AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Goa Bubble Lake: കൈയടിച്ചാൽ കുമിളകൾ പൊന്തിവരും!; ഗോവയിലെ ഈ അത്ഭുത തടാകം കണ്ടിട്ടുണ്ടോ?

Budbudyanchi Tali Or Goa Bubble Lake: സൗത്ത് ഗോവയിലെ സാംഗ്വേ താലൂക്കിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. 'ബുഡ്ബുദ്യഞ്ചി താലി’ എന്നാണ് ഈ പ്രതിഭാസത്തെ സഞ്ചാരികൾ വിശേഷിപ്പിക്കുന്നത്. അതായത് 'കുമിളകളുടെ തടാകം' എന്നാണ് അർത്ഥം. നമ്മൾ കൈയടിക്കുകയോ ഉറക്കെ ശബ്ദമുണ്ടാക്കുകയോ ചെയ്താൽ ഈ തടാകത്തിൻ്റെ അടിത്തട്ടിൽ നിന്നും വലിയ കുമിളകൾ പൊന്തിവരും. കേട്ടാൽ ആർക്കും അത്ഭുതം തോന്നുന്ന ഒരു പ്രതിഭാസമാണ് ഇവിടെ നടക്കുന്നത്.

Goa Bubble Lake: കൈയടിച്ചാൽ കുമിളകൾ പൊന്തിവരും!; ഗോവയിലെ ഈ അത്ഭുത തടാകം കണ്ടിട്ടുണ്ടോ?
Bubble LakeImage Credit source: Social Media
Neethu Vijayan
Neethu Vijayan | Updated On: 29 May 2026 | 01:34 PM

ഗോവ എന്ന് കേൾക്കുമ്പോൾ ഭൂരിഭാഗം പേരുടെയും മനസ്സിലേക്ക് ഓടിയെത്തുക അലയടിക്കുന്ന കടൽത്തീരങ്ങളും, പാർട്ടികളും, നൈറ്റ് ലൈഫുമൊക്കെയാണ്. എന്നാൽ ബീച്ചുകൾക്കപ്പുറം പച്ചപ്പുനിറഞ്ഞ കാടുകളും ഒട്ടനവധി പ്രകൃതി ഒളിപ്പിച്ചു വെച്ചിരിക്കുന്ന അത്ഭുതങ്ങളും ​ഗോവയിലുണ്ട്. അത്തരത്തിൽ സഞ്ചാരികളെയും ശാസ്ത്രലോകത്തെയും ഒരേപോലെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ് ദക്ഷിണ ഗോവയിലെ ‘നെത്രാവലി കുമിള തടാകം’ (Netravali Bubbling Lake). സൗത്ത് ഗോവയിലെ സാംഗ്വേ താലൂക്കിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ‘ബുഡ്ബുദ്യഞ്ചി താലി’ എന്നാണ് ഈ പ്രതിഭാസത്തെ സഞ്ചാരികൾ വിശേഷിപ്പിക്കുന്നത്. അതായത് ‘കുമിളകളുടെ തടാകം’ എന്നാണ് അർത്ഥം.

നമ്മൾ കൈയടിക്കുകയോ ഉറക്കെ ശബ്ദമുണ്ടാക്കുകയോ ചെയ്താൽ ഈ തടാകത്തിൻ്റെ അടിത്തട്ടിൽ നിന്നും വലിയ കുമിളകൾ പൊന്തിവരും. കേട്ടാൽ ആർക്കും അത്ഭുതം തോന്നുന്ന ഒരു പ്രതിഭാസമാണ് ഇവിടെ നടക്കുന്നത്. ഈ തടാകത്തിന് ഏകദേശം 400 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രദേശവാസികൾ അഭിപ്രായപ്പെടുന്നത്.

ALSO READ: മഴയത്ത് ഗവി കാണാൻ പോയാലോ?; ഇപ്പോൾ പോയാൽ കാണാം ഈ കാഴ്ച്ചകൾ

തടാകത്തിന്റെ പ്രത്യേകത

ദക്ഷിണ ഗോവയിലെ സാങ്കേം താലൂക്കിലെ നെത്രാവലി എന്ന മനോഹരമായ ഗ്രാമത്തിലാണ് ഗോപിനാഥ് ക്ഷേത്രത്തോട് ചേർന്നുള്ള ഈ കുളം സ്ഥിതി ചെയ്യുന്നത്. പച്ചക്കല്ല് പാകിയതുപോലെ തെളിഞ്ഞ ശാന്തമായ ജലമാണ് ഈ കുളത്തിന്റെ മറ്റൊരു പ്രത്യേകത. എന്നാൽ ഈ തടാകക്കരയിൽ നിന്ന് നമ്മൾ ഉറക്കെ കൈയടിക്കുകയോ, കൂവുകയോ, അല്ലെങ്കിൽ തറയിൽ ശക്തമായി ചവിട്ടുകയോ ചെയ്താൽ നിമിഷങ്ങൾക്കകം കുളത്തിൻ്റെ അടിത്തട്ടിൽ നിന്നും കുമിളകൾ മുകളിലേക്ക് വരുന്നത് കാണാം.

