AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Anaemia In Women: സ്ത്രീകളിലെ വിളർച്ച എങ്ങനെ തടയാം; ഗൈനക്കോളജിസ്റ്റ് പറയുന്നു

How To Manage Anaemia In Women: ശൈത്യകാലം സ്ത്രീകളിൽ വിളർച്ചയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നാണ് ചില പഠനങ്ങൾ പറയുന്നത്. സൂര്യപ്രകാശം കുറയുന്നത് മൂലമുണ്ടാകുന്ന വിറ്റാമിൻ ഡിയുടെ കുറവാണ് ഇതിന് കാരണമാകുന്നത്. ഇരുമ്പ് ആഗിരണം നിയന്ത്രിക്കുന്നതിനും ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കുന്നതിനും വിറ്റാമിൻ ഡി പ്രധാന പങ്കുവഹിക്കുന്നു.

Anaemia In Women: സ്ത്രീകളിലെ വിളർച്ച എങ്ങനെ തടയാം; ഗൈനക്കോളജിസ്റ്റ് പറയുന്നു
Anaemia In WomenImage Credit source: Getty Images
neethu-vijayan
Neethu Vijayan | Published: 13 Dec 2025 12:22 PM

പ്രധാന പൊതുജനാരോഗ്യ പ്രശ്നമായി ഇപ്പോഴും തുടരുന്ന ഒന്നാണ് വിളർച്ച. പ്രത്യേകിച്ച് സ്ത്രീകളിൽ. പോഷകാഹാരക്കുറവ് എല്ലാവരെയും ബാധിക്കുന്ന ഘടകമാണ്. എന്നാൽ കുട്ടികളിലും ഗർഭിണികളിലും സ്ത്രീകളിലുമാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. ഇന്ത്യയിൽ, വിളർച്ച അഥവാ അനീമിയയാണ് മാതൃമരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നത്. തണുപ്പുകാലത്ത് സ്ത്രീകളിൽ ഉണ്ടാകുന്ന ഇത്തരം വിളർച്ചയെ എങ്ങനെ തടയാമെന്നാണ് ഇവിടെ പറയുന്നത്.

വിളർച്ചയെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് ഒബ്‌സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി സീനിയർ കൺസൾട്ടന്റായ ഡോ. സ്വാതി സിൻഹയാണ് വിശദീകരിക്കുന്നത്. ശൈത്യകാലം സ്ത്രീകളിൽ വിളർച്ചയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നാണ് ചില പഠനങ്ങൾ പറയുന്നത്. സൂര്യപ്രകാശം കുറയുന്നത് മൂലമുണ്ടാകുന്ന വിറ്റാമിൻ ഡിയുടെ കുറവാണ് ഇതിന് കാരണമാകുന്നത്. ഇരുമ്പ് ആഗിരണം നിയന്ത്രിക്കുന്നതിനും ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കുന്നതിനും വിറ്റാമിൻ ഡി പ്രധാന പങ്കുവഹിക്കുന്നു.

Also Read: മുട്ട ശരീരത്തിലെ കൊളസ്ട്രോളിൻ്റെ അളവിനെ എങ്ങനെയാണ് ബാധിക്കുന്നത്?

ശൈത്യകാലത്ത് വിറ്റാമിൻ ഡിയുടെ അളവ് കുറയുമ്പോൾ, ശരീരം ഇരുമ്പ് ആഗിരണം തടയുന്ന ഹോർമോണായ ഹെപ്സിഡിൻ കൂടുതൽ ഉത്പാദിപ്പിക്കുകയും വിളർച്ച അനുഭവപ്പെടുകയും ചെയ്യുന്നു. ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിൻ ബി 12, പ്രോട്ടീൻ, അമിനോ ആസിഡുകൾ, വിറ്റാമിൻ എ, സി, ബി-കോംപ്ലക്സ് ഗ്രൂപ്പിലെ മറ്റ് വിറ്റാമിനുകൾ എന്നിവ ഉൾപ്പെടെയുള്ള പോഷകങ്ങളുടെ അപര്യാപ്തതയാണ് പ്രധാനമായും വിളർച്ച ഉണ്ടാകുന്നതിന് കാരണമായി പറയുന്നത്.

സൂര്യപ്രകാശം കുറവേൽക്കുന്ന സ്ത്രീകളിലും വിളർച്ച ഉണ്ടാകുന്നത് സ്വാഭാവികമാണ്. വ്യായാമം മുതൽ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് വരെയുള്ള നിരവധി പ്രധാന ജീവിതശൈലി ഘടകങ്ങളിലൂടെ വിളർച്ചയെ തടയാനാകും. കൂടാതെ 15 മുതൽ 30 മിനിറ്റ് വരെ വെയിലേൽക്കുന്നത് സ്വാഭാവിക വിറ്റാമിൻ ഡി അളവ് വർദ്ധിപ്പിക്കാൻ സഹായിക്കും. ഇരുമ്പിന്റെയും വിറ്റാമിനുകളുടെയും അളവ് കാലാനുസൃതമായി കുറയുന്നത് നേരിടാൻ, നിങ്ങളുടെ ഭക്ഷണക്രമം നേരെയാക്കുക.