AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Eggs And High Cholesterol: മുട്ട ശരീരത്തിലെ കൊളസ്ട്രോളിൻ്റെ അളവിനെ എങ്ങനെയാണ് ബാധിക്കുന്നത്?

Eggs Affect High Cholesterol​: പ്രോട്ടീൻ്റെ ഏറ്റവും മികച്ച ഉറവിടമാണ് മുട്ടയെന്ന് നമുക്കറിയാം. 2020 ലെ ഒരു ന്യൂട്രിയന്റ്സ് മെറ്റാ-അനാലിസിസ് അനുസരിച്ച്, മുട്ട കഴിക്കുന്നത് കാലക്രമേണ കൊളസ്ട്രോളിൻ്റെ അളവിൽ എങ്ങനെ മാറ്റം വരുന്നുവെന്ന് എടുത്തുപറയുന്നു.

Eggs And High Cholesterol: മുട്ട ശരീരത്തിലെ കൊളസ്ട്രോളിൻ്റെ അളവിനെ എങ്ങനെയാണ് ബാധിക്കുന്നത്?
Eggs And High CholesterolImage Credit source: Getty Images
neethu-vijayan
Neethu Vijayan | Published: 13 Dec 2025 10:19 AM

കൊളസ്ട്രോൾ കൂടുമെന്ന ഭയത്താൽ പൊതുവെ മുട്ട കഴിക്കാൻ മടിക്കുന്നവരാണ് നമ്മളിൽ പലരും. മുട്ടയുടെ മഞ്ഞക്കരുവിനെയാണ് പലരും ഭയക്കുന്നത്. യഥാർത്ഥത്തിൽ മുട്ട കഴിച്ചാൽ കൊളസ്ട്രോൽ കൂടുമോ? പ്രോട്ടീൻ്റെ ഏറ്റവും മികച്ച ഉറവിടമാണ് മുട്ടയെന്ന് നമുക്കറിയാം. 2020 ലെ ഒരു ന്യൂട്രിയന്റ്സ് മെറ്റാ-അനാലിസിസ് അനുസരിച്ച്, മുട്ട കഴിക്കുന്നത് കാലക്രമേണ കൊളസ്ട്രോളിൻ്റെ അളവിൽ എങ്ങനെ മാറ്റം വരുന്നുവെന്ന് എടുത്തുപറയുന്നു.

ഉയർന്ന കൊളസ്ട്രോൾ ഉള്ള ആളുകൾക്കും, മുട്ട അത്ര അപകടമല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ മിതത്വം അത്യാവശ്യമാണ്. ഉയർന്ന കൊളസ്ട്രോൾ ഉള്ള ഒരു സാധാരണ വ്യക്തിക്ക് ഒരു ദിവസം ഒരു മുട്ട കഴിക്കുന്നത് സുരക്ഷിതമാണ്. യഥാർത്ഥത്തിൽ, നമ്മുടെ കരളാണ് രക്തത്തിൽ പ്രചരിക്കുന്ന കൊളസ്ട്രോളിന്റെ ഭൂരിഭാഗവും ഉത്പാദിപ്പിക്കുന്നത്. മുട്ടയിൽ കാണപ്പെടുന്ന കൊളസ്ട്രോളല്ല, പൂരിത കൊഴുപ്പും ട്രാൻസ് ഫാറ്റും മൂലമാണ് ഇത് കൂടുതൽ ഉണ്ടാകുന്നതെന്നാണ് പഠനം വെളിപ്പെടുത്തുന്നത്.

ALSO READ: പ്രഷർ കുക്കിംഗ്, വീണ്ടും ചൂടാക്കുക; ഇങ്ങനെയാണ് പാചകമെങ്കിൽ എല്ലാ ​ഗുണങ്ങളും നഷ്ടമാകും

ഒരു വലിയ മുട്ടയിൽ 1.5 ഗ്രാം വരെ പൂരിത കൊഴുപ്പ് മാത്രമാണ് അടങ്ങിയിട്ടുള്ളത്. ഇത് വെണ്ണ, ചീസ് എന്നിവയിലുള്ളതിലും വളരെ കുറവാണ്. നിങ്ങൾ ഉയർന്ന കൊളസ്ട്രോളുള്ള വ്യക്തിയാണെങ്കിൽ മുട്ട കഴിക്കുന്നതിലെ ചില രീതികൾ മാറ്റുക. അത്തരക്കാർ വളരെ കുറച്ച് എണ്ണയിൽ പാതി വേവിച്ച ഓംലെറ്റ് കഴിക്കുന്നത് വളരെ സുരക്ഷിതമായി കാണപ്പെടുന്നു. ഓട്ട്സ്, പച്ചക്കറികൾ, സാലഡ് എന്നിവയോടൊപ്പം മുട്ട കഴിക്കുന്നതും നല്ലതാണ്.

നമ്മുടെ കരളാണ് ശരീരത്തിലെ കൊളസ്ട്രോളിന്റെ ഭൂരിഭാഗവും ഉത്പാദിപ്പിക്കുന്നത്, പ്രധാനമായും പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളും ഇത് ഉത്തേജിപ്പിക്കുന്നു. മുട്ടകളിൽ വളരെ കുറച്ച് പൂരിത കൊഴുപ്പ് മാത്രമേ അടങ്ങിയിട്ടുള്ളൂ, ഏകദേശം 1.5 ഗ്രാം. അതിനാൽ അവ ചീത്ത കൊളസ്ട്രോളിൻ്റെ വർദ്ധനവിന് കാരണമാകില്ല. മുട്ടയ്ക്കുള്ളിലെ പോഷകങ്ങളായ ല്യൂട്ടിൻ, സിയാക്സാന്തിൻ, കോളിൻ, വിറ്റാമിൻ എ, ഡി, ബി എന്നിവ കണ്ണിന്റെ ആരോഗ്യം, തലച്ചോറിന്റെ പ്രവർത്തനം, പ്രതിരോധശേഷി എന്നിവയ്ക്ക് അത്യന്താപേക്ഷിതമാണ്.

ആഴ്ചയിൽ മൂന്ന് മുട്ട വരെ ഉയർന്ന കൊളസ്ട്രോൾ ഉള്ളവ്യക്തിക്ക് കഴിക്കാവുന്നതാണ്. മിതമായ അളവിൽ കഴിച്ചാൽ മിക്ക ആളുകളുടെയും രക്തത്തിലെ കൊളസ്ട്രോളിനെ മുട്ട കാര്യമായി ബാധിക്കില്ല എന്നതാണ് സത്യം. സംസ്കരിച്ച ഭക്ഷണങ്ങളിൽ നിന്നുള്ള ട്രാൻസ് ഫാറ്റുകൾ, വറുത്ത ലഘുഭക്ഷണങ്ങൾ, ചുവന്ന മാംസം എന്നിവയാണ് ഉയർന്ന കൊളസ്ട്രോളിനുള്ള പ്രധാന കാരണം.