മോണയിലെ രക്തസ്രാവം ഇല്ലാതാക്കാം... ഇതാ പ്രകൃതിദത്ത വഴികൾ Malayalam news - Malayalam Tv9

Health tips: മോണയിലെ രക്തസ്രാവം ഇല്ലാതാക്കാം… ഇതാ പ്രകൃതിദത്ത വഴികൾ

Published: 

04 May 2024 14:03 PM

മോണയിൽ രക്തസ്രാവം ഉണ്ടാകുന്നത് മോണരോഗത്തിൻ്റെ സൂചനകളിലൊന്നാണ്. അതിനാൽ, നിങ്ങളുടെ തൂവെള്ള വെള്ള മാത്രമല്ല, അവയെ മുറുകെ പിടിക്കുന്ന മോണകളെയും പരിപാലിക്കേണ്ടത് പ്രധാനമാണ്.

1 / 4ഉപ്പുവെള്ളത്തിൽ വായ കഴുകുക: ഉപ്പിന് ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റിസെപ്റ്റിക് ഗുണങ്ങളുണ്ട്. ഇത് വീക്കം കുറയ്ക്കാനും മോണയിൽ രക്തസ്രാവമുണ്ടാക്കുന്ന അണുബാധകളെ ചെറുക്കാനും സഹായിക്കുന്നു. ചെറുചൂടുള്ള വെള്ളത്തിൽ ‌ഉപ്പ് കലർത്തിയ ലായനി ഉപയോഗിച്ച് വായ നന്നായി കഴുകുക. ദിവസത്തിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാവുന്നതാണ്.

ഉപ്പുവെള്ളത്തിൽ വായ കഴുകുക: ഉപ്പിന് ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റിസെപ്റ്റിക് ഗുണങ്ങളുണ്ട്. ഇത് വീക്കം കുറയ്ക്കാനും മോണയിൽ രക്തസ്രാവമുണ്ടാക്കുന്ന അണുബാധകളെ ചെറുക്കാനും സഹായിക്കുന്നു. ചെറുചൂടുള്ള വെള്ളത്തിൽ ‌ഉപ്പ് കലർത്തിയ ലായനി ഉപയോഗിച്ച് വായ നന്നായി കഴുകുക. ദിവസത്തിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാവുന്നതാണ്.

2 / 4

ക്രാൻബെറി ജ്യൂസ്: മധുരമില്ലാത്ത ക്രാൻബെറി ജ്യൂസ് എടുത്ത് ദിവസവും കുടിക്കുക. ക്രാൻബെറിയിൽ ഫിനോളിക് ആസിഡുകളും ആന്തോസയാനിനുകളും ഉൾപ്പെടുന്നു. ഇത് നിങ്ങളുടെ പല്ലുകളെയും മോണകളെയും ദോഷകരമായ ബാക്ടീരിയകളിൽ നിന്ന് അകറ്റി നിർത്താൻ സഹായിക്കുന്നു.

3 / 4

മഞ്ഞൾ: മഞ്ഞൾ അണുബാധകൾ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ്. ഇതിലെ കുർക്കുമിൻ സംയുക്തത്തിന് മോണയിൽ നിന്ന് രക്തസ്രാവം തടയാൻ സഹായിക്കുന്ന ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റിമൈക്രോബയൽ ഗുണങ്ങൾ ഉണ്ട്. കുറച്ച് മഞ്ഞളും കടുകെണ്ണയും യോജിപ്പിച്ച് മിശ്രിതം നിങ്ങളുടെ മോണയിൽ മൃദുവായി മസാജ് ചെയ്യുക.

4 / 4

തേൻ ഉപയോ​ഗിച്ച് മസാജ്: നിങ്ങളുടെ വിരൽത്തുമ്പിൽ കുറച്ച് തേൻ എടുത്ത് അത് മോണയിൽ മൃദുവായി മസാജ് ചെയ്യുക. മോണയിൽ രക്തസ്രാവം ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കുന്ന ആൻ്റി ബാക്ടീരിയൽ, ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ തേനിനുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