HIV Vaccine: വെറും രണ്ട് കുത്തിവെപ്പുകൾ മതി എയ്ഡ്സ് തടയാൻ, എച്ച്‌ഐവി വാക്സിൻ ഉടനെത്തുമോ?
HIV Prevention Breakthrough: നിലവിൽ എച്ച്ഐവിയെയും അതുവഴിസിനെയും പ്രതിരോധിക്കാൻ പ്രീ എക്സ്പോഷൻ പ്രോഫിലാക്സിസ് എന്നറിയപ്പെടുന്ന രീതിയിൽ ദിവസേന ഗുളികകൾ കഴിക്കുകയോ ഓരോ 8 ആഴ്ചയിലും കുത്തിവെപ്പ് എടുക്കുകയും ആണ് ചെയ്യുന്നത്.
ന്യൂഡൽഹി: ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് വ്യാപനം തടയുന്നതിൽ അതീവ ഫലപ്രദം എന്ന് തെളിയിക്കപ്പെട്ട ലെനകപവിർ എന്ന കുത്തിവെപ്പ് മരുന്നിന് അനുമതി നൽകാൻ യൂറോപ്പ്യൻ മെഡിസിൻസ് ഏജൻസി യൂറോപ്യൻ യൂണിയനോട് ശുപാർശ ചെയ്തു. വർഷത്തിൽ വെറും രണ്ടു കുത്തിവെപ്പുകൾ മാത്രം മതിയാവും എന്നതാണ് ഈ മരുന്നിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ മരുന്നിന്റെ അംഗീകാരം പതിറ്റാണ്ടുകളായി തുടരുന്ന എച്ച്ഐവിക്കെതിരായ പോരാട്ടത്തിൽ ഒരു പുതിയ അധ്യായം കുറിക്കും എന്നാണ് പ്രതീക്ഷ.
ഗിലിയേറ്റ് സയൻസസ് യെയ്റ്റുവോ എന്ന പേരിൽ യൂറോപ്പിൽ വിൽക്കുന്ന ലെനകപാവിർ വളരെ ഫലപ്രദമാണെന്ന് യൂറോപ്യൻ ഡ്രഗ് റെഗുലേറ്ററുടെ വിലയിരുത്തലിൽ വ്യക്തമായി. ഇഎംഎയുടെ ശുപാർശ യൂറോപ്യൻ കമ്മീഷൻ അംഗീകരിച്ചു കഴിഞ്ഞാൽ 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും ഐസ്ലാൻഡ് നോർവേ ലിക്റ്റൻസ്റ്റൈൻ എന്നിവിടങ്ങളിലും ഈ മരുന്നിന് അംഗീകാരം ലഭിക്കും. കോശങ്ങളിൽ കടന്നു കയറുന്ന വൈറസ് പെരുകുന്നത് ഈ മരുന്ന് തടയും എന്ന് നേരത്തെ പഠനങ്ങൾ തെളിയിച്ചിരുന്നു.
നിലവിൽ എച്ച്ഐവിയെയും അതുവഴിസിനെയും പ്രതിരോധിക്കാൻ പ്രീ എക്സ്പോഷൻ പ്രോഫിലാക്സിസ് എന്നറിയപ്പെടുന്ന രീതിയിൽ ദിവസേന ഗുളികകൾ കഴിക്കുകയോ ഓരോ 8 ആഴ്ചയിലും കുത്തിവെപ്പ് എടുക്കുകയും ആണ് ചെയ്യുന്നത്. എന്നാൽ ഗവേഷകർ ഇപ്പോൾ വികസിപ്പിച്ച ഈ മരുന്ന് വർഷത്തിൽ രണ്ട് തവണ മാത്രം കുത്തിവെച്ചാൽ മതിയാകും എന്നത് എച്ച്ഐവി പ്രതിരോധ രംഗത്ത് വലിയ മുന്നേറ്റമാണ്.