AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Foods: എല്ലാ ദിവസവും ഇവ കഴിക്കാറുണ്ടോ, കാത്തിരിക്കുന്നത് വൻ അപകടം!

Foods eat daily that can be dangerous: ചില ഭക്ഷണങ്ങൾ ആരോഗ്യത്തിന് വളരെ ഗുണകരമാണെങ്കിലും അമിതമായി കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. അവ ഏതെല്ലാമെന്ന് നോക്കിയാലോ.....

Foods: എല്ലാ ദിവസവും ഇവ കഴിക്കാറുണ്ടോ, കാത്തിരിക്കുന്നത് വൻ അപകടം!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 13 Dec 2025 10:24 AM

ശരിയായ ഭക്ഷണക്രമത്തിന് നമ്മുടെ ജീവിതത്തിൽ വളരെയധികം പ്രാധാന്യമുണ്ട്. നിത്യവും കഴിക്കുന്ന ഭക്ഷണങ്ങളിൽ ചിലത് അമിതമായാലോ അല്ലെങ്കിൽ തെറ്റായ രീതിയിൽ കഴിച്ചാലോ ആരോഗ്യത്തിന് വലിയ ഭീഷണിയാകാൻ സാധ്യതയുണ്ട്. ചില ഭക്ഷണങ്ങൾ ആരോഗ്യത്തിന് വളരെ ഗുണകരമാണെങ്കിലും അമിതമായി കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. അവ ഏതെല്ലാമെന്ന് നോക്കിയാലോ…..

 

പപ്പായ

 

ധാരാളം ആരോ​ഗ്യ​ഗുണങ്ങളുള്ള പഴവർ​ഗമാണ് പപ്പായ.പ്പായയിൽ ഉള്ള lycopene, വൈറ്റമിൻ സി, നാരുകൾ എന്നിവ LDL കുറച്ച് ഹൃദയത്തെ സംരക്ഷിക്കുന്നു. കൂടാതെ ത്വക്കിനുണ്ടാകുന്ന കേടുപാടുകളും ചുളിവുകളും നീക്കുന്നു.

എന്നാൽ ​ഗർഭിണികൾ പഴുത്ത പപ്പായ ദിവസവും കഴിക്കുന്നത് നല്ലതല്ല. ഇവയിലെ ലാറ്റക്സ് അപകടകാരിയാണ്. എന്നാൽ വേവിച്ചതോ പഴുത്തതോ ആയ പപ്പായയിൽ ഈ പ്ര‌ശ്നമില്ല.

 

മുട്ട

 

ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ തരുന്ന ഭക്ഷണമാണ് മുട്ട. ഇവയിൽ പ്രോട്ടീൻ, വിറ്റാമിൻ എ, ഫോളേറ്റ്, വിറ്റാമിൻ ബി5, ബി 12, ബി2, ബി6, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ തുടങ്ങിയവയും ഫോസ്‌ഫെറസ്, സെലിനിയം, കാൽസ്യം, സിങ്ക്, കൊളിൻ, ഇരുമ്പ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.

എന്നാൽ, അമിതമായി മുട്ട കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടും. 100 ഗ്രാം മുട്ടയിൽ ഏതാണ്ട് മൂന്നു ഗ്രാം പൂരിത കൊഴുപ്പും 200–300 മി.ഗ്രാം കൊളസ്ട്രോളുമുണ്ട്. മുട്ട അടങ്ങുന്ന പ്രഭാത ഭക്ഷണം കഴിക്കുന്നവർക്ക് മറ്റുള്ളവരെക്കൾ കൊളസട്രോൾ ശരീരത്തിൽ കൂടുതലായിരിക്കും.

ALSO READ: മുട്ട വേണമെന്നില്ല, പ്രോട്ടീൻ റിച്ച് വെയ്റ്റ് ലോസ് വെജിറ്റേറിയൻ ബ്രേക്ഫാസ്റ്റ് റെസിപികൾ

 

ഉരുളക്കിഴങ്ങ്

 

അതുപോലെ ഉരുളക്കിഴങ്ങും അമിതമായി കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല. ഉരുളക്കിഴങ്ങിൽ കാർബോഹൈഡ്രേറ്റ് കൂടുതലാണ്. ഉരുളക്കിഴങ്ങ് പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിന് ഇടയാക്കും. ഇവയിലെ ഉയർന്ന അളവിലുള്ള കലോറി ഭാരം കൂടുന്നതിന് കാരണമാകും.