Office tips: എന്തൊക്കെ ചെയ്തിട്ടും ജോലിസ്ഥലത്ത് വിലയില്ലേ… ഇങ്ങനെ ഒന്നു പെരുമാറി നോക്കൂ…
How to Be Respected at Work : മരങ്ങളാണ് ആദ്യം മുറിക്കപ്പെടുന്നത് സത്യസന്ധരായ ആളുകളാണ് ആദ്യം ദുരിതത്തിൽ ആവുന്നത് എന്ന് പറയപ്പെടുന്നു. എപ്പോഴും വിവേകമാണ് പ്രധാനപ്പെട്ടത്. അതിനാൽ സത്യസന്ധരായിരിക്കുന്നതിനപ്പുറം വിവേകത്തോടെ പ്രവർത്തിക്കാനും സംസാരിക്കാനും ശ്രമിക്കുക.
പലപ്പോഴും നന്നായി ജോലി ചെയ്തിട്ടും ജോലി സ്ഥലങ്ങളിൽ കൃത്യമായി നിങ്ങൾ പരിഗണിക്കപ്പെടാറില്ലേ…. കൃത്യമായ ബഹുമാനം നിങ്ങളുടെ അഭിപ്രായങ്ങൾക്കും ഓഫീസിൽ നിങ്ങൾക്ക് നിങ്ങളുടെ ഒരു സ്ഥാനവും ലഭിക്കുന്നില്ലെങ്കിൽ നിങ്ങളുടെ വർക്ക് മോശമായതുകൊണ്ട് മാത്രമാകില്ല. ഓഫീസിലെ കൃത്യമായ സ്ഥാനം അർദ്ധരാത്രി വരെ ഇമെയിലുകൾക്ക് മറുപടി നൽകിയും എല്ലാ പ്രോജക്ടുകൾക്കും സമ്മതം മൂളിയും അനാവശ്യമായി തമാശ കേട്ട് ചിരിച്ചുകൊടുത്തും ഉണ്ടാക്കേണ്ടതല്ല..
ശാന്തമായി നേരിടുക
നിങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ പലരോടും പറഞ്ഞു അതിൽ സംതൃപ്തി കണ്ടെത്താതെ ശാന്തമായി ജോലിയിൽ ശ്രദ്ധിക്കുക. ജോലികൾ എപ്പോഴും ഭാരപ്പെട്ടതാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ ജോലി എളുപ്പമാണെന്ന് അതിൽ മാത്രം ശ്രദ്ധിക്കുന്നുവെന്ന് മറ്റുള്ളവരിൽ ധാരണ ഉണ്ടാക്കുക.
അമിതമായി സത്യസന്ധത കാണിക്കാതിരിക്കുക
മരങ്ങളാണ് ആദ്യം മുറിക്കപ്പെടുന്നത് സത്യസന്ധരായ ആളുകളാണ് ആദ്യം ദുരിതത്തിൽ ആവുന്നത് എന്ന് പറയപ്പെടുന്നു. എപ്പോഴും വിവേകമാണ് പ്രധാനപ്പെട്ടത്. അതിനാൽ സത്യസന്ധരായിരിക്കുന്നതിനപ്പുറം വിവേകത്തോടെ പ്രവർത്തിക്കാനും സംസാരിക്കാനും ശ്രമിക്കുക.
ആത്മവിശ്വാസം
എല്ലാവരും പരിഭ്രാന്തരായിരിക്കുമ്പോഴും ശാന്തമായി കാര്യങ്ങൾ നേരിടാനുള്ള മനസ്ഥിതിയാണ് പ്രധാനമായും വേണ്ടത്. മീറ്റിങ്ങുകളെ കൂളായി നേരിടുക . എപ്പോഴും സംയമനം പാലിക്കുക. ഒരിക്കലും അഭിനയം ആകരുത് പെരുമാറ്റം.
കാര്യങ്ങൾ തുടങ്ങുന്നതിനു മുൻപ്
ഒരു ജോലിയിലേക്ക് കടക്കും മുമ്പ് സ്വയം മൂന്നു ചോദ്യങ്ങൾ ചോദിക്കുക.
- ഞാൻ എന്തിനാണ് ഇത് ചെയ്യുന്നത്
- അതിന്റെ പാർശ്വഫലങ്ങൾ എന്ത്
- ഞാൻ ഇതിൽ വിജയിക്കുമോ
ഈ മൂന്നു കാര്യങ്ങളിലും തൃപ്തികരമായ ഒരു ഉത്തരം ലഭിച്ചാൽ മാത്രം മുമ്പോട്ടു പോവുക. എല്ലാത്തിനോടും സമ്മതം മൂളേണ്ടതില്ല.
യഥാർത്ഥ ശക്തി മനസ്സിനാണ്
ചെറിയ ചെറിയ ഗോളുകൾ സെറ്റ് ചെയ്യാതെ നീണ്ട കാലത്തേക്ക് ഫലം തരുന്ന വലിയ ലക്ഷ്യങ്ങൾ മുന്നിൽകണ്ട് പ്രവർത്തിക്കുക. നിങ്ങൾ ഓഫീസിൽ ഇല്ലാത്തപ്പോൾ പോലും നിങ്ങളുടെ അഭിപ്രായം ആളുകൾ തേടുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിക്കുന്നിടത്താണ് വിജയം. നിങ്ങളുടെ സാന്നിധ്യം ശ്രദ്ധിക്കുന്ന രീതി പ്രതികരിക്കുന്ന രീതി എല്ലാം വ്യത്യസ്തമായിരിക്കണം.