AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Papaya Payasam: മഴ തകർക്കട്ടെ, പപ്പായ പായസം കുടിച്ച് ഉഷാറാകാം; റെസിപ്പി ഇതാ…

Papaya Payasam Recipe: പാൽ പായസം, അട, സേമിയം തുടങ്ങി നമുക്ക് പരിചിതമായ ധാരാളം റെസിപ്പി ഉണ്ട്. എന്നാൽ ഇത്തവണ കുറച്ച് വെറൈറ്റി പിടിച്ചാലോ... സീസൺ ആയതിനാൽ എല്ലാ വീട്ടിലും ഇപ്പോൾ പപ്പായ സുലഭമായിരിക്കും. അതുകൊണ്ട് തന്നെ ഇന്ന് പപ്പായ കൊണ്ട് ഒരടിപൊളി പായസം ഉണ്ടാക്കാം...

Papaya Payasam: മഴ തകർക്കട്ടെ, പപ്പായ പായസം കുടിച്ച് ഉഷാറാകാം; റെസിപ്പി ഇതാ…
പ്രതീകാത്മക ചിത്രംImage Credit source: Getty Images/ Social media
Nithya Vinu
Nithya Vinu | Updated On: 08 Aug 2026 | 12:27 PM

നിർത്താൻ ഭാവമില്ലാതെ മഴ തകർത്തുപെയ്യുകയാണ്. ഈ തണുപ്പത്ത് നല്ല ചൂടോടെ ഒരു പായസം അങ്ങ് കുടിച്ചാലോ… പാൽ പായസം, അട, സേമിയം തുടങ്ങി നമുക്ക് പരിചിതമായ ധാരാളം റെസിപ്പി ഉണ്ട്. എന്നാൽ ഇത്തവണ കുറച്ച് വെറൈറ്റി പിടിച്ചാലോ… സീസൺ ആയതിനാൽ എല്ലാ വീട്ടിലും ഇപ്പോൾ പപ്പായ സുലഭമായിരിക്കും. അതുകൊണ്ട് തന്നെ ഇന്ന് പപ്പായ കൊണ്ട് ഒരടിപൊളി പായസം ഉണ്ടാക്കാം… ഓണമല്ലേ വരുന്നത്, ഓണസദ്യക്കും പപ്പായ പായസം തന്നെ ഒരുക്കാമെന്നേ….

പപ്പായ പായസം ഉണ്ടാക്കിയാലോ….

ആവശ്യമായ ചേരുവകൾ

  • പഴുക്കാത്ത പപ്പായ: 1 എണ്ണം (ഇടത്തരം)
  • പാൽ: 1 ലിറ്റർ
  • പഞ്ചസാര: 2 കപ്പ്
  • കണ്ടെൻസ്ഡ് മിൽക്ക്: 2 ടേബിൾ സ്‌പൂൺ
  • നെയ്യ്: 4 ടേബിൾ സ്‌പൂൺ
  • ഏലക്കാപ്പൊടി: 1 ടീസ്‌പോൺ
  • അണ്ടിപരിപ്പ്: 50 ഗ്രാം
  • ഉണക്കമുന്തിരി: 50 ഗ്രാം

ALSO READ: മഴ മാറി, വെള്ളകെട്ടും ഒഴിഞ്ഞു; ഇനി ആറന്മുള വള്ളസദ്യ കഴിക്കാൻ പോകാം; അറിയേണ്ടതെല്ലാം!

തയ്യാറാക്കുന്ന വിധം

  1. പപ്പായ തൊലിയും കുരുവും കളഞ്ഞത്‌ ഒരു സ്ലയിഡെറിൽ ഉരച്ചെടുത്തത് ചൂട് വെള്ളത്തിൽ നന്നായി കഴുകുക.
  2. ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ 2 ടേബിൾ സ്‌പൂൺ നെയ്യ് ഒഴിച്ച് അതിൽ പപ്പായ ഇട്ട് പച്ച മണം മാറുന്നത്‌ വരെ ഇളക്കണം.
  3. അതിലേക്ക് ¼ കപ്പ് പഞ്ചസാരയും കുറച്ചു വെള്ളവും ചേർത്തിട്ട് നന്നായി വേവിക്കണം.
  4. വേറെ ഒരു പാത്രത്തിൽ പാൽ തിളപ്പിച്ചു ¾ പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ചേർത്തു നന്നായി കുറകുന്ന വരെ ഇളക്കി തിളപ്പിക്കുക.
  5. പാൽ കുറുകിയ ശേഷം അതിൽ വേവിച്ച പപ്പായയും ബാക്കി നെയ്യിൽ അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്ത് ഇതിലേയ്ക് ചേർത്ത് ഇളക്കുക. രുചികരമായ പപ്പായ പായസം തയ്യാർ.

പപ്പായ ആരോഗ്യഗുണങ്ങൾ

പപ്പായയിൽ അടങ്ങിയിരിക്കുന്ന ‘പാപ്പെയ്ൻ’ എന്ന എൻസൈം പ്രോട്ടീനുകളെ എളുപ്പത്തിൽ ദഹിപ്പിക്കാൻ സഹായിക്കുന്നു. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ മലബന്ധം, വയറു വീർക്കൽ എന്നിവ തടയാൻ ഇത് വളരെ നല്ലതാണ്. അതുപോലെ, ഒരു ദിവസം ശരീരത്തിന് ആവശ്യമായ വിറ്റാമിൻ സി-യുടെ വലിയൊരു പങ്ക് പപ്പായയിൽ നിന്ന് ലഭിക്കും. ഇത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ജലദോഷം, പനി എന്നിവയിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യുന്നു.

പപ്പായയിലുള്ള ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ സി, ഫൈബർ എന്നിവ രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു. വിറ്റാമിൻ എ, ഫ്ലേവനോയിഡുകൾ, ലൂട്ടീൻ തുടങ്ങിയ ഘടകങ്ങൾ പപ്പായയിൽ ധാരാളമുണ്ട്. ഇത് കാഴ്ചശക്തി വർധിപ്പിക്കാനും പ്രായമാകുമ്പോൾ ഉണ്ടാകുന്ന തിമിരം, കാഴ്ച മങ്ങൽ എന്നിവ തടയാനും സഹായിക്കുന്നു.

പപ്പായയിലെ ‘വിറ്റാമിൻ സി’, ‘വിറ്റാമിൻ ഇ’ എന്നിവ ചർമ്മത്തിന്റെ മൃദുത്വം നിലനിർത്താനും ചുളിവുകൾ വീഴുന്നത് തടയാനും സഹായിക്കുന്നു. പപ്പായ കഴിക്കുന്നതും മുഖത്ത് ഫേസ് പാക്കായി ഉപയോഗിക്കുന്നതും മുഖക്കുരു തടയാനും ചർമ്മത്തിന് തിളക്കം നൽകാനും നല്ലതാണ്. കലോറി വളരെ കുറവും നാരുകൾ കൂടുതലുമുള്ള പഴമാണ് പപ്പായ. ഇത് കഴിക്കുമ്പോൾ വയർ പെട്ടെന്ന് നിറഞ്ഞതായി തോന്നുകയും അനാവശ്യമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു.

English Summary:

Easy and delicious papaya payasam recipe that can be prepared for this Monsoon time or Onam Sadhya. The recipe uses one medium raw papaya, one litre of milk, sugar, condensed milk, ghee, cardamom powder, cashews and raisins.

Follow Us