AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Running Benefits: ദിവസവും അല്പനേരം ഓടാം! ഹൃദയം ശക്തിപ്പെടും; കാണാം ഞെട്ടിക്കുന്ന മാറ്റങ്ങൾ

Few Seconds Running Benefits: യഥാർത്ഥത്തിൽ ഏതാനും സെക്കൻഡുകൾ മാത്രം ഓടുന്നത് പോലും ഹൃദയപേശികളെ ശക്തിപ്പെടുത്താനും ആരോ​ഗ്യകരമായി നിലനിർത്താനും സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. എങ്ങനെ സുരക്ഷിതമായി ഈ വ്യായാം ചെയ്യാമെന്നും അത് ചെയ്യുന്നതുകൊണ്ടുള്ള ​ഗുണങ്ങൾ എന്തെല്ലാമാണെന്നും നമുക്ക് നോക്കാം.

Running Benefits: ദിവസവും അല്പനേരം ഓടാം! ഹൃദയം ശക്തിപ്പെടും; കാണാം ഞെട്ടിക്കുന്ന മാറ്റങ്ങൾ
Running Image Credit source: Freepik
neethu-vijayan
Neethu Vijayan | Published: 06 May 2025 10:40 AM

നടത്തം, ഓട്ടം, സൈക്ലിങ് തുടങ്ങി നിരവധി വ്യായാമങ്ങൾ പ്രചാരത്തിലുണ്ട്. എന്നാൽ ഇതിൽ ഓട്ടം പലപ്പോഴും ആളുകൾക്ക് ബുദ്ധിമുട്ടായി തോന്നാറുണ്ട്. യഥാർത്ഥത്തിൽ ഏതാനും സെക്കൻഡുകൾ മാത്രം ഓടുന്നത് പോലും ഹൃദയപേശികളെ ശക്തിപ്പെടുത്താനും ആരോ​ഗ്യകരമായി നിലനിർത്താനും സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. എങ്ങനെ സുരക്ഷിതമായി ഈ വ്യായാം ചെയ്യാമെന്നും അത് ചെയ്യുന്നതുകൊണ്ടുള്ള ​ഗുണങ്ങൾ എന്തെല്ലാമാണെന്നും നമുക്ക് നോക്കാം.

പെട്ടെന്ന് ഓടുമ്പോൾ ഹൃദയം പ്രതികരിക്കുന്നത്

ഒരു ദിവസം കുറച്ച് സെക്കൻഡുകൾ ഓടുന്നത് പോലും നിങ്ങളുടെ ഹൃദയാരോഗ്യത്തെ കാര്യമായി ബാധിക്കുന്നു. കുറച്ച് സെക്കൻഡ് ഓട്ടം പോലുള്ള ചെറിയ, വ്യായാമങ്ങൾ ഹൃദയത്തെ കൂടുതൽ കൂടുതൽ ജോലികൾ ചെയ്യാൻ പ്രേരിപ്പിക്കുന്നുവെന്നും ഇത് ഹൃദയധമനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നുവെന്നും ഗവേഷണങ്ങൾ കാണിക്കുന്നു. ഈ ചെറിയ സമയമെടുത്തുള്ള വ്യായാമം ഹൃദയം കൂടുതൽ രക്തം പമ്പ് ചെയ്യാൻ കാരണമാകുന്നു. ഇത് കാര്യക്ഷമത വർദ്ധിപ്പിക്കുകയും കാലക്രമേണ ഹൃദയപേശികളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ചെറിയ സമയം ഓടുന്നതിലൂടെ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും, രക്തചംക്രമണം മെച്ചപ്പെടുകയും, പേശികളിലേക്കും അവയവങ്ങളിലേക്കും ഓക്സിജൻ വിതരണം മെച്ചപ്പെടുത്തുന്നതിനുമുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതികരണത്തെ ഉത്തേജിപ്പിക്കുന്നു.

ഓട്ടവും ഹൃദയപേശികളുടെ ശക്തിയും

ഏതാനും സെക്കൻഡുകൾ ഓടുന്നതിലൂടെ, ഹൃദയമിടിപ്പ് വർദ്ധിക്കുകയും അവരുടെ രക്തക്കുഴലുകൾ വികസിക്കുകയും പേശികൾക്ക് ഓക്സിജൻ നൽകുകയും ചെയ്യുന്നു. സമ്മർദ്ദത്തെ നേരിടാൻ ഈ പ്രവർത്തനം ഹൃദയത്തെ സഹായിക്കുന്നു. കൂടാതെ ദീർഘകാല ആരോഗ്യ ഗുണങ്ങൾക്ക് കാരണമാകുന്ന രീതിയാണിത്.

കാലക്രമേണ, ഹൃദയം കൂടുതൽ കാര്യക്ഷമമായിത്തീരുന്നു. വിശ്രമവേളയിൽ പോലും ഉയർന്ന ശേഷിയിൽ ഹൃദയത്തെ പ്രവർത്തിക്കാൻ ഈ വ്യായാമത്തിലൂടെ അനുവദിക്കുന്നു. വ്യായാമത്തിൻ്റെ ദൈർഘ്യമല്ല, തീവ്രതയാണ് യഥാർത്ഥത്തിൽ ശരീരത്തിന് നേട്ടം നൽകുന്നത്. ഓട്ടം 10-15 സെക്കൻഡ് മാത്രമേ നീണ്ടുനിൽക്കൂവെങ്കിലും, അത് ചില മാറ്റങ്ങൾക്ക് കാരണമാകും.

സുരക്ഷിതമായി എങ്ങനെ ചെയ്യാം

നിങ്ങളുടെ ഫിറ്റ്നസ് ദിനചര്യയിൽ ഓട്ടം കൂടി ചേർക്കുമ്പോൾ സുരക്ഷ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ആദ്യപടിയെന്നോണം ശരിയായി വാം അപ്പ് ചെയ്യുക എന്നതാണ്. കുറച്ച് സമയം ചെറിയ നടത്തമോ സ്ലോ ജോഗിംഗ് ആരംഭിക്കുന്നത് ഹൃദയത്തെയും പേശികളെയും കൂടുതൽ കഠിനാധ്വാനം ചെയ്യാൻ തയ്യാറാക്കാൻ സഹായിക്കുന്നു.