AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Health Tips: ചായയും ബിസ്കറ്റും കഴിച്ച് ദിവസം തുടങ്ങുന്നവരാണോ? കുടലിൻ്റെ ആരോഗ്യം ഇനി നോക്കണ്ട

Tea and Biscuit Side Effects: രാത്രി മുഴുവൻ നീണ്ട ഉപവാസത്തിന് ശേഷം വയർ ഒഴിഞ്ഞിരിക്കുമ്പോൾ ഈ കോമ്പോ കഴിക്കുന്നത് ശരീരത്തെ മൊത്തത്തിൽ ബാധിക്കുന്നു. ഈ സമയത്ത് ചായയിലെ കഫീനും ടാനിനും ആമാശയത്തിലെ ആസിഡ് ഉൽപ്പാദനം വർദ്ധിപ്പിക്കും. അതിലൂടെ നിങ്ങൾക്ക് നെഞ്ചെരിച്ചിലും വിട്ടുമാറാത്ത അസിഡിറ്റിയും ഉണ്ടാകുന്നു.

Health Tips: ചായയും ബിസ്കറ്റും കഴിച്ച് ദിവസം തുടങ്ങുന്നവരാണോ? കുടലിൻ്റെ ആരോഗ്യം ഇനി നോക്കണ്ട
Tea And Biscuit Side EffectsImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 02 Mar 2026 | 11:53 AM

ചിലർ അവരുടെ ദിവസം ആരംഭിക്കുന്നത് തന്നെ ഒരു ​ഗ്ലാസ് ചായയും ബിസ്കറ്റും കഴിച്ചുകൊണ്ടാണ്. ഈ ശീലം ഒന്ന് മാറിയാൽ അന്നത്തെ ദിവസം തന്നെ ഇല്ലാതാകുന്ന ചിലരുണ്ട്. എന്നാൽ വർഷങ്ങളായുള്ള നിങ്ങളുടെ ഈ ശീലം അത്ര നിസ്സാരമായി കാണേണ്ട. നമ്മുടെ ദഹനവ്യവസ്ഥയെയും കുടലിൻ്റെ ആരോഗ്യത്തെയും ഇവ നശിപ്പിക്കുമെന്ന് എത്രപേർക്കറിയാം? ഈ ശീലത്തിന് പിന്നിലെ പ്രധാന പ്രശ്നം ഇവ വെറും വയറ്റിൽ കഴിക്കുന്നു എന്നതാണ്.

വിപണിയിൽ ലഭ്യമാകുന്ന മിക്ക ബിസ്കറ്റുകളും തയ്യാറാക്കുന്നത് മൈദ, പഞ്ചസാര, വനസ്പതി എന്നിവ ഉപയോഗിച്ചാണ്. മൈദയിൽ നാരുകൾ ഒട്ടും അടങ്ങിയിട്ടില്ല. ഇത് കുടലിലെ ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുകയും മലബന്ധത്തിന് കാരണമാവുകയും ചെയ്യുന്നു. രാത്രി മുഴുവൻ നീണ്ട ഉപവാസത്തിന് ശേഷം വയർ ഒഴിഞ്ഞിരിക്കുമ്പോൾ ഈ കോമ്പോ കഴിക്കുന്നത് ശരീരത്തെ മൊത്തത്തിൽ ബാധിക്കുന്നു. ഈ സമയത്ത് ചായയിലെ കഫീനും ടാനിനും ആമാശയത്തിലെ ആസിഡ് ഉൽപ്പാദനം വർദ്ധിപ്പിക്കും. അതിലൂടെ നിങ്ങൾക്ക് നെഞ്ചെരിച്ചിലും വിട്ടുമാറാത്ത അസിഡിറ്റിയും ഉണ്ടാകുന്നു.

ALSO READ: മുടികൊഴിച്ചിലും വിട്ടുമാറാത്ത ക്ഷീണവും; സ്ത്രീകളിൽ വിറ്റാമിൻ ബി 12 കുറഞ്ഞാൽ

നമ്മുടെ പ്രതിരോധശേഷി നിലനിർത്തുന്നത് കുടലിലെ നല്ല ബാക്ടീരിയകളെന്ന് അറിയപ്പെടുന്നവയാണ്. ബിസ്കറ്റിലെ കൃത്രിമ മധുരവും പ്രിസർവേറ്റീവുകളും ഈ ബാക്ടീരിയകളെ കാലക്രമേണ നശിപ്പിക്കുന്നു. അതിലൂടെ ദഹനക്കേട്, ഗ്യാസ്, വയർ വീർക്കൽ എന്നിവയ്ക്ക് കാരണമാകുന്നു. അതുപോലെ തന്നെ രാവിലെ ചായയും ബിസ്കറ്റും കഴിക്കുന്നവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാറുണ്ട്. ഇത് അല്പസമയത്തേക്ക് ഊർജ്ജം നൽകുമെങ്കിലും പിന്നീട് നിങ്ങളെ ക്ഷീണിപ്പിക്കുന്നു. ഈ അവസ്ഥ ഒടുവിൽ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

ശീലം മാറ്റാൻ എന്ത് ചെയ്യണം?

ഇതൊരു നല്ല ശീലമല്ലെന്ന് തോന്നുന്നവർക്ക് അത് മാറ്റാൻ പരീക്ഷിക്കാവുന്ന ചില ആരോഗ്യകരമായ വഴികളുണ്ട്. ദിവസം തുടങ്ങാൻ ഏറ്റവും നല്ലത് ഒരു ഗ്ലാസ് ഇളം ചൂടുവെള്ളമോ അല്ലെങ്കിൽ നാരങ്ങാവെള്ളമോ ആണ്. ഇത് നിങ്ങൾക്ക് ഒരു ദിവസം മുഴുവൻ ഊർജ്ജം നൽകുന്നു. ചായ ഒഴിവാക്കാൻ കഴിയുന്നില്ലെങ്കിൽ അത് കുടിക്കുന്നതിന് 15 മിനിറ്റ് മുൻപ് കുതിർത്ത ബദാമോ വാൽനട്ടോ കഴിക്കുന്നത് ആസിഡ് റിഫ്ലക്സ് കുറയ്ക്കുന്നു.

ബിസ്കറ്റിന് പകരം പഴങ്ങളോ ഫൈബർ അടങ്ങിയ ഓട്‌സോ കഴിക്കാവുന്നതാണ്. പാൽ ചായയ്ക്ക് പകരം ഇഞ്ചിയിട്ട ചായയോ ഗ്രീൻ ടീയോ ശീലമാക്കാം. കുടലിൻ്റെ ആരോഗ്യം മോശമായാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ കൂടിയാണ്. രാവിലെ ചായയും ബിസ്കറ്റും കഴിക്കുന്ന ശീലം ഇന്ന് തന്നെ നിർത്തുക. ആരോഗ്യകരമായ ഒരു പ്രഭാതം നിങ്ങളെ ദിവസം മുഴുവൻ എനർജിയോടെ പിടിച്ചുനിർത്തുന്നത്.

Follow Us