AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Brain Health: ഉച്ചകഴിഞ്ഞുള്ള ഉറക്കം തലച്ചോറിന് നല്ലതോ ചീത്തയോ? ഈ ശീലം മാറ്റേണ്ടതുണ്ടോ

Afternoon Naps Benefits: ഉച്ചകഴിഞ്ഞുള്ള ഈ ഉറക്കം (Afternoon Nap) തലച്ചോറിൻ്റെ ആരോഗ്യത്തിന് നല്ലതാണോ അതോ ദോഷം ചെയ്യുമോ എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. ഈ ശീലം നമ്മൾ മാറ്റേണ്ടതുണ്ടോ? അമിതമായാൽ അമൃതും വിഷമെന്നപോലെ തന്നെ ഉച്ചയുറക്കത്തിൻ്റെ കാര്യത്തിലും ഇത് തന്നെയാണ് ശാസ്ത്രലോകം പറയുന്നത്. ഈ വിഷയത്തിന് പിന്നിലെ ശാസ്ത്രീയ വശങ്ങളും, തലച്ചോറിനെ ഇത് എങ്ങനെ ബാധിക്കുന്നുവെന്നും കൃത്യമായി മനസ്സിലാക്കാം.

Brain Health: ഉച്ചകഴിഞ്ഞുള്ള ഉറക്കം തലച്ചോറിന് നല്ലതോ ചീത്തയോ? ഈ ശീലം മാറ്റേണ്ടതുണ്ടോ
പ്രതീകാത്മക ചിത്രംImage Credit source: David Espejo/Moment/Getty Images
Neethu Vijayan
Neethu Vijayan | Published: 29 May 2026 | 11:02 AM

ഊണുകഴിഞ്ഞാൽ ഒന്ന് ചെറുതായി ഉറങ്ങാൻ കൊതിക്കാത്തവർ കുറവാണ്. പ്രത്യേകിച്ച് നല്ല ആഹാരം കഴിച്ച ശേഷം. എന്നാൽ ഉച്ചകഴിഞ്ഞുള്ള ഈ ഉറക്കം (Afternoon Nap) തലച്ചോറിൻ്റെ ആരോഗ്യത്തിന് നല്ലതാണോ അതോ ദോഷം ചെയ്യുമോ എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. ഈ ശീലം നമ്മൾ മാറ്റേണ്ടതുണ്ടോ? അമിതമായാൽ അമൃതും വിഷമെന്നപോലെ തന്നെ ഉച്ചയുറക്കത്തിൻ്റെ കാര്യത്തിലും ഇത് തന്നെയാണ് ശാസ്ത്രലോകം പറയുന്നത്. പലരിലും സംശയമുണർത്തുന്ന ഈ വിഷയത്തിന് പിന്നിലെ ശാസ്ത്രീയ വശങ്ങളും, തലച്ചോറിനെ ഇത് എങ്ങനെ ബാധിക്കുന്നുവെന്നും കൃത്യമായി മനസ്സിലാക്കാം.

ALSO READ: തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ലേ?; ഈ ശീലങ്ങൾ മാറ്റൂ, സുഖനിദ്രയ്ക്കുള്ള വഴികൾ

ഉച്ചയുറക്കം നൽകുന്ന ഗുണങ്ങൾ

ഓർമ്മശക്തി വർദ്ധിപ്പിക്കുന്നു: പകൽ സമയത്തെ ചെറിയ മയക്കം തലച്ചോറിലെ വിവരങ്ങളെ ദീർഘകാല ഓർമ്മകളാക്കി മാറ്റാൻ സഹായിക്കുന്നു. ഇത് പഠനത്തിനും മറ്റ് കാര്യങ്ങൾക്കും കൂടുതൽ സഹായിക്കുന്നു.

മാനസിക ഉന്മേഷവും ശ്രദ്ധയും: ഉച്ചയ്ക്ക് ശേഷം ശരീരത്തിനുണ്ടാകുന്ന സ്വാഭാവിക തളർച്ചയെ മറികടക്കാൻ ഇത്തരം ചെറിയ ഉറക്കത്തിന് സാധിക്കും. ഇത് നിങ്ങളുടെ ദൈനദിനം പ്രവർത്തി ഉൾപ്പെടെയുള്ള ജോലികളിലെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നു.