നമ്മൾ ഉണ്ടാക്കുന്ന ശബ്ദത്തിന്റെ തീവ്രത കൂടുന്നതിനനുസരിച്ച് കുമിളകളുടെ എണ്ണവും വേഗതയും കൂടും. ഒരു ചെറിയ കൈയടി പോലും വെള്ളത്തിൽ ചലനങ്ങളുണ്ടാക്കുമെന്നതാണ് പ്രത്യേകത. പലരും ഇതിനെ ഒരു മാന്ത്രിക പ്രതിഭാസമായോ ദൈവീക ശക്തിയായോ ഒക്കെയാണ് കാണാൻ ആ​ഗ്രഹിക്കുന്നത്. എന്നാൽ ഇതിന് പിന്നിൽ വലിയൊരു ശാസ്ത്രമുണ്ട്.

കുമിളകൾക്ക് പിന്നിലെ ശാസ്ത്രം

തടാകത്തിൻ്റെ അടിത്തട്ടിലെ മണ്ണിൽ വൻതോതിൽ മീഥെയ്ൻ അല്ലെങ്കിൽ കാർബൺ ഡയോക്സൈഡ് പോലുള്ള വാതകങ്ങൾ രൂപപ്പെടുന്നുണ്ട്. ഇവ പുറന്തള്ളപ്പെടാൻ കാത്തുനിൽക്കുകയാണ്. നമ്മൾ കൈയടിക്കുമ്പോഴോ ശബ്ദമുണ്ടാക്കുമ്പോഴോ ഉണ്ടാകുന്ന വായുവിലെ ചലനങ്ങളും ശബ്ദതരംഗങ്ങളും തടാകത്തിലെ വെള്ളത്തിനടിയിലേക്ക് പ്രകമ്പനങ്ങൾ എത്തിക്കുന്നു. ഈ പ്രകമ്പനങ്ങൾ അടിത്തട്ടിൽ നിന്നും പുറത്തേക്ക് വരാൻ കാത്തുനിൽക്കുന്ന വാതകങ്ങളെ പെട്ടെന്ന് പുറതെത്തിക്കാൻ പ്രേരിപ്പിക്കുകയും, അവ ജലനിരപ്പിലേക്ക് കുമിളകളായി രൂപപ്പെടുകയും ചെയ്യുന്നു.

നാട്ടുകാരുടെ വിശ്വാസം മറ്റൊരു തരത്തിലാണ്. തടാകത്തിനടിയിൽ ഒരു ദൈവമുണ്ടെന്നും കൈയടിക്കുമ്പോൾ ആ ദൈവം പ്രതികരിക്കുന്നതാണെന്നുമാണ് പ്രദേശവാസികളിൽ ചിലർ വിശ്വസിക്കുന്നത്. ഗോപിനാഥ് ക്ഷേത്രത്തിന്റെ സാമീപ്യം കാരണം ഇതിനെ ശ്രീകൃഷ്ണനുമായി ബന്ധപ്പെടുത്തി കാണുന്നവരും ചെറുതല്ല. കൃത്യമായ ഒരു വിശദീകരണം ഇല്ലാത്തതുകൊണ്ട് തന്നെ ഈ നിഗൂഢത ആസ്വദിക്കാനാണ് പലർക്കും ഇഷ്ടം.

എങ്ങനെ എത്തിച്ചേരാം?

മഡ്ഗാവ് റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 45 കിലോമീറ്റർ ദൂരമുണ്ട് നെത്രാവലിയിലേക്ക്. പനാജിയിൽ നിന്നും ഏകദേശം 70 കിലോമീറ്ററോളം യാത്ര ചെയ്യേണ്ടിവരും. കാടുകൾക്കും തോട്ടങ്ങൾക്കും നടുവിലൂടെയുള്ള മനോഹരമായ യാത്രയാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്ന മറ്റൊരു ഘടകം. ഗോവയിലെ വന്യജീവി സങ്കേതങ്ങളായ നേത്രാവലി വൈൽഡ് ലൈഫ് സാങ്ച്വറി, പ്രശസ്തമായ സാവരി വെള്ളച്ചാട്ടം എന്നിവയും ഇതിന് അടുത്തുള്ളതാണ്.

English Summary:

With names like Budbud, Budbudyachi Tali, and simply Bubble Lake, Netravali Lake in South Goa already hints at the mystery it holds. Tucked away in the sleepy village of Netravali. Clap your hands or make a sound nearby, and the water suddenly comes alive with fizzing bubbles.

 

 

Follow Us