AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Stress And Reproduction: ജോലിയിലെ സമ്മർദ്ദവും പ്രത്യുൽപാദന ശേഷിയും തമ്മിൽ ബന്ധമുണ്ടോ? വിദ​ഗ്ധർ പറയുന്ന കാരണമിതാ…

stress connected with reproduction : ഇന്നത്തെ കാലത്ത് ട്രാഫിക്, സമയപരിധി, ശബ്ദം, സോഷ്യൽ മീഡിയ എന്നിവയെല്ലാം നിരന്തര സമ്മർദ്ദമായി മാറുന്നു. പ്രയാസകരമായ സംഭാഷണങ്ങൾ, ട്രാഫിക്കിലെ കുടുങ്ങിക്കിടക്കൽ തുടങ്ങിയവ പോലും ശരീരം നിരന്തരമായ ഭീഷണിയായി കണക്കാക്കുന്നുവെന്ന് ലോങ്മാൻ പറയുന്നു.

Stress And Reproduction: ജോലിയിലെ സമ്മർദ്ദവും പ്രത്യുൽപാദന ശേഷിയും തമ്മിൽ ബന്ധമുണ്ടോ? വിദ​ഗ്ധർ പറയുന്ന കാരണമിതാ…
Job StressImage Credit source: Getty images
aswathy-balachandran
Aswathy Balachandran | Updated On: 03 Dec 2025 20:45 PM

മനുഷ്യരെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് സമ്മർദ്ദം. തുടർച്ചയായുള്ള ഈ സമ്മർദ്ദങ്ങൾ ഫലപ്രദമായി നേരിടാൻ ആധുനിക മനുഷ്യർക്ക് ബുദ്ധിമുട്ടായിരിക്കുമെന്നാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്. നിരന്തരമായ സമ്മർദ്ദം മനുഷ്യരുടെ ആരോഗ്യത്തെയും പ്രത്യുത്പാദന ശേഷിയെയും പോലും ബാധിച്ചേക്കാമെന്ന് ഗവേഷകർ പറയുന്നു.

സ്യൂറിച്ച് യൂണിവേഴ്സിറ്റിയിലെ പരിണാമ നരവംശശാസ്ത്രജ്ഞൻ കോളിൻ ഷായും ലഫ്‌ബറോ യൂണിവേഴ്സിറ്റിയിലെ ഡാനിയേൽ ലോങ്ങ്മാനും ചേർന്ന് ‘ബയോളജിക്കൽ റിവ്യൂസി’ൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇന്നത്തെ കാലത്ത് ട്രാഫിക്, സമയപരിധി, ശബ്ദം, സോഷ്യൽ മീഡിയ എന്നിവയെല്ലാം നിരന്തര സമ്മർദ്ദമായി മാറുന്നു. പ്രയാസകരമായ സംഭാഷണങ്ങൾ, ട്രാഫിക്കിലെ കുടുങ്ങിക്കിടക്കൽ തുടങ്ങിയവ പോലും ശരീരം നിരന്തരമായ ഭീഷണിയായി കണക്കാക്കുന്നുവെന്ന് ലോങ്മാൻ പറയുന്നു.

 

ശരീരം പ്രതികരിക്കുന്ന രീതി

 

ചെറുതും പെട്ടെന്നുള്ളതുമായ അപകടങ്ങൾക്കുവേണ്ടി പരിണമിച്ചതാണ് നമ്മുടെ സ്ട്രെസ് പ്രതികരണം. എന്നാൽ, ശരീരത്തിന്റെ പരിണാമ രീതിയും ആധുനിക ജീവിതവും തമ്മിൽ ഇന്ന് വലിയൊരു വിടവ് നിലനിൽക്കുന്നു. നിരന്തരമായ സമ്മർദ്ദം പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും ഓർമശക്തിയെ ബാധിക്കുകയും ചെയ്യുന്നുവെന്നും ഗവേഷകർ നിരീക്ഷിക്കുന്നു. കുറഞ്ഞുവരുന്ന ആഗോള പ്രത്യുത്പാദന നിരക്ക്, വീക്കം, കുറഞ്ഞ ബീജങ്ങളുടെ എണ്ണം എന്നിവയെല്ലാം സമ്മർദ്ദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ സൂചനകളാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.