High Cholesterol: കൊളസ്ട്രോൾ കൂടുതലാണോ? അബദ്ധത്തിൽപോലും ഇവ കഴിക്കല്ലേ
High Cholesterol Diet: വ്യായാമത്തോടൊപ്പം തന്നെ ഭക്ഷണക്രമത്തിലും അതീവ ശ്രദ്ധ ആവശ്യമാണ്. എന്നൽ നിങ്ങൾ രാവിലെ കഴിക്കുന്ന ചില ആഹാരങ്ങൾ ശരീരത്തിലെ മോശം കൊളസ്ട്രോളിന്റെ അളവ് കൂട്ടുമെന്ന് അറിയാമോ?
ശരീരത്തിലെ ഉയർന്ന കൊളസ്ട്രോൾ ഹൃദയാരോഗ്യത്തിന് വലിയ ഭീഷണിയാണ്. രക്തത്തിലെ ‘ചീത്ത’ കൊളസ്ട്രോൾ കുറയ്ക്കണമെങ്കിൽ വ്യായാമത്തോടൊപ്പം തന്നെ ഭക്ഷണക്രമത്തിലും അതീവ ശ്രദ്ധ ആവശ്യമാണ്. എന്നൽ നിങ്ങൾ രാവിലെ കഴിക്കുന്ന ചില ആഹാരങ്ങൾ ശരീരത്തിലെ മോശം കൊളസ്ട്രോളിന്റെ അളവ് കൂട്ടുമെന്ന് അറിയാമോ?
പ്രഭാതഭക്ഷണത്തിൽ ഒഴിവാക്കേണ്ടവ
സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ
സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഒഴിവാക്കണം. ഇവയിൽ ഉയർന്ന അളവിൽ പൂരിത കൊഴുപ്പും (Saturated Fat) ഉപ്പും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ കൊളസ്ട്രോൾ നില പെട്ടെന്ന് വർദ്ധിപ്പിക്കാൻ കാരണമാകും.
മധുരം ചേർത്ത ധാന്യങ്ങൾ
ആരോഗ്യകരമെന്ന് കരുതി നമ്മൾ കഴിക്കുന്ന പല സിറീൽസുകളിലും വലിയ അളവിൽ പഞ്ചസാരയും ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ ട്രൈഗ്ലിസറൈഡുകളുടെ അളവ് കൂട്ടുകയും നല്ല കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു.
ബേക്കറി പലഹാരങ്ങൾ
പേസ്ട്രികൾ, ഡോനട്ടുകൾ, മഫിനുകൾ എന്നിവ രുചികരമാണെങ്കിലും അവയിൽ ട്രാൻസ് ഫാറ്റും പഞ്ചസാരയും ധാരാളമുണ്ട്. മാവ് സംസ്കരിക്കുമ്പോൾ ഉണ്ടാകുന്ന ഈ കൊഴുപ്പുകൾ ധമനികളിൽ തടസ്സമുണ്ടാക്കാൻ കാരണമാകും.
ALSO READ: ചിക്കൻ കഴിക്കേണ്ടത് തൊലി കളഞ്ഞോ കളയാതെയോ? ഏതാണ് ആരോഗ്യകരം
വൈറ്റ് ബ്രഡ്
മൈദ കൊണ്ട് നിർമ്മിച്ച വൈറ്റ് ബ്രഡ് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടുന്നു. ഇത് പരോക്ഷമായി കൊളസ്ട്രോൾ വർദ്ധിക്കുന്നതിലേക്ക് നയിക്കും. ഇതിന് പകരമായി നാരുകൾ അടങ്ങിയ ഹോൾ ഗ്രെയിൻ ബ്രഡ് തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
കൊഴുപ്പ് കൂടിയ പാലുൽപ്പന്നങ്ങൾ
ഫുൾ ക്രീം പാൽ, വെണ്ണ, ക്രീം ചീസ് എന്നിവ പ്രഭാതഭക്ഷണത്തിൽ സ്ഥിരമായി ഉപയോഗിക്കുന്നത് കൊളസ്ട്രോൾ രോഗികൾക്ക് ഗുണകരമല്ല. ഇവയിൽ പൂരിത കൊഴുപ്പ് ഉയർന്ന അളവിലുണ്ട്. പകരമായി കൊഴുപ്പ് കുറഞ്ഞ പാൽ അല്ലെങ്കിൽ തൈര് ഉപയോഗിക്കാം.
പകരം എന്ത് കഴിക്കാം?
കൊളസ്ട്രോൾ കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓട്‌സ്, പഴങ്ങൾ, നട്‌സ്, മുട്ടയുടെ വെള്ള (പരിമിതമായി), റാഗി തുടങ്ങിയ നാരുള്ള ഭക്ഷണങ്ങൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ആരോഗ്യവിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല. ടിവി9മലയാളം സ്ഥിരീകരിക്കുന്നില്ല