തലച്ചോറിന്റെ വാർദ്ധക്യം തടയുന്നു: കൃത്യമായി പകൽ ഉറങ്ങുന്നവരുടെ തലച്ചോറിൻ്റെ വോളിയം മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായിരിക്കുമെന്നും, ഇത് തലച്ചോറിൻ്റെ വാർദ്ധക്യത്തെ സാവധാനത്തിലാക്കുമെന്നും ചില പഠനങ്ങൾ വ്യക്തമാക്കുന്നു.

സമ്മർദ്ദം കുറയ്ക്കുന്നു: ഉച്ചയുറക്കം ശരീരത്തിലെ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കുകയും മനസ്സിന് ശാന്തത നൽകുകയും ചെയ്യും.

ഉച്ചയുറക്കം വില്ലനാകുന്നത് എപ്പോൾ?

​ഗുണങ്ങളുണ്ടെങ്കിലും എപ്പോഴും ഉച്ചയുറക്കം നല്ലതാകണമെന്നില്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ ഇത് ദോഷകരമായി മാറാം. നിങ്ങൾ മുക്കാൽ മണിക്കൂറിലോ ഒരു മണിക്കൂറിലോ അധികം ഉച്ചയ്ക്ക് ഉറങ്ങിയാൽ തലച്ചോർ ആഴത്തിലുള്ള ഉറക്കത്തിലേക്ക് പോകുന്നു. ഇതിനുശേഷം ഉണരുമ്പോൾ കൂടുതൽ ക്ഷീണവും തലവേദനയോ മന്ദതയോ ഒക്കെ അനുഭവപ്പെടാം. ഉച്ചയ്ക്ക് ഒരുപാട് നേരം ഉറങ്ങുന്നത് രാത്രിയിലെ ഉറക്കത്തെ കാര്യമായി ബാധിക്കുന്നു. രാത്രി നന്നായി ഉറങ്ങിയിട്ടും ഉച്ചയ്ക്ക് ക്ഷീണവും ഉറക്കവും വരുന്നത് പ്രമേഹം, തൈറോയ്ഡ് അല്ലെങ്കിൽ ഹൃദയസംബന്ധമായ മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണത്തെയും സൂചിപ്പിക്കുന്നു.

എത്ര സമയം ഉറങ്ങണം?

ഉച്ചയുറക്കം തലച്ചോറിന് അമൃതാകണമെങ്കിൽ അതിന്റെ സമയക്രമം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. 15 മുതൽ 20 മിനിറ്റ് വരം ഉറങ്ങുന്നതാണ് തലച്ചോറിന് ഏറ്റവും ഉത്തമം. തലച്ചോറിനെ ഉണർത്താനും ഓർമ്മശക്തി കൂട്ടാനും ഈ ചെറിയ സമയം മാത്രം മതിയാകും. ഉണരുമ്പോൾ നല്ല ഫ്രഷ്നസ്സ് കിട്ടുകയും ചെയ്യും. അതുപോലെ ഉച്ചയ്ക്ക് ഒരു മണിക്കും മൂന്ന് മണിക്കും ഇടയിലുള്ള സമയമാണ് ഉറങ്ങാൻ ഏറ്റവും നല്ലത്. വൈകുന്നേരം നാല് മണിക്ക് ശേഷമുള്ള ഉറക്കം രാത്രിയിലെ ഉറക്കത്തെ ബാധിക്കും.

നിങ്ങൾ മണിക്കൂറുകളോളം ഉച്ചയ്ക്ക് ഉറങ്ങുകയും, അത് കാരണം രാത്രി ഉറക്കം നഷ്ടപ്പെടുകയും, ഉണരുമ്പോൾ കടുത്ത തലവേദനയും മടിയും അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ തീർച്ചയായും ഈ ശീലം മാറ്റേണ്ടതുണ്ട്. പകരം ഉച്ചയ്ക്ക് ശേഷം അല്പം വെള്ളം കുടിക്കുകയോ നടക്കുകയോ ചെയ്ത് ആ ഉറക്കത്തെ മാറ്റിയെടുക്കാൻ ശ്രദ്ധിക്കുക.

English Summary:

People feel guilty about taking afternoon naps when energy dips, but it can actually be beneficial. Short nap could leave you feeling more refreshed, mentally clearer and better equipped to take on the rest of the day.

Follow Us