Oral Health: പ്രഭാതഭക്ഷണത്തിന് മുമ്പോ ശേഷമോ പല്ല് തേക്കേണ്ട്? ആരോഗ്യത്തിന് ഏറ്റവും നല്ലത്
Oral Health And Routines: പ്രഭാതഭക്ഷണത്തിന് മുമ്പ് പല്ല് തേയ്ക്കണമെന്നതിന് ക്ലിനിക്കലിൽ നിർദ്ദേശങ്ങളൊന്നുമില്ല, പക്ഷേ ഇതൊരു ആരോഗ്യകരമായ ദിനചര്യയായി കണക്കാക്കപ്പെടുന്നു. പല്ലിലുണ്ടാവുന്ന ബാക്ടീരിയകളെ 12 മണിക്കൂറിനകം നീക്കം ചെയ്യപ്പെട്ടില്ലെങ്കിൽ ഇവ പല്ലിനെ സാരമായി തന്നെ ബാധിക്കുന്നു.
രാവിലെ പല്ലു തേക്കുന്നത് നമ്മുടെ പതിവ് ശീലങ്ങളിൽ ഒന്നാണ്. രാവിലെയും രാത്രിയിലും മുടങ്ങാതെ പല്ല് തേക്കുന്നവരുമുണ്ട്. വായയുടെ ആരോഗ്യം കാത്ത് സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണം ഉൾപ്പെടെ ദന്താരോഗ്യത്തെ വളരെയേറെ സ്വാധീനിക്കാറുണ്ട്. അതിനാൽ കുട്ടികൾ മുതൽ മുതിർന്നവർ വരെ വായയുടെ ആരോഗ്യവും ശുചിത്വം പാലിക്കേണ്ടത് വളരെ പ്രധാനമാണ്. പല്ല് തേയ്ക്കേണ്ടത് അത്യാവശ്യമാണെങ്കിലും, അത് എപ്പോഴാണ് ചെയ്യേണ്ടത് എന്ന് നമ്മൾ ഇന്നേവരെ ചിന്തിച്ചിട്ടുണ്ടാകില്ല.
കാരണം രാവിലെ എഴുന്നേറ്റാലുടൻ പല്ലുതേക്കുന്നതാണ് നമ്മുടെ ശീലം. ദന്തഡോക്ടറായ ഡോ. മിഷേൽ ജോർഗെൻസൺ, ഈ വിഷയത്തെക്കുറിച്ച് പറയുന്നത് എന്താണെന്ന് നമുക്ക് നോക്കാം. അടുത്തിടെയായി ഉയർന്നുവന്ന ചോദ്യങ്ങളിൽ ഒന്നാണ് പ്രഭാതഭക്ഷണത്തിന് മുൻപോ ശേഷമോ, പല്ല് തേയ്‌ക്കേണ്ടത് എപ്പോൾ? എന്നത്. ചിലർക്കിടയിൽ ഭക്ഷണത്തിന് ശേഷം പല്ല് തേക്കുന്നതാണ് നല്ലത് എന്നൊരു കാഴ്ച്ചപ്പാട് ഉയർന്നുവരുന്നുണ്ട്. എന്നാൽ ഇതിൽ എത്രത്തോളം സത്യമുണ്ടെന്ന് പലർക്കും അറിയില്ല.
Also Read: ദിവസവും രാത്രിയിൽ പതിവാക്കൂ ഇഞ്ചി വെള്ളം; മാറ്റങ്ങൾ അത്ഭുതപ്പെടുത്തും
പ്രഭാതഭക്ഷണത്തിന് മുമ്പ് പല്ല് തേയ്ക്കണമെന്നതിന് ക്ലിനിക്കലിൽ നിർദ്ദേശങ്ങളൊന്നുമില്ല, പക്ഷേ ഇതൊരു ആരോഗ്യകരമായ ദിനചര്യയായി കണക്കാക്കപ്പെടുന്നു. ഡോ. മിഷേലിൻ്റെ അഭിപ്രായത്തിൽ, ഭക്ഷണത്തിന് മുമ്പ് തന്നെയാണ് പല്ല് തേക്കേണ്ടത്. രാത്രി മുഴുവൻ ഉറങ്ങിയ ശേഷമുള്ള പല്ലിലെ ബാക്ടീരിയകളുടെയും മറ്റ് ദോഷകരമായ അണുക്കളുടെയും സാനിധ്യം കുറയ്ക്കാൻ സാധിക്കുന്നു. ഭക്ഷണത്തിന് ശേഷമാണ് പല്ല് തേക്കുന്നതെങ്കിൽ ഈ അണുക്കൾ ഭക്ഷണത്തോടൊപ്പം ഉള്ളിൽ എത്തിപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഇനി നിങ്ങൾ, പ്രഭാതഭക്ഷണത്തിന് ശേഷം പല്ല് തേയ്ക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ, ഭക്ഷണം കഴിച്ച് ഏകദേശം 30 മിനിറ്റ് കഴിഞ്ഞതിന് ശേഷം മാത്രമെ പല്ലു തേക്കാവൂ. പ്രത്യേകിച്ച് അസിഡിറ്റിയുള്ള ഭക്ഷണമാണ് കഴിക്കുന്നതെങ്കിൽ. പല്ലിലുണ്ടാവുന്ന ബാക്ടീരിയകളെ 12 മണിക്കൂറിനകം നീക്കം ചെയ്യപ്പെട്ടില്ലെങ്കിൽ ഇവ പല്ലിനെ സാരമായി തന്നെ ബാധിക്കുമെന്നതാണ് പ്രധാനമായി ഓർക്കേണ്ടത്. കൂടാതെ ദന്താരോഗ്യത്തിൻ്റെ ഭാഗമെന്നോണം ഇടയ്ക്കിടെ പല്ലിൻ്റെ ചെക്കപ്പ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തുന്നത് മറ്റ് അസുഖങ്ങളുടെ സാധ്യത ഗണ്യമായി കുറയ്ക്കുന്നു.