AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Diwali 2026: ദീപാവലി ആഘോഷം; യു.എ.ഇയിലെ ചില ഇന്ത്യൻ സ്കൂളുകൾക്ക് അഞ്ച് ദിവസം വരെ അവധി

Dubai Indian Curriculum Schools Get Extended Diwali Break This Year: ഇന്ത്യൻ കരിക്കുലം പിന്തുടരുന്ന സ്കൂളുകളിൽ ഏപ്രിൽ മാസത്തിലാണ് അധ്യായന വർഷം ആരംഭിക്കുന്നത്. അതിനാൽ എമിറേറ്റുകളിലെ വിദ്യാഭ്യാസ മന്ത്രാലയങ്ങളുടെ നിർദ്ദേശങ്ങൾ പാലിച്ച് അവധി ദിനങ്ങളിൽ മാറ്റം വരുത്താൻ ഈ സ്കൂളുകൾക്ക് സാധിക്കും.

Diwali 2026: ദീപാവലി ആഘോഷം; യു.എ.ഇയിലെ ചില ഇന്ത്യൻ സ്കൂളുകൾക്ക് അഞ്ച് ദിവസം വരെ അവധി
പ്രതീകാത്മക ചിത്രം Image Credit source: BIPLAB DEY / 500px/Moment/Getty Images
Sumeesh T Unneen
Sumeesh T Unneen | Updated On: 30 Oct 2026 | 10:39 AM

ദുബായ്: ഈ വർഷത്തെ ദീപാവലി ആഘോഷിക്കാൻ യു.എ.ഇയിലെ ചില ഇന്ത്യൻ കരിക്കുലം സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് നീണ്ട അവധി ലഭിക്കും. വാരാന്ത്യ അവധികൾ കൂടി ചേരുമ്പോൾ നാല് മുതൽ അഞ്ച് ദിവസം വരെയാണ് പല സ്കൂളുകൾക്കും അവധി ലഭിക്കുന്നത്. ഇത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നാട്ടിലേക്ക് യാത്ര ചെയ്യാനും കുടൂംബത്തിലെ പ്രിയപ്പെട്ടവർക്കൊപ്പം ആഘോഷങ്ങളിൽ പങ്കുചേരാനും അവസരമൊരുക്കും.

ഈ വർഷം നവംബർ 8-ന് ഞായറാഴ്ചയാണ് ദീപാവലി വരുന്നത്. ആഘോഷങ്ങളുടെ ഭാഗമായി മിക്ക ഇന്ത്യൻ സ്കുളുകളും അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കെലും ചില സ്കൂളുകൾ അവധി നൽകുന്നതിന് പകരം കാമ്പസിൽ തന്നെ വിവിധ പരിപാടികളൊടെ ദീപാവലി ആഘോഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ദുബായിലെ ജെംസ് ആവർ ഓൺ ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികൾക്ക് വാരാന്ത്യം ഉൾപ്പടെ നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. അതേസമയം ഇന്ത്യൻ ഹൈഗ്രൂപ്പ് ഓഫ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് നവംബർ 7 മുതൽ 11 വരെ അഞ്ച് ദിവസത്തെ നീണ്ട അവധി ലഭിക്കും.

Also Read: ഡ്രൈവിംഗ് ടെസ്റ്റിൽ 75 ശതമാനം മാർക്ക് കിട്ടിയാലും കാര്യമില്ല; യു.എ.ഇയിൽ ലൈസൻസ് നേടാൻ ഇനി പുതിയ കടമ്പകൾ

ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻ്റ് അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പ്രകാരം എമിറേറ്റിലെ സ്വകാര്യ സ്കൂളുകൾക്ക് ഒരു അധ്യായന വർഷം കുറഞ്ഞത് 182 പ്രവർത്തി ദിനങ്ങൾ ഉണ്ടായിരിക്കണം. യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ നിയമപ്രകാരം ഇത് 185 ദിവസമാണ്. എങ്കിലും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകൾ പിന്തുടരുന്ന സ്വകാര്യ ഇന്ത്യൻ സ്കൂളുകൾക്ക് പ്രാദേശിക വകുപ്പിൻ്റെ പ്രത്യേക അനുമതിയോടെ ദീപാവലി സമയത്ത് പ്രത്യേകം അവധി ക്രമീകരിക്കാൻ സാധിക്കും. ഇന്ത്യൻ കരിക്കുലം പിന്തുടരുന്ന സ്കൂളുകളിൽ ഏപ്രിൽ മാസത്തിലാണ് അധ്യായന വർഷം ആരംഭിക്കുന്നത്. അതിനാൽ എമിറേറ്റുകളിലെ വിദ്യാഭ്യാസ മന്ത്രാലയങ്ങളുടെ നിർദ്ദേശങ്ങൾ പാലിച്ച് അവധി ദിനങ്ങളിൽ മാറ്റം വരുത്താൻ ഈ സ്കൂളുകൾക്ക് സാധിക്കും.

എന്നാൽ യു.എ.ഇയിലെ എല്ലാ ഇന്ത്യൻ സ്കൂളുകൾക്കും ഒരുപോലെ അവധി ഉണ്ടായിരിക്കില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഓരോ സ്കൂളുകൾക്കും അവധി ദിനങ്ങൾ വ്യത്യസ്തമായിരിക്കും എന്നതിനാൽ രക്ഷിതാക്കൾ സ്കൂളുകളിലെ അക്കാദമിക് കലണ്ടർ പരിശോധിക്കുകയോ, അധികൃതരുമായി ബന്ധപ്പെട്ട് തിയതികൾ ഉറപ്പുവരുത്തുകയോ ചെയ്യേണ്ടതുണ്ട്. ഐ.ബി, ബ്രിട്ടീഷ്, അമേരിക്കൻ പാഠ്യപദ്ധതികൾ പിന്തുടരുന്ന മറ്റു അന്താരാഷ്ട്ര സ്കൂളുകൾക്ക് ദീപവലിക്ക് പ്രത്യേക അവധി ഉണ്ടായിരിക്കില്ല. എങ്കിലും മിക്ക സ്കൂളുകളും വിദ്യാർത്ഥികൾക്കായി കാമ്പസുകളിൽ ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ട്.

English Summary

Students at some Indian curriculum schools in the UAE will get an extended 4 to 5-day break for Diwali this year. Holidays vary by school, aligned with KHDA and MOE guidelines.

Follow Us