Cheaper Smartphone: റിയൽമിയുടെ 3000 രൂപയുടെ ഫോൺ ഇന്ത്യയിൽ എന്ന്?
വില കുറവാകുമ്പോൾ ഫീച്ചറുകളിലും അൽപ്പം കുറവ് പ്രതീക്ഷിക്കാം. റിയൽമിയുടെ C-2 വിൻ്റെ പ്രധാന പ്രത്യേകത അതിൻ്റെ പ്രോസ്സറാണ് മീഡിയടെക് പി22 പിന്തുണയോടെ ഇത് പ്രവർത്തിക്കുന്നത്. ചില വെബ്സൈറ്റുകൾ പങ്കുവെക്കുന്ന വിവരങ്ങൾ പ്രകാരം ഫോൺ അധികം താമസിക്കാതെ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യുംമെന്നാണ്. ഏന്നാൽ ചില പ്രശ്നങ്ങൾ ഇതിൽ ഇപ്പോഴുമുണ്ട് എന്നത് അറിഞ്ഞിരിക്കണം.
ഇതുക്കും മേലെ ഒരു ബജറ്റ് ഫോൺ സ്വപ്നം മാത്രമായിരിക്കും എന്ന് പറഞ്ഞാൽ അത് എത്ര പേർക്ക് മനസ്സിലാവും അങ്ങനെയൊരു സ്മാർട്ട്ഫോണാണ് റിയൽമിയുടെ C-2 S എന്താണിത്ര പ്രത്യേകത എന്ന് കരുതുന്നവർ അറിഞ്ഞിരിക്കേണ്ടത് സംഭവത്തിൻ്റെ വിലയാണ് ഏതാണ്ട് 3400 രൂപയുണ്ടെങ്കിൽ നിങ്ങൾക്ക് ഇങ്ങനെയൊരു ഫോൺ വാങ്ങാൻ സാധിക്കും. ഇത് സ്വപ്നമാണോ സത്യമാണോ എന്നൊക്കെ ഇപ്പോൾ പലർക്കും തോന്നിയേക്കാം. എന്തായാലും സംഭവം സത്യം തന്നെയാണ്. റിയൽമി അങ്ങനെയൊരു ഫോൺ വിപണിയിലേക്ക് എത്തിച്ചിട്ടുണ്ട്. അതിനെ പറ്റിയാണ് ഇനി പരിശോധിക്കുന്നത്.
റിയൽമിയുടെ C-2s
വില കുറവാകുമ്പോൾ ഫീച്ചറുകളിലും അൽപ്പം കുറവ് പ്രതീക്ഷിക്കാം. റിയൽമിയുടെ C-2 വിൻ്റെ പ്രധാന പ്രത്യേകത അതിൻ്റെ പ്രോസ്സറാണ് മീഡിയടെക് പി22 പിന്തുണയോടെ ഇത് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 9.0 ആണ് ഇതിൻ്റെ ഒഎസ്. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ഫോണിന് 6.1 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിരിക്കുന്നത്.
ഒപ്പം 13 എംപി + 2 എംപി ഡ്യുവൽ റിയർ ക്യാമറയും 5 എംപി ഫ്രണ്ട് ക്യാമറയും ഇതിനുണ്ട്. 4000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. ഒപ്പം ആവശ്യമെങ്കിൽ എക്സ്പാൻഡബിൾ സ്റ്റോറേജും ലഭ്യമാണ്, ഒപ്പം 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ഓൺ-ദി-ഗോ എന്നിവയെല്ലാം റിയൽമിയുടെ C-2 എസിലുണ്ട്.
ALSO READ : Budget Phones: 10000 രൂപ കൊടുത്താൽ 6000 mah ബാറ്ററിയുള്ള ഫോൺ, ഞെട്ടിയോ
ഫോൺ ഇന്ത്യയിലുണ്ടോ
ഇതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വില കണ്ട് പലരും അതിശയിച്ച് വാങ്ങാൻ തയ്യാറെടുക്കും മുൻപ് ഒരു കാര്യം കൂടി അറിഞ്ഞിരിക്കണം. ഇന്ത്യയിൽ ഫോൺ ഇതുവരെ എത്തിയിട്ടില്ല. നിലവിൽ 2020-ൽ ഫോൺ തായ്ലൻ്റിൽ ലോഞ്ച് ചെയ്ത വിലയാണ് 3400. എന്നാൽ ചില വെബ്സൈറ്റുകൾ പങ്കുവെക്കുന്ന വിവരങ്ങൾ പ്രകാരം ഫോൺ അധികം താമസിക്കാതെ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യുംമെന്നാണ്. ഏന്നാൽ റിയൽമി ഇത് ഒഫീഷ്യലായി പറഞ്ഞിട്ടില്ല. എന്നാൽ ഇത്രയും വിലക്കുറവിൽ എത്തുന്ന മോഡൽ ഇന്ത്യയിൽ ലോഞ്ച് ചെയ്താൽ അതിവേഗത്തിൽ വിൽപ്പന നടക്കുമെന്ന് ചില മാർക്കറ്റ് അനലിസ്റ്റുകളും നിരീക്ഷിക്കുന്നു.
ഇതാണ് ആ ഫോൺ
Realme C2s quietly unveiled with a Helio P22 SoC and dual camera https://t.co/TrgzlRye8m pic.twitter.com/QMm8MbBl1c
— UniverSmartphone (@UniverSmartphon) January 7, 2020
എന്തു കൊണ്ട് വാങ്ങണം
ബജറ്റ് ഫ്രണ്ട്ലി, എൻട്രി ലെവൽ ഫോണുകൾ മാത്രം താത്പര്യമുള്ളവർക്ക് എല്ലാം കൊണ്ടും പറ്റിയ മോഡലായിരിക്കും ഇത്. വിലക്കുറവും, താരതമ്യേനെ ചെറിയ ഫീച്ചറുകൾ വേണ്ടവർക്കും ഇത് ഉപയോഗിക്കാവുന്നതാണ്. വിലയിലും വലിയ കൂടുതലില്ല. പ്രായമായവർക്കും, അധികം ആവശ്യങ്ങളില്ലാത്തവർക്കും, ഒരു സ്മാർട്ട്ഫോൺ ഉപയോഗിച്ച് പഠിക്കേണ്ടവർക്കുമെല്ലാം ബെസ്റ്റ് മോഡലാണിത്.
English Summary
When did Realme’s Cheapest budget friendly Smartphone C2s Launching India. This Smartphone costs approximately Rs 3400 on Thailand market. Few websites saying this phone likely to launch soon in Indian Market. Here we discussing about this phone’s features and Price.