty/500px Plus/Getty Images
neethu-vijayan
Neethu Vijayan | Published: 08 Jul 2025 13:55 PM

കാടും മലയും കാട്ടരുവിയും വന്യമൃ​ഗങ്ങളും എല്ലാം തിങ്ങിനിറഞ്ഞ സ്ഥലമാണ് നമ്മുടെ രാജ്യം. ആളുകൾക്ക് എത്തിപ്പെടാൻ പറ്റുന്നിടവും പറ്റാത്ത സ്ഥലങ്ങളും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ ചില സ്ഥലങ്ങളിലൂടെയുള്ള സാഹസിക യാത്ര എക്കാലവും നിങ്ങളുടെ മനസ്സിന് നല്ലൊരു ഓർമ്മ നൽകുന്നതാണ്. അത്തരത്തിൽ നമ്മുടെ ഇന്ത്യയിൽ കണ്ടിരിക്കേണ്ട ചില സാഹസികത നിറഞ്ഞ വെള്ളച്ചാട്ടങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

കുഞ്ചിക്കൽ വെള്ളച്ചാട്ടം, കർണാടക

455 മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് പതഞ്ഞൊഴുകുന്ന കർണാടകയിലെ കുഞ്ചിക്കൽ വെള്ളച്ചാട്ടം ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമാണ്. അഗുംബെയ്ക്ക് സമീപം പശ്ചിമഘട്ടത്തിനോട് ചേർന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടെയെത്താൻ അല്പം സാഹസികത ആവശ്യമാണ്. കാരണം കൊടും കാടും മറ്റ് കടമ്പകളും കടന്നാൽ മാത്രമെ ഇവിടെക്ക് എത്താൻ കഴിയൂ.

ബരെഹിപാനി വെള്ളച്ചാട്ടം, ഒഡീഷ

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മറ്റൊരു വെള്ളച്ചാട്ടമാണ് ഒഡീഷയിലെ ബരെഹിപാനി വെള്ളച്ചാട്ടം. 399 മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന ബരെഹിപാനി വെള്ളച്ചാട്ടം സിംലിപാൽ ദേശീയോദ്യാനത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇടതൂർന്ന വനങ്ങളിലൂടെ രണ്ട് വലിയ തട്ടുകളായി താഴേക്ക് കുതിച്ചു ചാടുന്ന വെള്ളം ഏതൊരാൾക്ക് പുതു അനുഭവം നൽകുന്നു. വെള്ളച്ചാട്ടത്തിലേക്കുള്ള പാത കടുവകൾ അടങ്ങുന്ന വന്യമൃ​ഗങ്ങൾ ഉൾപ്പെട്ട പ്രദേശങ്ങളിലൂടെ കടന്നുപോകണം.

നോഹ്കാലികൈ വെള്ളച്ചാട്ടം, മേഘാലയ

340 മീറ്റർ ഉയരത്തിൽ നിന്ന് കൂറ്റൻ പാറക്കെട്ടുകൾക്കിടയിലൂടെ പതഞ്ഞൊഴുകുന്ന നോഹ്കാലിക്കൈ വെള്ളച്ചാട്ടം ഏതൊരു സാഹസികത ഇഷ്ടപ്പെടുന്ന ആൾക്കും അത്ഭുതമാണ്. ചുറ്റുമുള്ള പാറക്കെട്ടുകൾ താഴ്‌വരയുടെ അതിശയിപ്പിക്കുന്ന കാഴ്ചകൾക്കൊപ്പം ട്രെക്കിംഗുകൾ നടത്താനും അനുയോ​ജ്യമാണ്.

ദൂധ്സാഗർ വെള്ളച്ചാട്ടം, ഗോവ-കർണാടക അതിർത്തി

ഇന്ത്യയിലെ പേരുകേണ്ട വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് ദൂധ്സാഗർ. ഗോവ-കർണാടക അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം ഒരു അസാമാന്യ കാഴ്ചയാണ് നൽകുന്നത്. റെയിൽവേ ട്രാക്കുകളിലൂടെ സാഹസികമായി യാത്ര ചെയ്താൽ മാത്രമെ ഇവിടേക്ക് എത്താൻ കഴിയൂ. കാട്ടിലൂടെ ജീപ്പ് സവാരികളും ലഭ്യമാണ്. മഴക്കാലത്ത് ഈ വെള്ളച്ചാട്ടം മറ്റൊരു മനോഹരമായ കാഴ്ച്ചയാണ്.

മീൻമുട്ടി വെള്ളച്ചാട്ടം, കേരളം

വയനാടിലെ മീൻമുട്ടി വെള്ളച്ചാട്ടത്തിലെത്താൻ അല്പം സാഹസികത നേരിടേണ്ടി വന്നേക്കാം. എന്നാൽ ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത് കണ്ടിരിക്കേണ്ടതാണ്. മൂന്ന് തട്ടുകളായി ഒഴുകിയെത്തുന്ന ഈ വെള്ളച്ചാട്ടം തികച്ചും പ്രകൃതിയുടെ അനു​ഗ്രമാണ്. നിരവധി വിനോദസഞ്ചാരികളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്.